പ്രധാനതലക്കെട്ടുകൾ

Reliance Industries: 75000 കോടി രൂപയുടെ ഹരിത ഊർജ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങി റിലയൻസ്. ഇന്നലെ നടന്ന  44ാം വാർഷിക പൊതുയോഗത്തിലാണ് കമ്പനി ചെയർമാൻ മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനൊപ്പം  സൗദി അരാംകോയുമായി കെെകോർക്കുമെന്നും ഗൂഗിളുമായി ചേർന്ന് 4 ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

State Bank of India: ആരോഗ്യം ഹെൽത്ത് കെയർ ബിസിനസ് ലോൺ അവതരിപ്പിച്ച് എസ്.ബി.ഐ. ഇതിലൂടെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 10 വർഷത്തിനുള്ളിൽ 100 ​​കോടി രൂപ വരെ തിരിച്ചടയ്ക്കാവുന്ന വായ്പകൾ ലഭിക്കും. 

LIC: അനുബന്ധ സ്ഥാപനമായ  LIC Housing Finance-ലേക്ക് 2334.70 കോടി രൂപ കമ്പനി നിക്ഷേപിക്കും. ഓഹരി ഒന്നിന് 514.25 എന്ന നിരക്കിലാണ് ഏറ്റെടുക്കുക.



Bank of Maharashtra: റെെറ്റ് ഇഷ്യുവിലൂടെ 5000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ഓഹരി ഉടുമകളിൽ നിന്നും ബാങ്കിന് അനുമതി ലഭിച്ചു.

Rallis India:
ടാറ്റാ കെമിക്കൽസിന്റെ അനുബന്ധ സ്ഥാപനം ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയ സംയോജിത ഗവേഷണ വികസന കേന്ദ്രം നിർമിക്കുന്നതിനുമുള്ള പദ്ധതിയിലാണ്.

Deepak Spinners: പ്രമുഖ നിക്ഷേപകൻ ഡോളി ഖന്ന കമ്പനിയുടെ 76555 ഓഹരികൾ വാങ്ങികൂട്ടി. ഓഹരി ഒന്നിന് 167.2 രൂപ നിരക്കിലാണ് അദ്ദേഹം വാങ്ങിയത്.

Aarti Industries: കമ്പനിയുടെ ക്യു ഐപി ജൂൺ 24ന് ആരംഭിച്ചു. ഓഹരി ഒന്നിന് 899.77 രൂപ എന്ന നിരക്കിലാണ് ഫ്ലോർ വില.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Indraprastha Gas
  • JSW Energy
  • Hindustan Copper
  • Finolex Industries
  • Shree Renuka Sugars
  • PNC Infratech
  • Godfrey Phillips
  • Railtel Corporation of India
  • Barbeque Nation
  • Forbes & Company
  • Balmer Lawrie
  • Inox Winds

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ദിവസം മുഴുവൻ താഴേക്ക് വന്ന് 15800ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെടുകയും അവസാന നിമിഷം മുകളിലേക്ക് കയറി 35000ന് താഴെയായി വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

INFY ഓഹരിയുടെ പിന്തുണയോടെ  നിഫ്റ്റി ഐടി  സൂചിക ശക്തമായ പ്രകടനം കാഴ്ചവച്ചു. എച്ച്.ഡി.എഫ്.സി ബാങ്കും ഇന്നലെ മുകളിലേക്ക് കയറി.

യൂറോപ്യൻ വിപണികൾ ശക്തമായി ലാഭത്തിലാണ് അടച്ചത്. യുഎസ് വിപണി ദിവസം മുഴുവൻ ശക്തമായ മുന്നേറ്റം നടത്തി എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ഉയർന്ന നിലയിലാണ്.

SGX NIFTY 15,845-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

15,750, 15,800 എന്നിവിടായി നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

എക്കലത്തെയും ഉയർന്ന നിലയായ 15,900 നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയായി മാറും.

35,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,650, 34,400, 33,900 – 34,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.



ജൂലെെലെ എക്സ്പെയറിയെ പറ്റി പറയുമ്പോൾ 16000, 15900 എന്നിവിടെയാണ് നിഫ്റ്റിയിൽ എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15000,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. കോൾ ഒഐയേക്കാൾ പുട്ട് ഒഐ ആണ് കൂടുതലായി കണപ്പെടുന്നത്. ഇത് വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,890 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 1,138 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ആഗോള, ആഭ്യന്തര, സാമ്പത്തിക, സാങ്കേതിക ഏത് രീതിയിൽ നോക്കിയാലും എല്ലാം ശുഭമായി നിൽക്കുന്നതായി കാണാം. നിഫ്റ്റി വെെകാതെ തന്നെ 16000 കെെവരിക്കുമെന്നാണ് തോന്നുന്നത്.

ഇന്നലത്തെ HDFC BANK -ന്റെ മുന്നേറ്റം തുടരുകയും ഓഹരി 1520 എന്ന നിർണായക നിലമറികടക്കുകയും ചെയ്താൽ, ഇതിന് ഒപ്പം ബാങ്ക് നിഫ്റ്റി കൂടി സഹകരിച്ചാൽ വെെകാതെ തന്നെ നിഫ്റ്റി 16000 എന്ന ഉയർന്ന നില കീഴടക്കിയേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement