കൊവിഡ് രണ്ടാം തരംഗം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്
കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ ബാധിച്ചേക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ ഫിച്ച് റിപ്പോർട്ട് ചെയ്തു. ഇത് ഇടത്തരം, ചെറുകിട സംരംഭങ്ങളെയും ബാങ്കിംഗ് മേഖലയേയും ബാധിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 9ന് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു.
സൗദിയിൽ 1.5 ജിഗാവാട്ടിന്റെ സോളാർ പ്ലാന്റ് പദ്ധതിക്കായി എൽ ആന്റ് ടിക്ക് ഓർഡർ ലഭിച്ചു
എൽ ആന്റ് ടിയുടെ പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ ബിസിനസിന് സൗദി അറേബ്യയിൽ നിന്നും 1.5 ജിഗാവാട്ടിന്റെ സുഡെയർ സോളാർ പിവി പ്രോജക്റ്റിനായി ഓർഡർ ലഭിച്ചു. സൗദിയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് പദ്ധതിയാണിത്.
കൊവിഡ്ഷീൽഡ് വാക്സിനായി നൽകിയ തുക തിരികെ നൽകി സിറം ഇൻസ്റ്റിറ്റ്യൂട്ട്
ദക്ഷിണാഫ്രിക്കയിലെ കൊവിഡ് വകഭേദത്തിനെതിരെ കൊവിഡ്ഷീൽഡ് വാക്സിൻ ഫലപ്രദമ്ലലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാക്സിനായി നൽകിയ തുക തിരികെ നൽകി സിറം ഇൻസ്റ്റിറ്റ്യൂട്ട്.
ബംഗ്ലാദേശ് സേനയ്ക്ക് പത്ത് ലക്ഷം കൊവിഡ് വാക്സിനുകൾ നൽകി ഇന്ത്യ
ബംഗ്ലാദേശ് സേനയ്ക്ക് പത്ത് ലക്ഷം കൊവിഡ് വാക്സിനുകൾ നൽകി ഇന്ത്യ. ഇന്ത്യൻ ആർമി ചീഫ് ജനറൽ എം എം നരവനേയാണ് വാക്സിൻ കെെമാറിയത്. ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ അഹമ്മദ് അസീസ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു.
മാക്രോടെക് ഡവലപ്പർ ഐ.പി.ഒ, അവസാന ദിനം 1.4 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി
മാക്രോടെക് ഡവലപ്പർ അവസാന ദിനം 1.4 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു. വിതരണം ചെയ്ത 36418219 ഓഹരികൾക്കായി 49464480 ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. കഴിഞ്ഞ ദിവസം 35 ശതമാനം സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തിയിരുന്നു.
1869 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതിന് പിന്നാലെ ശ്രീ ഇൻഫ്രാ ഓഹരി 20 ശതമാനം നേട്ടം കെെവരിച്ചു
യുഎസ് ആസ്ഥാനമായുള്ള അരീനയിൽ നിന്നും സിംഗപ്പൂരിലെ മകര ക്യാപിറ്റൽസിൽ നിന്നും ഇ.ഒ.ഐ മൂലധന ഇൻഫ്യൂഷനായി 250 മില്യൺ ഡോളർ ലഭിച്ചതായി ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു. ഓഹരി ഇന്ന് 20 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
പ്രത്യക്ഷ നികുതി അറ്റാദായം 9.45 ലക്ഷം കോടി രൂപയായി
മാർച്ച് 31 ന് അവസാനിച്ച സാമ്പത്തികവർഷത്തെ പ്രത്യക്ഷ നികുതി 9.45 ലക്ഷം കോടി രൂപയായതായി അദായ നികുതി വകുപ്പ് അറിയിച്ചു. കേന്ദ്ര ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റിനെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണിത്.
ഇന്ത്യയുടെ ഇന്ധന ഉപഭോഗം 9.1 ശതമാനമായി കുറഞ്ഞു
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020-21 സാമ്പത്തിക വർഷത്തെ ഇന്ധന ഉപഭോഗം 194.63 മില്യൺ ടണ്ണാണ്. പോയവർഷം ഇത് 214.12 മില്യൺ ടണ്ണായിരുന്നു. 1998ന് ശേഷം ആദ്യമായാണ് ഇന്ധന ഉപഭോഗത്തിൽ കുറവ് സംഭവിക്കുന്നത്.

