ഇന്ത്യയുടെ ഉത്പാദന പി.എം.ഐ മാർച്ചിൽ 55.4 ആയി കുറഞ്ഞു
മാർച്ചിൽ ഇന്ത്യയുടെ ഫാക്ടറി ഉത്പാദനം 55.4 ആയി കുറഞ്ഞു. ഫെബ്രുവരിയിൽ ഇത് 57.5 ആയിരുന്നു. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പി.എം.ഐ കുറഞ്ഞത്.
കൃഷ്ണപട്ടണം പോർട്ടിന്റെ 25 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി പോർട്ട്സ്
കൃഷ്ണപട്ടണം പോർട്ടിന്റെ ഉടമസ്ഥാവകാശം 75 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തി അദാനി പോർട്ട്സ്. 2800 കോടി രൂപയ്ക്കാണ് 25 ശതമാനം ഓഹരി ഏറ്റെടുത്തത്. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് കൃഷ്ണപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്നത്.
സ്പുട്നിക് വി വാക്സിന്റെ 100 മില്യൺ ഡോസ് നിർമിക്കാൻ ഒരുങ്ങി പനേഷ്യ ബയോടെക്
പ്രതിവർഷം 100 ദശലക്ഷം ഡോസ് സ്പുട്നിക് വി വാക്സിൻ നിർമിക്കുന്നതിനായി പനേഷ്യ ബയോടെക് ലിമിറ്റഡ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി കരാർ ഒപ്പുവച്ചു. പഠന പ്രകാരം വാക്സിൻ കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രദമാണ്.
നോർവേയിലെ ജോഹാൻ സ്വെർഡ്രൂപ്പ് ക്രൂഡ് വഴി 4 ദശലക്ഷം ബാരൽ വാങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നോർവേയിലെ ജോഹാൻ സ്വെർഡ്രൂപ്പ് ക്രൂഡ് ടെണ്ടർ വഴി 4 ദശലക്ഷം ബാരൽ വാങ്ങി. ക്രൂഡ് ഇറക്കുമതിയുടെ വൈവിധ്യവൽക്കരണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഐഒസി. സൗദി അറേബ്യ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ക്രൂഡ് ഇറക്കുമതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് ഐ.ഒ.സിയുടെ പുതിയ നടപടി.
എച്ച്.ഡി.എഫ്.സി ബാങ്ക് നാലാം പാദത്തിൽ 14 ശതമാനം വളർച്ച കെെവരിച്ചു
മാർച്ചിലെ നാലാം പാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് 14 ശതമാനം വളർച്ച കെെവരിച്ച് 1132000 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 993700 കോടി രൂപയായിരുന്നു. ഇതേകാലയളവിൽ ബാങ്കിന്റെ പ്രതിവർഷ ആഭ്യന്തര റീട്ടെയിൽ വായ്പകൾ 7.5 ശതമാനം വർദ്ധിച്ചു. ആഭ്യന്തര മൊത്ത വായ്പ 21 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.
ഇ-ഹെൽത്ത് കെയർ സേവനങ്ങൾക്കായി അപ്പോളോ 24/7 യുമായി കെെകോർത്ത് ഭാരതി എയർടെൽ
ഉപഭോക്താക്കൾക്കായി ഇ-ഹെൽത്ത് കെയർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഭാരതി എയർടെൽ അപ്പോളോ 24/7 യുമായി കെെകോർത്തു. എയർടെൽ പ്ലാറ്റിനം, ഗോൾഡ് ഉപഭോക്താക്കൾക്ക് അപ്പോളോ സർക്കിളിലേക്ക് കോംപ്ലിമെന്ററി അംഗത്വം ലഭിക്കും. അപ്പോളോയിൽ നിന്നുള്ള മികച്ച ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും വെർച്വൽ കൺസൾട്ടേഷനും ഇതിൽ ഉൾപ്പെടും.
സ്റ്റാർട്ട് അപ്പുകളിലേക്ക് നിക്ഷേപം നടത്തുന്നതിനായി ‘പങ്ക്’ ആരംഭിച്ച് ഗെയിൽ ഇന്ത്യ
തിരഞ്ഞെടുത്ത മേഖലകളിലെ സ്റ്റാർട്ട് അപ്പുകളെ സഹായിക്കുന്നതിനായി ഗെയിൽ ഇന്ത്യ ‘പങ്ക്’ എന്ന സംരംഭം ആരംഭിച്ചു. പ്രകൃതിവാതകം, പെട്രോകെമിക്കൽസ്, എനർജി, പ്രോജക്ട് മാനേജ്‌മെന്റ്, ബയോ-വളം മാർക്കറ്റിംഗ്, നാനോ മെറ്റീരിയലുകൾ, ഐഒടി, ഡാറ്റ മൈനിംഗ്, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകളെയാണ് സഹായിക്കുക.
1: 1 ന്റെ ബോണസ് ഇഷ്യുവിന് ഇർകോൺ ഇന്റർനാഷണൽ ബോർഡ് അംഗീകാരം നൽകി
1: 1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാൻ ഇർകോൺ ഇന്റർനാഷണലിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. 1: 1 ബോണ്ട് ഇഷ്യുവെന്നാൽ നിലവിലുള്ള ഓഹരി ഉടമകൾക്ക് കെെവശമുള്ള ഓരോ ഷെയറിനും അധികം ഷെയർ ലഭിക്കും.

