റോത്തക്കിൽ ആദ്യത്തെ സ്റ്റീൽ റീസൈക്ലിംഗ് യൂണിറ്റ് ആരംഭിച്ച് ടാറ്റാ സ്റ്റീൽ

ഹരിയാനയിലെ റോത്തക്കിൽ ആദ്യത്തെ സ്റ്റീൽ റീസൈക്ലിംഗ് യൂണിറ്റ് ആരംഭിച്ച് ടാറ്റാ സ്റ്റീൽ ലിമിറ്റഡ്. ആരതി ഗ്രീൻ ടെക്കിന്റെ സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചത്. ഷ്രെഡർ, ബെയ്ലർ, മെറ്റീരിയൽ ഹാൻഡ്‌ലർ തുടങ്ങിയ ആധുനികവും യന്ത്രവത്കൃതവുമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പ്ലാന്റ് പ്രവർത്തിക്കുക.

ക്വാളിറ്റി വാളിന്റെ ഐസ് ക്രീം മെനുവിൽ ഉൾപ്പെടുത്തുന്നതിനായി എച്ച്.യു.എല്ലുമായി കെെകോർത്ത് പിസ ഹട്ട്

ക്വാളിറ്റി വാളിന്റെ ഐസ് ക്രീം മെനുവിൽ ഉൾപ്പെടുത്തുന്നതിനായി
ഹിന്ദുസ്ഥാൻ യൂണിലിവറുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് പിസ ഹട്ട്. ഇതിലൂടെ കമ്പനിയുടെ ശരാശരി ഓർഡർ മൂല്യം 10 ശതമാനം വരെ വർദ്ധിക്കുമെന്ന് പിസ ഹട്ട് പ്രതീക്ഷിക്കുന്നു. 

ധീരാഗുമായി 5 വർഷത്തെ കരാറിൽ ഏർപ്പെട്ട് സുബെക്സ് ലിമിറ്റഡ്

സംയോജിത വരുമാന ഉറപ്പ്, ഫ്രോഡ് മാനേജ്മെന്റ് പരിഹാരം എന്നിവ നടപ്പിലാക്കുന്നതിനായി ധീരാഗുമായി 5 വർഷത്തെ കരാറിൽ ഏർപ്പെട്ട് സുബെക്സ്. മാലിദ്വീപിലെ ഒരു മുൻനിര ടെലികോം ഓപ്പറേറ്റിംഗ് കമ്പനിയാണ് ധീരാഗു. കമ്പനി അതിന്റെ സംവിധാനങ്ങൾ നവീകരിക്കുകയും 5G സേവനങ്ങൾക്കായി സജ്ജമാക്കുകയും ചെയ്യും.

ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി ഭാരത് ഫോർജ് 

ഇരു ചക്ര, മുചക്ര ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഭാരത് ഫോർജ്. വരാനിരിക്കുന്ന ഇവി വിപണിയുടെ സാധ്യത മുതലാക്കാനാണ് കമ്പനിയുടെ നിർണായക നീക്കം. ഭാരത് ഫോർജിന്റെ അസോസിയേറ്റ് കമ്പനിയായ ടോർക്ക് മോട്ടോഴ്സ്, ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റ് അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗിന്റെ രണ്ടാം ഘട്ടത്തിൽ നൽകിയിട്ടുള്ള സബ്സിഡി ആവശ്യകതകൾ നിറവേറ്റി.

രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി 11040 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം

രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി 11040 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. ഇറക്കുമതി ചെയ്ത ഭക്ഷ്യ എണ്ണയുടെ മേലുള്ള ആശ്രയം കുറയ്ക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.  വടക്കുകിഴക്കൻ മേഖലയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും പദ്ധതി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

അഫ്ഗാനിസ്ഥാനിലെ ബിസിനസ് എക്സ്പോഷർ സംബന്ധിച്ച റിപ്പോർട്ടുകളോട് പ്രതികരിച്ച് തേജസ് നെറ്റുവർക്ക്സ്

കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ബിസിനസ് എക്സ്പോഷർ സംബന്ധിച്ച റിപ്പോർട്ടുകളോട് പ്രതികരിച്ച് തേജസ് നെറ്റുവർക്ക്സ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഉപഭോക്തൃ ഓർഡറുകൾ ഒന്നും തന്നെ പെൻഡിംഗല്ലെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതകളൊന്നുമില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഐപിഒയ്ക്കായി അപേക്ഷ നൽകി തേഗ ഇൻഡസ്ട്രീസ് 

പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി മെെനിംഗ് കമ്പനിയായ തേഗ ഇൻഡസ്ട്രീസ്. ഇതിന്റെ ഭാഗമായി കമ്പനി സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഐപിഒ വഴി 700-750 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഓപ്പൺ ഫോർ സെയിലിലൂടെ 13.66 ലക്ഷം ഇക്യുറ്റി ഓഹരികളാകും വിതരണം ചെയ്യുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement