1.6 ബില്യൺ ഡോളറിന് സിറ്റി ഇന്ത്യയുടെ റീട്ടെയിൽ ആസ്തി ഏറ്റെടുത്ത് ആക്സിസ് ബാങ്ക്

സിറ്റി ഇന്ത്യയുടെ റീട്ടെയിൽ ആസ്തികൾ ഏറ്റെടുത്ത് ആക്‌സിസ് ബാങ്ക്. ഏകദേശം 2 ബില്യൺ ഡോളറിനാണ് (15,164 കോടി രൂപ) ആസ്തികൾ ഏറ്റെടുക്കുന്നത്. ഉപഭോക്തൃ ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി സിറ്റിക്ക് 1.6 ബില്യൺ ഡോളർ ബാങ്ക് പണമായി നൽകും. ക്രെഡിറ്റ് കാർഡുകൾ, റീട്ടെയിൽ ബാങ്കിംഗ്, വെൽത്ത് മാനേജ്‌മെന്റ്, കൺസ്യൂമർ ലോണുകൾ എന്നിവയുൾപ്പെടെയുള്ള സിറ്റിബാങ്ക് ഇന്ത്യയുടെ ഉപഭോക്തൃ ബാങ്കിംഗ് ബിസിനസുകളുടെ വിൽപ്പനയും ഇടപാടിൽ ഉൾപ്പെടുന്നു. സിറ്റിയുടെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്സി), സിറ്റികോർപ്പ് ഫിനാൻസ് (ഇന്ത്യ) ലിമിറ്റഡിന്റെ ഉപഭോക്തൃ ബിസിനസ്സിന്റെ വിൽപ്പനയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

93 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തി റിലയൻസ് ജിയോ, 7.14 ലക്ഷം വരിക്കാരെ കൂട്ടിച്ചേർത്ത് എയർടെൽ

2022 ജനുവരിയിൽ റിലയൻസ് ജിയോയ്ക്ക് 93.32 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് നഷ്ടപ്പെട്ടത് 3.7 ലക്ഷം വരിക്കാരെയാണ്. എന്നാൽ ജനുവരിയിൽ 7.14 ലക്ഷം വരിക്കാരെ ഭാരതി എയർടെൽ നേടിയിട്ടുണ്ട്. റിലയൻസ് ജിയോയ്ക്കാണ് ഏറ്റവും വലിയ വിപണി വിഹിതമുള്ളത് 35.49 ശതമാനം ആണിത്. ഭാരതി എയർടെൽ 31.13%, വോഡഫോൺ ഐഡിയ 23.15% എന്നിങ്ങനെയാണ് കണക്കുകൾ.

പിഎൽഐ സ്കീമിന് കീഴിൽ ഇൻസെന്റീവ് അംഗീകാരം നേടി സുന്ദരം ഫാസ്റ്റനേഴ്സ്

ഇലക്‌ട്രിക് വാഹനങ്ങൾക്കും (ഇവികൾ), ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) വാഹനങ്ങൾക്കുമായി പവർട്രെയിൻ സബ് അസംബ്ലികൾ നിർമ്മിക്കുന്നതിനുള്ള നിക്ഷേപങ്ങൾക്ക് ഹെവി ഇൻഡസ്ട്രിയൽ മന്ത്രാലയത്തിൽ നിന്നും പിഎൽഐ സ്കീമിന് കീഴിൽ ഇൻസെന്റീവ് അംഗീകാരം നേടി സുന്ദരം ഫാസ്റ്റനേഴ്സ് ലിമിറ്റഡ് (എസ്എഫ്എൽ). ഈ സ്കീമിന് കീഴിൽ ഇൻസെന്റീവിനായി തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്ക് വിൽപ്പന മൂല്യത്തിന്റെ 8 മുതൽ 11% വരെ ലഭിക്കും. ഇവികൾക്കും ഐസിഇ വാഹനങ്ങൾക്കുമായി നൂതന ഓട്ടോമോട്ടീവ് ടെക് ഘടകങ്ങൾ നിർമ്മിക്കാൻ എസ്എഫ്എൽ 350 കോടി രൂപ നിക്ഷേപിക്കും.

ആൻറി ഡിപ്രസന്റ് ഗുളിക പുറത്തിറക്കാൻ ലൻഡ്‌ബെക്കുമായി കരാർ ഒപ്പിട്ട് സൺ ഫാർമ

ആന്റീഡിപ്രസന്റ് മരുന്നായ വോർട്ടിയോക്സൈറ്റിന്റെ പതിപ്പ് ഇന്ത്യയിൽ വിപണനം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ ലൻഡ്‌ബെക്കുമായി പ്രത്യേക പേറ്റന്റ് ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ടിട്ട് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്. Vortidiftm എന്ന ബ്രാൻഡ് നാമത്തിലാണ് മരുന്ന് വിപണിയിലെത്തുക. യുഎസ്, യൂറോപ്യൻ യൂണിയൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 80 ലധികം രാജ്യങ്ങളിൽ മരുന്നിന് അംഗീകാരമുണ്ട്.

സിയറ്റ്, അപ്പോളോ ടയേഴ്സ് ഓഫീസുകളിൽ സിസിഐ റെയ്ഡ്

ജർമ്മനിയിലെ കോണ്ടിനെന്റൽ എജി, ഇന്ത്യയുടെ അപ്പോളോ ടയേഴ്‌സ്, സിയറ്റ് എന്നിവയുൾപ്പെടെ ടയർ കമ്പനികളുടെ ഓഫീസുകളിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) റെയ്ഡ്. നിയമ ലംഘനങ്ങൾ സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഹരിയാനയിലെ പൊതുഗതാഗത വാഹനങ്ങൾക്കായി ടയറുകൾ വിതരണം ചെയ്തതിൽ നിയമ വിരുദ്ധമായ വിപണനങ്ങളുണ്ടായതായും ബിഡ്ഡുകളിൽ കൃത്രിമം കാണിച്ചതായും സംബന്ധിച്ച ആന്റിട്രസ്റ്റ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് കേസെന്നാണ് റിപ്പോർട്ട്.

ഇറാഖിൽ നിന്ന് കംപ്രസർ പാക്കേജിനുള്ള ഓർഡർ നേടി ഭേൽ

ഇറാഖിൽ നിന്ന് കംപ്രസർ പാക്കേജിനുള്ള ഓർഡർ നേടി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭേൽ). ഇറാഖിലെ എണ്ണ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള നോർത്തേൺ റിഫൈനറീസ് കമ്പനി (എൻആർസി) ആണ് ഓർഡർ നൽകിയത്. ഇലക്ട്രിക് മോട്ടോർ-ഡ്രൈവ് റീസൈക്കിൾ ഗ്യാസ് സെൻട്രിഫ്യൂഗൽ കംപ്രസ്സറിന്റെ ഡിസൈൻ, എഞ്ചിനീയറിംഗ്, നിർമ്മാണം, വിതരണം എന്നിവ കരാറിൽ ഉൾപ്പെടുന്നു.

ഗ്രൂപ്പ് ഹൗസിംഗ് പ്രൊജക്ടിനായി പൂനെയിൽ 9 ഏക്കർ ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പർട്ടീസ്

പൂനെയിലെ പിംപ്രി-ചിഞ്ച്‌വാദിലെ റെസിഡൻഷ്യൽ മൈക്രോ മാർക്കറ്റിൽ 9 ഏക്കർ സ്ഥലം ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് (ജിപിഎൽ). ഗ്രൂപ്പ് ഹൗസിംഗ് പ്രോജക്റ്റിനു വേണ്ടിയായിരിക്കും ഈ ഏറ്റെടുക്കൽ എന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ഏകദേശം 1.7 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ വികസിപ്പിച്ചെടുക്കാവുന്ന വിസ്തൃതിയാണ് പദ്ധതിക്ക് ഉണ്ടാവുക. ഏകദേശം 1,400 കോടി രൂപയുടെ വരുമാന സാധ്യതകളും പദ്ധതിക്കുണ്ട്.

ടാറ്റ കോഫി ബിസിനസിന്റെ ലയനം പ്രഖ്യാപിച്ച് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്

ടാറ്റ കോഫി ലിമിറ്റഡിന്റെ (ടിസിഎൽ) എല്ലാ ബിസിനസ്സുകളും ലയിപ്പിച്ചതായി പ്രഖ്യാപിച്ച് ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ടിസിപിഎൽ). സമന്വയവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള ടിസിപിഎല്ലിന്റെ തന്ത്രപ്രധാനമായ പുനഃസംഘടന പദ്ധതിയുടെ ഭാഗമാണിത്. തുടക്കത്തിൽ ടിസിഎല്ലിന്റെ പ്ലാന്റേഷൻ ബിസിനസ്സ് ടിസിപിഎല്ലിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ടിസിപിഎൽ ബെവ്റേജസ് ആൻഡ് ഫുഡ് ലിമിറ്റഡ് ആയി വിഭജിക്കപ്പെടും. തുടർന്ന് ടിസിഎല്ലിന്റെ ശേഷിക്കുന്ന ബിസിനസുകൾ (എക്‌സ്‌ട്രാക്ഷൻ, ബ്രാൻഡഡ് കോഫി ബിസിനസ്സ്) ടിസിപിഎല്ലിൽ ലയിപ്പിക്കും.

1,589 കോടി രൂപയുടെ റോഡ് പദ്ധതിയുടെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി ദിലീപ് ബിൽഡ്‌കോൺ

കർണാടകയിലെ റോഡ് പ്രോജക്റ്റിനായി ഏറ്റവും കുറഞ്ഞ (എൽ-1) ലേലം വിളിച്ച കമ്പനിയായി ദിലിപ് ബിൽഡ്‌കോൺ ലിമിറ്റഡിനെ പ്രഖ്യാപിച്ച് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). എൻഎച്ച്-150സി യുടെ മറദ്ഗി എസ് ആന്ദോള മുതൽ ബസ്വന്ത്പൂർ വരെ ആറ്-വരി നിയന്ത്രിത ഗ്രീൻഫീൽഡ് ഹൈവേയുടെ വികസനമാണ് പദ്ധതി. 65.50 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ പദ്ധതിയുടെ ലേല തുക 1,589 കോടി രൂപയാണ്.

അതേസമയം ഏകദേശം 5770 കോടി രൂപയുടെ അഞ്ച് പുതിയ റോഡ് പദ്ധതികൾക്കായി എൻഎച്ച്എഐയ്യിൽ നിന്ന് ജിആർ ഇൻഫോപ്രോജക്ട്‌സ് ലിമിറ്റഡിന് ലെറ്റർ ഓഫ് അവാർഡ് (എൽഒഎ) ലഭിച്ചിട്ടുണ്ട്

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement