ഹരിത ഊർജ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങി റിലയൻസ്
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഹരിത ഊർജ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി മുകേഷ് അംബാനി പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60,000 കോടി രൂപ മുതൽമുടക്കിൽ നിർണായക ഘടകങ്ങൾ നിർമിക്കാനും സംയോജിപ്പിക്കാനും നാല് ജിഗാ ഫാക്ടറികൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ 44ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.
സൗദി അരാംകോയുമായി ഈ വർഷം റിലയൻസ് കരാറിൽ ഏപ്പെടുമെന്നും ഗൂഗിളുമായി ചേർന്ന് കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ആദ്യമായി 5ജി അവതരിപ്പിക്കുക ജിയോ ആകുമെന്നും മുകേഷ് അംബാനി പറഞ്ഞു.
ഫാബിൻഡിയയുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് എസ്.ബി.ഐ കാർഡ്
എക്‌സ്‌ക്ലൂസീവ് കോ-ബ്രാൻഡഡ് കോൺടാക്റ്റ്ലെസ് ക്രെഡിറ്റ് കാർഡ് സമാരംഭിക്കുന്നതിനായി എസ്‌ബിഐ കാർഡും ഫാബിൻഡിയയുമായി കെെകോർത്തു. ഫാബിൻഡിയ എസ്‌ബിഐ കാർഡ് എന്ന പേരിലാണ് പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുക. പ്രീമിയം ഉപയോക്താക്കൾക്ക് പ്രതിഫലദായകമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനായി ക്യുറേറ്റഡ് ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സിഡസ് കാഡിലയുടെ ജനറിക് സ്ക്ലിറോസിസ് മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി
ഫിംഗോളിമോഡ് കാപ്സ്യൂളുകൾ വിപണനം ചെയ്യുന്നതിന് സിഡസ് കാഡിലയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും അനുമതി ലഭിച്ചു. തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും പ്രവർത്തനരഹിതമാക്കിയേക്കാവുന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗത്തിനുള്ള ചികിത്സയ്ക്കായാണ് മരുന്ന് അവതരിപ്പിച്ചിരിക്കുന്നത്.
2050 ഓടെ 100 ശതമാനം പുനരുപയോഗ വെെദ്യുതി ഉപയോഗിക്കുമെന്ന് മൈൻഡ്സ്പേസ് ബിസിനസ് പാർക്ക് ആർ.ഇ.ഐ.ടി
2050 ഓടെ 100 ശതമാനം പുനരുപയോഗ വെെദ്യുതി ഉപയോഗിക്കുമെന്ന് മൈൻഡ്സ്പേസ് ബിസിനസ് പാർക്ക് ആർ.ഇ.ഐ.ടി. ഇതിനായി ക്ലെെമറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ ആർഇ 100 പദ്ധതിയുടെ ഭാഗമായി കമ്പനി. നിലവിൽ ഊർജ സ്രോതസ്സുകളായ സൗരോർജ്ജം, പുനരുപയോഗ ഊർജ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ നിന്നുമായി 10 ശതമാനം പുനരുപയോഗ ഉർജമാണ് കമ്പനി നൽകുന്നത്.
വെസ്റ്റ് കോസ്റ്റ് പേപ്പർ ക്യു 4 ഫലം, അറ്റാദായം 37 ശതമാനം ഇടിഞ്ഞ് 75 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ വെസ്റ്റ് കോസ്റ്റ് പേപ്പറിന്റെ പ്രതിവർഷ അറ്റാദായം 37.5 ശതമാനം ഇടിഞ്ഞ് 75 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 26.14 ശതമാനം വർദ്ധിച്ച് 937.03 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഇന്ത്യ പെസ്റ്റിസെെഡ്സ് ഐപിഒ, രണ്ടാം ദിനം 3.79 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു
ഇന്ത്യ പെസ്റ്റിസെെഡ്സ് ഐപിഒ രണ്ടാം ദിനം 3.79 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 1.93 ഓഹരികൾക്കായി 7.32 കോടി അപേക്ഷകളാണ് ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകർക്കായുള്ള ഭാഗം 5.88 തവണയും നോൺ ഇൻസ്റ്റിറ്റ്യൂഷണൽ സ്ഥാപനങ്ങൾക്കായുള്ള ഭാഗം 91 ശതമാനവും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
വിപണികൾക്കായി ക്വാർട്സ് അവതരിപ്പിച്ച് ടി.സി.എസ്
മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾക്കായി ‘മാർക്കറ്റുകൾക്കായുള്ള ക്വാർട്സ്’ എന്ന് അറിയപ്പെടുന്ന പുതിയ പരിഹാരം പ്രഖ്യാപിച്ച് ടിസിഎസ്. ഇക്വിറ്റി, സ്ഥിര വരുമാനം, വാറന്റുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവ പോലുള്ള അസറ്റ് പിന്തുണയുള്ള ടോക്കണുകൾ ഉൾപ്പെടെ ഒന്നിലധികം അസറ്റ് ക്ലാസുകൾക്കുള്ള പരിഹാരവും പിന്തുണയും ഇതിലൂടെ നൽകും.

