ഗെയിൽ ക്യു 1 ഫലം, അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 1530 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഗെയിലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 19.8 ശതമാനം ഇടിഞ്ഞ് 1529.9 കോടി രൂപയായി. പോയവർഷം ഇതേ പാദത്തെ അപേക്ഷിച്ച് അറ്റാദായം 500 ശതമാനമായി വർദ്ധിച്ചു. ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 11.8 ശതമാനമായി വർദ്ധിച്ച് 17,383 കോടി രൂപയായി.
ഓഫീസ് ഇന്റർനെറ്റ് ആരംഭിക്കുന്നതിനായി ഗൂഗിൾ ക്ലൗഡ്, സിസ്കോ എന്നിവരുമായി കെെകോർത്ത് എയർടെൽ
എയർടെൽ ഓഫീസ് ഇന്റർനെറ്റ് ആരംഭിക്കുന്നതിനായി ഗൂഗിൾ ക്ലൗഡ്, സിസ്കോ എന്നിവരുമായി കെെകോർത്ത് ഭാരതി എയർടെൽ. ചെറുകിട ബിസിനസുകൾ, ഹോം ഓഫീസ്, ടെക് സ്റ്റാർട്ടപ്പ് എന്നിവയുടെ ഡിജിറ്റൽ പരിവർത്തനത്തിന് ഇത് പിന്തുണ നൽകും. ഐപി വിലാസങ്ങൾ, സമാന്തര റിംഗിംഗ് തുടങ്ങിയ നിരവധി ആഡ്-ഓൺ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
അദാനി ട്രാൻസ്മിഷൻ ക്യു 1 ഫലം, അറ്റാദായം 22 ശതമാനം വർദ്ധിച്ച് 433 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ അദാനി ട്രാൻസ്മിഷന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 21.9 ശതമാനം വർദ്ധിച്ച് 433 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 68.87 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 15.45 ശതമാനം വർദ്ധിച്ച് 2935.75 കോടി രൂപയായി.
അലമ്പിക് ഫാർമയുടെ മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു
അലമ്പിക് ഫാർമയുടെ ക്ലോമിപ്രാമൈൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. ഒബ്‌സസീവ്-കംപൽസീവ് ഡിസോർഡർ ഉള്ള രോഗികളുടെ ചികിത്സയ്ക്കായാണ് മരുന്ന് ഉപയോഗിക്കുക.
പ്രിൻസ് പൈപ്സ് ക്യു 1 ഫലം, അറ്റാദായം 57 ശതമാനം വർദ്ധിച്ച് 17.75 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ പ്രിൻസ് പൈപ്സിന്റെ പ്രതിവർഷ അറ്റാദായം 57.78 ശതമാനം വർദ്ധിച്ച് 17.75 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 81.74 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 8.16 ശതമാനം വർദ്ധിച്ച് 332.8 കോടി രൂപയായി. ഇന്ത്യയിലെ പിവിസി പൈപ്പുകളുടെയും മൾട്ടി പോളിമർ പ്രോസസറുകളുടെയും മുൻനിര നിർമാതാക്കളാണ് പ്രിൻസ് പൈപ്സ്.
ഇലക്ട്രിക് വെഹിക്കിൾ എക്കോസിസ്റ്റത്തിനായി റിലയൻസ് ബിപി മൊബിലിറ്റിയുമായി കെെകോർത്ത് സ്വിഗ്ഗി
ഇലക്ട്രിക് വെഹിക്കിൾ എക്കോസിസ്റ്റം നിർമിക്കുന്നതിനായി റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡുമായി കെെകോർത്ത് സ്വിഗ്ഗി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വൈദ്യുത വാഹനങ്ങൾ പ്രോമോട്ട് ചെയ്യുകയാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. ജിയോ-ബിപിയുടെ ബാറ്ററി സ്വാപ്പ് സ്റ്റേഷൻ നെറ്റ്‌വർക്കും സ്വിഗ്ഗിയുടെ ഡെലിവറി പാർട്ട്നർ നെറ്റ്‌വർക്കും ഇതിനെ പിന്തുണയ്ക്കും.
25 ദശലക്ഷം ഡോസ് സ്പുട്നിക് വി വാക്സിൻ നിർമിക്കാൻ ഒരുങ്ങി പനേഷ്യ ബയോടെക്ക്
25 ദശലക്ഷം ഡോസ് സ്പുട്നിക് വി വാക്സിൻ നിർമിക്കാൻ ഒരുങ്ങി പനേഷ്യ ബയോടെക്ക്. ഇതിന്റെ ഭാഗമായി റഷ്യ ആസ്ഥാനമായുള്ള ഹ്യൂമൻ വാക്സിൻ ലിമിറ്റഡ് ലയബിലിറ്റി കമ്പനി, ജെനീരിയം ജോയിന്റ് സ്റ്റോക്ക് കമ്പനി, ഡോക്ടർ റെഡ്ഡി എന്നിവരുമായി പനേഷ്യ ലെെസൺസിംഗ് നിർമാണ കരാറിൽ ഏർപ്പെട്ടു. ഇതിലൂടെ നിർമിക്കുന്ന വാക്സിൻ ഡോക്ടർ റെഡ്ഡി ലാബ്സ് വഴി വിതരണം ചെയ്യും.
സിപ്ല ക്യു 1 ഫലം, അറ്റാദായം 24 ശതമാനം വർദ്ധിച്ച് 715 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ സിപ്ലയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 715 കോടി രൂപയായി രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 27 ശതമാനം വർദ്ധിച്ച് 5504 കോടി രൂപയായി. കമ്പനിയുടെ മൊത്തം വിൽപ്പന 68 ശതമാനം വർദ്ധിച്ച് 2710 കോടി രൂപയായി.
ടാറ്റാ കെമിക്കൽസ് ക്യ 1 ഫലം, അറ്റാദായം 342 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റാ കെമിക്കൽസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം നാലിരട്ടി വർദ്ധിച്ച് 342 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 74.15 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 27 ശതമാനം വർദ്ധിച്ച് 2977 കോടി രൂപയായി.
എസ്കോർട്സ് ക്യു 1 ഫലം, അറ്റാദായം ഇരട്ടി വർദ്ധിച്ച് 185 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ എസ്കോർട്സ് ലിമിറ്റഡിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 101 ശതമാനം വർദ്ധിച്ച് 185.2 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 57.4 ശതമാനം വർദ്ധിച്ച് 1671.5 കോടി രൂപയായി.

