അവന്യൂ സൂപ്പർമാർട്ട് ക്യു 3 ഫലങ്ങൾ: അറ്റാദായം 24% വർധിച്ച് 553 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ (ക്യു 3) അവന്യൂ സൂപ്പർമാർട്ട് ലിമിറ്റഡിന്റെ (ഡിമാർട്ട്)ഏകീകൃത അറ്റാദായം 23.71% വർധിച്ച് 553 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 32% വർധിച്ചു. അതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.2% ഉയർന്ന് 9,218 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനി 17 സ്റ്റോറുകൾ കൂട്ടിച്ചേർത്തതോടെ കമ്പനിയുടെ ആകെ സ്റ്റോറുകളുടെ എണ്ണം 263 ആയി.
മൂന്നാം പാദത്തിൽ ഒബ്‌റോയ് റിയൽറ്റിയുടെ ബുക്കിംഗ് 2 മടങ്ങ് വർധിച്ച് 1,965 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഒബ്‌റോയ് റിയൽറ്റി ലിമിറ്റഡിന്റെ വിൽപ്പന ബുക്കിംഗ് 1,965 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 234 യൂണിറ്റുകളാണ് കമ്പനി വിറ്റത്. അതേസമയം നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 371 യൂണിറ്റുകൾ കമ്പനി വിറ്റു. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഒബ്‌റോയ് റിയൽറ്റിയുടെ വിൽപ്പന ബുക്കിംഗ് ഇരട്ടിയായി വർധിച്ച് 2,964 കോടി രൂപയായി.
സിഎൻജി-പിഎൻജി വില 3 ആഴ്‌ചയ്ക്കിടെ രണ്ടാം തവണയും വർധിപ്പിച്ച് മഹാനഗർ ഗ്യാസ്
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) എന്നിവയുടെ വില വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ച് മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ). മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ സിഎൻജിയുടെ അടിസ്ഥാന വില കിലോയ്ക്ക് 2.50 രൂപയും ആഭ്യന്തര പിഎൻജിക്ക് 1.50 രൂപ/എസ്‌സിഎം വർധിപ്പിച്ചു. പുതുക്കിയ വില ശനിയാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ഏറ്റവും വലിയ വാർഷിക ഉൽപ്പന്ന ലോഞ്ച് ഒരുക്കി മാരുതി സുസുക്കി
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പുറത്തിറക്കിയതിനേക്കാൾ കൂടുതൽ ഉൽപ്പന്ന ലോഞ്ചുകൾ 2022 ൽ ഒരുക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ). 2022-ൽ അര ഡസനിലധികം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് കമ്പന പദ്ധതിയിടുന്നത്. ഈ ഉൽപ്പന്നങ്ങളിൽ പകുതിയും അതിവേഗം വളരുന്ന എസ്‌യുവികളും ബാക്കിയുള്ളവ ചെറുകാറുകളിലുമാണ്. സാമ്പത്തി വർഷം 2022 ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ എംഎസ്ഐഎൽ 1.164 ദശലക്ഷം വാഹനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 939,000 യൂണിറ്റായിരുന്നു.
ഇക്വിറ്റാസ് എസ്എഫ്ബിയുമായുള്ള ലയനത്തിന് മുന്നോടിയായി ഇക്വിറ്റാസ് ഹോൾഡിംഗ്സ് ഇടിപിഎല്ലിലെ ഓഹരികൾ വിറ്റഴിക്കുന്നു
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കുമായി (ഇഎസ്എഫ്ബി) ലയിക്കുന്നത്തിന്റെ ഭാഗമായി അനുബന്ധ സ്ഥാപനമായ ഇക്വിറ്റാസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഇടിപിഎൽ) മുഴുവൻ ഓഹരികളും ഇക്വിറ്റാസ് ഹോൾഡിംഗ്സ് ലിമിറ്റഡ് വിറ്റഴിക്കും. ഇക്വിറ്റാസ് ഹോൾഡിംഗ്‌സിന്റെയും ഇഎസ്‌എഫ്‌ബിയുടെയും ബോർഡുകൾ 2021 ജൂലൈയിൽ ലയനത്തിന് അംഗീകാരം നൽകിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസിംഗ് വ്യവസ്ഥകൾ അനുസരിച്ചാണ് ലയനം. ഇതിന് മുന്നോടിയായി ഇക്വിറ്റാസ് ഹോൾഡിംഗ്സിന്റെ കൈവശമുള്ള എല്ലാ ആസ്തികളും (ഇടിപിഎല്ലിലെ നിക്ഷേപം ഉൾപ്പെടെ) ഇഎസ്എഫ്ബിയിലേക്ക് മാറ്റേണ്ടതുണ്ട്.
നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച് സിഎസ്ബി ബാങ്ക് എംഡിയും സിഇഒയുമായ സി വി ആർ രാജേന്ദ്രൻ
ആരോഗ്യപരമായ കാരണങ്ങളാൽ നേരത്തെ വിരമിക്കാൻ തീരുമാനിച്ച് സിഎസ്ബി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സി വി ആർ രാജേന്ദ്രൻ. നിലവിൽ 2022 മാർച്ച് വരെ അദ്ദേഹം എംഡിയും സിഇഒയും ആയി തുടരും. അദ്ദേഹത്തിന്റെ നിലവിലെ മൂന്ന് വർഷത്തെ കാലാവധി 2022 ഡിസംബർ 8-ന് അവസാനിക്കേണ്ടതായിരുന്നു. എംഡി – സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ഉദ്യോഗാർത്ഥികളെ തിരിച്ചറിയാനും വിലയിരുത്താനും സിഎസ്‌ബി ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചട്ടുണ്ട്.
ബാംഗ്ലൂരിലെ പാർക്ക് അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ച് വണ്ടർല
ജനുവരി 8,9, 15, 16 തീയതികളിൽ ബാംഗ്ലൂർ പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് അറിയിച്ച് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാലാണ് തീരുമാനം.
ഇൻസുലിൻ അസ്പാർട്ടിനുള്ള ബയോകോൺ, വിറ്റാരിസിന്റെ അപേക്ഷ യുഎസ്‌എഫ്‌ഡിഎ നിരസിച്ചു
വിയാട്രിസ് ഇങ്കിന്റെ പങ്കാളിയായ ഇൻസുലിൻ അസ്‌പാർട്ടിനായി സമർപ്പിച്ച അപേക്ഷ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്‌എഫ്‌ഡിഎ) നിരസിച്ചു. ബയോകോൺ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ബയോകോൺ ബയോളജിക്‌സാണ് അപേക്ഷ നിരസിച്ച കാര്യം വ്യക്തമാക്കിയത്.

