ഗ്രാസിം ക്യു 4 ഫലം, അറ്റാദായം 13 ശതമാനം വർദ്ധിച്ച് 2616 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഗ്രാസിമിന്റെ പ്രതിവർഷ അറ്റാദായം 13.3 ശതമാനം വർദ്ധിച്ച് 2616.64 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 26 ശതമാനം വർദ്ധിച്ച് 24398.92 കോടി രൂപയായി. കമ്പനിയുടെ സിമന്റ് ബിസിനസിൽ നിന്നുള്ള വരുമാനം 32.72 ശതമാനം വർദ്ധിച്ച് 14405 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 9 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

സ്തനാർബുദ ചികിത്സയ്ക്കായി  ഉജ്‌വിറ മരുന്ന് അവതരിപ്പിച്ച് സിഡസ് കാഡില

സ്തനാർബുദ ചികിത്സയ്ക്കായി  ഉജ്‌വിറ മരുന്ന് അവതരിപ്പിച്ച് സിഡസ് കാഡില.  എച്ച്.ഇ.ആർ 2 പോസിറ്റീവ് ബ്രസ്റ്റ് കാൻസറിന് എതിരായാണ് മരുന്ന് വികസിപ്പിച്ചിട്ടുള്ളത്. 100 എംജി മരുന്നിന് 32,495 രൂപയാണ് വില.

റാംകോ സിമൻറ്സ് ക്യു 4 ഫലം, അറ്റാദായം 51 ശതമാനം വർദ്ധിച്ച് 216 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ റാംകോ സിമൻറ്സിന്റെ പ്രതിവർഷ അറ്റാദായം 51 ശതമാനം വർദ്ധിച്ച് 216 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.57 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 17.51 ശതമാനം വർദ്ധിച്ച് 1623 കോടി രൂപയായി.

238 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി സലാസർ ടെക്നോ

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് 238.65 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി സലാസർ ടെക്നോ എഞ്ചിനീയറിംഗ് ലിമിറ്റഡ്. 201 കിലോമീറ്റർ ട്രാൻസ്മിഷൻ ലൈൻ ശൃംഖലയുടെ നിർമാണവും അരുണാചൽ പ്രദേശിൽ നാല് പുതിയ പവർ സബ്സ്റ്റേഷനുകൾ നിർമിക്കുന്നതിനുമാണ് ഓർഡർ ലഭിച്ചിരിക്കുന്നത്.

ഇന്ത്യ സിമൻറ്സ് ക്യു 4 ഫലം, അറ്റാദായം 44 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യ സിമൻറ്സിന്റെ അറ്റാദായം 43.97 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 11.76 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25 ശതമാനം വർദ്ധിച്ച് 1472 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ബാർബിക്യൂ നേഷൻ ക്യു 4 ഫലം, അറ്റാദായം 6 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബാർബിക്യൂ നേഷന്റെ ഏകീകൃത അറ്റാദായം 6.1 കോടി രൂപയായി രേഖപ്പെടുത്തി.  പോയവർഷം ഇതേകാലയളവിൽ കമ്പനി 27 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർദ്ധിച്ച് 226 കോടി രൂപയായി.


1800 മെഗാഹെർട്‌സ് ബാൻഡിൽ 11.2 മെഗാഹെർട്‌സ് സ്‌പെക്ട്രം വിന്യസിച്ച്  ഭാരതി എയർടെൽ

നെറ്റുവർക്ക് വേഗത വർദ്ധിപ്പിക്കുന്നതിനായി 1800 മെഗാഹെർട്‌സ് ബാൻഡിൽ 11.2 മെഗാഹെർട്‌സ് സ്‌പെക്ട്രം വിന്യസിച്ച്  ഭാരതി എയർടെൽ. കർണാടക കേന്ദ്രീകരിച്ചാണ് ടെലികോം കമ്പനിയുടെ പുതിയ നീക്കം. വിപുലീകരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലുടനീളം 1800 മെഗാഹെർട്‌സ് ബാൻഡിൽ 5 മെഗാഹെർട്‌സ് സ്‌പെക്ട്രവും കമ്പനി വിന്യസിച്ചു.

ബാലാജി അമൈൻസ് ക്യു 4 ഫലം, അറ്റാദായം 174 ശതമാനം വർദ്ധിച്ച് 84.50 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബാലാജി അമൈൻസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 174.17 ശതമാനം വർദ്ധിച്ച് 84.50 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 12.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 60.46 ശതമാനം വർദ്ധിച്ച്  414.03 കോടി രൂപയായി. 

പോളി മെഡിക്യുർ ക്യു 4 ഫലം, അറ്റാദായം 71 ശതമാനം വർദ്ധിച്ച് 38 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ  പോളി മെഡിക്യുറിന്റെ പ്രതിവർഷ അറ്റാദായം 71.48 ശതമാനം വർദ്ധിച്ച് 38.84 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 10 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 24.29 ശതമാനം വർദ്ധിച്ച്  212.95 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement