ഓയിൽ-കെമിക്കൽ ബിസിനസ് സ്വതന്ത്ര സ്ഥാപനമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് റിലയൻസ്
ഓയിൽ- കെമിക്കൽ ബിസിനസ് സ്വതന്ത്ര സ്ഥാപനമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിലയൻസ് അറിയിച്ചു. സബ്സിഡറിയെ റിലയൻസ് പൂർണായും നിയന്ത്രികും.
ഇന്ത്യൻ നാവികസേനയിൽ നിന്ന് കൊച്ചിൻ ഷിപ്പ് യാർഡിന് 10000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു
ഇന്ത്യൻ നാവികസേനയ്ക്കായി ആറ് നവീന തലമുറ മിസൈൽ കപ്പലുകൾ നിർമ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന് കരാർ നൽകി. 10000 കോടി രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചത്.
10000 ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കുന്നതിനായി മഹീന്ദ്ര ഇലക്ട്രികുമായി കെെകോർത്തു ആമസോൺ
2025 ഓടെ 10000 ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കാനായി മഹീന്ദ്ര ഇലക്ട്രികുമായി കെെകോർത്ത് ആമസോൺ. ന്യൂ ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീ-വീലർ, ട്രിയോ സോർ ഇതിനകം തന്നെ ആമസോണിന്റെ ഡെലിവറി സേവന പങ്കാളികൾ ഉപയോഗിക്കുന്നുണ്ട്. 2030 ഓടെ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമെന്നും ആമസോൺ അറിയിച്ചു.
ഗുജറാത്തിലെ യുപിഎൽ പ്ലാന്റിൽ തീ പിടിത്തം, ആളപായമില്ല
UPL-ന്റെ ഗുജറാത്തിലെ പ്ലാന്റിൽ തീപിടിത്തമുണ്ടായതായി
കമ്പനി പ്രഖ്യാപിച്ചു. ജഗാഡിയ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായി കമ്പനി അറിയിച്ചു.
5 ജി ശൃംഖല രൂപീകരിക്കുന്നതിനായി ക്വാൽകോമുമായി കെെകോർത്ത് എയർടെൽ
ഇന്ത്യയിൽ 5 ജി ശൃംഖല രൂപീകരിക്കുന്നതിനായി ഭാരതി എയർടെൽ യുഎസ് കമ്പനിയായ ക്വാൽകോമുമായി കെെകോർത്തു. ക്വാൽകോം 5ജി റേഡിയോ നെറ്റ് വർക്ക് കമ്പനി ഉപയോഗപ്പെടുത്തും. തത്സമയ വാണിജ്യ ശൃംഖലയിലൂടെ 5 ജി പ്രദർശിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനിയാണ് എയർടെൽ.
ഭാരത് ഫോർജിന് പ്രതിരോധമന്ത്രാലയത്തിൽ നിന്നും 178 കോടി രൂപയുടെ ഓർഡർ ലഭിച്ചു
ഇന്ത്യൻ സേനയ്ക്കായി കല്യാണി എം 4 കവചിത വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ഭാരത് ഫോർജിന് പ്രതിരോധ മന്ത്രാലയം
177.95 കോടി രൂപയുടെ ഓർഡർ നൽകി. ഇതിന്റെ ഭാഗമായി കമ്പനി പാരാമൗണ്ട് ഗ്രൂപ്പുമായി നേരത്തെ കരാറിൽ ഒപ്പിട്ടിരുന്നു.
ഹെറാൻബ ഇൻഡസ്ട്രീസ് ഐപിഒ; ആദ്യ ദിനം 85 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്യപെട്ടു
625 കോടി രൂപ സമാഹരിക്കാനായി ഹെറാൻബ ഇൻഡസ്ട്രീസ് നടത്തിയ ഐ.പി.ഒ ആദ്യ ദിവസം 85 ശതമാനം സബ്‌സ്‌ക്രൈബു ചെയ്യപെട്ടു. ഐ.പി.ഒയിൽ 69.81 ലക്ഷം ഓഹരികൾക്കായി 58.76 ലക്ഷം ബിഡുകളാണ് ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകർക്ക് ഉള്ള ഭാഗം 1.64 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.
ഗോവയിലെ പ്ലാന്റ് പരദീപ് ഫോസ്ഫേറ്റ് എന്റർപ്രൈസിന് വിൽക്കാനൊരുങ്ങി സുവാരി അഗ്രോ കെമിക്കൽസ്
280 മില്യൺ ഡോളറിന് ഗോവയിലെ വളം പ്ലാന്റും അനുബന്ധ ബിസിനസുകളും പരദീപ് ഫോസ്ഫേറ്റ് എന്റർപ്രൈസിന് വിൽക്കാനൊരുങ്ങി സുവാരി അഗ്രോ കെമിക്കൽസ്. 2021 ഫെബ്രുവരി അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്ന് കമ്പനി അറിയിച്ചു.
ഗായത്രി പ്രോജക്ടസിന് 1,323 കോടി രൂപയുടെ റോഡ് പദ്ധതിക്കായി കരാർ ലഭിച്ചു
ഗായത്രി പ്രോജക്ടസിന് ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും 1,323 കോടി രൂപയുടെ റോഡ് പദ്ധതിക്കായി കരാർ ലഭിച്ചു.
അപസ്മാരത്തിനെതിരായ ജനറിക് ആന്റി മരുന്ന് അവതരിപ്പിക്കാനൊരുങ്ങി സൺ ഫാർമ
അപസ്മാരത്തിനെതിരായ ബ്രിവാരസെറ്റം മരുന്നുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് അറിയിച്ചു.

