പ്രധാനതലക്കെട്ടുകൾ
Jindal Stainless (Hisar): കോയിലുകളും ഷീറ്റുകളും പ്ലേറ്റുകളും നിർമ്മിക്കുന്ന AS 9100D സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച രാജ്യത്തെ ആദ്യത്തെ കമ്പനിയായി ജിൻഡാൽ സ്റ്റെയിൻലെസ്സ്.
Bharti Airtel: 7.88 കോടി രൂപയ്ക്ക് Avaada CleanTN പ്രോജക്റ്റിന്റെ 9 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ സമ്മതിച്ച് ടെലികോം കമ്പനി.
Future Lifestyle: റിലയൻസ് സ്ഥാപനങ്ങളിൽ നിന്ന് സബ്-ലീസിന് എടുത്ത വസ്തുവകകളുടെ പേരിൽ കമ്പനിക്ക് നോട്ടീസ് ലഭിച്ചു. റീട്ടെയിൽ പ്രവർത്തന വരുമാനത്തിന്റെ 55-65 ശതമാനം സംഭാവന ചെയ്യുന്ന 34 സെൻട്രൽ സ്റ്റോറുകൾക്കും 78 ബ്രാൻഡ് ഫാക്ടറി സ്റ്റോറുകൾക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
PNB Housing Finance: യോഗ്യരായ ഓഹരി ഉടമകൾക്ക് റൈറ്റ് ഇഷ്യൂ അടിസ്ഥാനത്തിൽ ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശം കമ്പനി അംഗീകരിച്ചു.
Uttam Sugar: 100 രൂപ വീതമുള്ള 1,00,000 നോൺ-ക്യുമുലേറ്റീവ് റിഡീം ചെയ്യാവുന്ന മുൻഗണനാ ഓഹരികൾ റിഡീം ചെയ്ത് കമ്പനി.
Restaurant Brands Asia: ബർഗർ കിംഗ് ഇന്തോനേഷ്യയുടെ 87.75 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള നടപടി കമ്പനി പൂർത്തിയാക്കി.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഗ്യാപ്പ് അപ്പിൽ 16082 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. ഉച്ചയോടെ 16320ന് അടുത്ത് പ്രതിബന്ധം അനുഭവപ്പെട്ടെങ്കിലും പിന്നീട് ഇത് മറികടന്ന സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 332 പോയിന്റുകൾ/2.07 ശതമാനം മുകളിലായി 16345 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 33159 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദുർബലമായി കാണപ്പെട്ടു. ഉച്ചവരെ വശങ്ങളിലേക്ക് വ്യാപാരം നടത്തിയ സൂചിക ബ്രേക്ക് ഔട്ട് നടത്തി ഗ്യാപ്പ് ഫിൽ ചെയ്തു. തുടർന്ന് 657 പോയിന്റുകൾ/ 1.98 ശതമാനം മുകളിലായി 33815 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മെറ്റൽ ഒഴികെ എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.
യൂഎസ് വിപണികൾ ഇന്നലെ 2 ശതമാനം നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഡാക്സ് 8 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,630-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,320, 16,240, 16,170 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,410, 16,500, 16,610 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 33,500, 33,100, 32,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,000, 34,100, 34,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17,000, 16800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000, 16200 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 33000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 27.5 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4,800 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3,300 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
റഷ്യയെ നേരിടാൻ നാറ്റോ തയ്യാറാകാത്തതിനാൽ നാറ്റോയുടെ ഭാഗമാകില്ലെന്ന് സെലൻസി പറഞ്ഞതിന് പിന്നാലെ വിപണികൾ തിരികെ കയറാൻ ആരംഭിച്ചു. ഉക്രൈൻ നാറ്റോയുടെ ഭാഗം ആകുമെന്നതാണ് റഷ്യയെ ആക്രമണത്തിന് പ്രേരിപ്പിച്ചിരുന്നത്. യുദ്ധത്തിൽ നിന്ന് നയതന്ത്ര ചർച്ചകളിലേക്കുള്ള ഒരു മാറ്റം ലോകം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ ഉക്രൈനിലെ സർക്കാരിനെ അട്ടിമറിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും പുടിൻ പറഞ്ഞു. ഇവ എല്ലാം തന്നെ യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷയും വിപണിക്ക് ശക്തമായ പിന്തുണയും നൽകി.
എന്നിരുന്നാലും റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളെ പറ്റി നമ്മൾ മറക്കരുത്. ഇത് ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പൂർണമായും ബാധിക്കും. റഷ്യയുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിച്ചാൽ മാത്രമെ യുദ്ധം അവസാനിച്ചു എന്ന് പറയാനാകു.
യൂറോപ്യൻ വിപണികൾ ഇന്നലെ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഡാക്സ് 8 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്. ക്രൂഡ് ഓയിൽ വില താഴേക്ക് വീണെങ്കിലും ഇത് യുദ്ധത്തിന് മുമ്പ് ഉള്ളതിനേക്കാൾ വളരെ കൂടുതലാണ്.
ഐടി ഓഹരികൾ കത്തിക്കയറിയപ്പോൾ ബാങ്ക് നിഫ്റ്റി ഏറെ പ്രയാസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഉച്ചയോടെ ബാങ്കിംഗ് ഓഹരികൾ ശക്തമായ ബ്രേക്ക് ഔട്ട് നടത്തി വിപണിക്ക് പിന്തുണ നൽകി. ഫ്ലാറ്റായി വ്യാപാരം ആരംഭിച്ചാൽ സൂചിക വീണ്ടും മുന്നേറ്റം നടത്തിയേക്കാം.
എൽഐസി ഐപിഒയ്ക്ക് സെബി അനുമതി നൽകി. ഐപിഒയ്ക്ക് തയ്യാറെടുക്കാനായി വിപണിയെ ശക്തമായി നിലനിർത്താൻ നിക്ഷേപ സ്ഥാപനങ്ങൾക്ക് മേൽ സമ്മർദ്ദം ഉണ്ടാകുമെന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇതോടെ ദ്വിതീയ വിപണിയിൽ നിന്നും ലിക്യുഡിറ്റി ഇല്ലാതെയായേക്കും.
ഇന്ന് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരും. യുപിയിൽ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നേരിട്ടാൽ വിപണി ഇടിഞ്ഞേക്കാം. അതിനാൽ തന്നെ സുരക്ഷിതമായി വ്യാപാരം നടത്താൻ ആഗ്രഹിക്കുന്നവർ വോട്ട് എണ്ണൽ തീരുന്നത് വരെ കാത്തിരിക്കേണ്ടതാണ്.
എസ്.ജി.എക്സ് നിഫ്റ്റി വലിയ ഗ്യാപ്പ് അപ്പ് സൂചനയാണ് നൽകുന്നത്. 16700 എന്നത് മുകളിലേക്ക് ഇന്ന് ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

