ഗോദ്‌റെജ് കൺസ്യൂമർ ക്യു 4 ഫലം, അറ്റാദായം 59 ശതമാനം വർദ്ധിച്ച് 366 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഗോദ്റെജ് കൺസ്യൂമറിന്റെ പ്രതിവർഷ അറ്റാദായം 59 ശതമാനം വർദ്ധിച്ച് 366 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 27 ശതമാനം വർദ്ധിച്ച് 2705.69 കോടി രൂപയായി.

ജെ.എസ്.ഡബ്യു ഹെെഡ്രോ കടപത്രവിതരണത്തിലൂടെ 707 മില്യൺ ഡോളർ സമാഹരിച്ചു

ജെ.എസ്.ഡബ്യു എനർജിയുടെ അനുബന്ധ സ്ഥാപനമായ ജെ.എസ്.ഡബ്യൂ ഹെെഡ്രോ കടപത്രവിതരണത്തിലൂടെ 707 മില്യൺ ഡോളർ സമാഹരിച്ചു. കമ്പനിയുടെ കടങ്ങൾ തീർക്കാൻ ഇത് ഉപയോഗിക്കും.  4.125 ശതമാനം കൂപ്പൺ റേറ്റിൽ സിംഗപ്പൂർ വിപണിയിലാണ് ബോണ്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

ഗ്രാനുലസ് ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 128 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഗ്രാനുലസ് ഇന്ത്യയുടെ അറ്റാദായം 38.15 ശതമാനം വർദ്ധിച്ച് 127.6 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33 ശതമാനം വർദ്ധിച്ച് 799.3 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.75 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ ഉത്പാദനം ഏപ്രിൽ 13.71 ലക്ഷം ടണ്ണായി

ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ ഉത്പാദനം ഏപ്രിലിൽ രണ്ട് മടങ്ങ് വർദ്ധിച്ച്  13.71 ലക്ഷം ടണ്ണായി. പോയവർഷം ഇത് 5.63 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഉത്പാദനം 5 ശതമാനം കുറഞ്ഞു. സ്റ്റീൽ നിർമാണം കുറച്ച് ഓക്സിജൻ ഉത്പാദനം ആരംഭിച്ചതാണ് ഇതിന് കാരണമായത്.

സീമെൻസ് ക്യു 2 ഫലം, അറ്റാദായം 90 ശതമാനം വർദ്ധിച്ച് 334 കോടി രൂപയായി

മാർച്ചിലെ രണ്ടാം പാദത്തിൽ സീമെൻസിന്റെ  അറ്റാദായം 90 ശതമാനം വർദ്ധിച്ച് 334 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 30 ശതമാനം വർദ്ധിച്ച് 3540 കോടി രൂപയായി.

ഫസ്റ്റ്സോഴ്‌സ് സൊലൂഷൻസ് ക്യു 4 ഫലം, അറ്റാദായം 49 ശതമാനം ഇടിഞ്ഞ് 46 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഫസ്റ്റ്സോഴ്‌സ് സൊലൂഷൻസിന്റെ പ്രതിവർഷ അറ്റാദായം 49 ശതമാനം ഇടിഞ്ഞ് 46 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 61 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 35 ശതമാനം വർദ്ധിച്ച് 1460 കോടി രൂപയായി.

ലിൻഡെ ഇന്ത്യ ക്യു 1 ഫലം, അറ്റാദായം 676 ശതമാനം വർദ്ധിച്ച് 303 കോടി രൂപയായി

മാർച്ചിലെ ഒന്നാം  പാദത്തിൽ ലിൻഡെ ഇന്ത്യയുടെ  അറ്റാദായം 676 ശതമാനം വർദ്ധിച്ച് 303.23 കോടി രൂപയായി. . ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 17 ശതമാനം വർദ്ധിച്ച് 441.42 കോടി രൂപയായി.

ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസിന്റെ മ്യൂച്ചൽ ഫണ്ട് ബിസിനസ് 175 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ഒരുങ്ങി ഗ്രോ

ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസിന്റെ മ്യൂച്ചൽ ഫണ്ട് ബിസിനസ് 175 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ഒരുങ്ങി  ഗ്രോ. ഇത് സംബന്ധിച്ച് നെക്സ്റ്റ്ബില്യൺ  ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി കരാറിൽ ഒപ്പുവച്ചു. റിയൽ എസ്റ്റേറ്റ് അസറ്റ് മാനേജുമെന്റ് ബിസിനസിൽ കൂടുതൽ  ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും  ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് അറിയിച്ചു.

കൽപ്പത്തരു പവർ ക്യു 4 ഫലം, അറ്റാദായം 43 ശതമാനം വർദ്ധിച്ച് 174 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കൽപ്പത്തരു പവറിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 43.51 ശതമാനം വർദ്ധിച്ച് 174  കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16 ശതമാനം വർദ്ധിച്ച് 4086  കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement