മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 11 വർഷത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തി
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 11 വർഷത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഇതോടെ 2021 ഏപ്രിലിലെ മൊത്തവില സൂചിക 10.49 ശതമാനത്തിലേയ്ക്ക് ഉയർന്നു. മാർച്ചിൽ ഇത് 7.39 ശതമാനമായിരുന്നു. അതേസമയം മാർച്ചിനെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ വില ഏപ്രിലിൽ 3.84 ശതമാനമാണ് ഉയർന്നത്.
ഭാരതി എയർടെൽ ക്യു 4 ഫലം, അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 759 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ ഏകീകൃത അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 11 ശതമാനം ഇടിഞ്ഞ് 759.2 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 2.9 ശതമാനം ഇടിഞ്ഞ് 25747 കോടി രൂപയായി. അതേസമയം എയർടെൽ ആഫ്രിക്കയുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 32.8 ശതമാനം ഉയർന്ന് 154 മില്യൺ ഡോളറായി.
സ്പുട്നിക് വി വാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി ശിൽപ്പ മെഡികെയറുമായി കെെകോർത്ത് ഡോ.റെഡ്ഡി
മൂന്ന് വർഷത്തേക്ക് സ്പുട്നിക് വി വാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി ശിൽപ്പ മെഡികെയറുമായി കെെകോർത്ത് ഡോ.റെഡ്ഡി. കമ്പനികളുടെ സംയോജിത ബയോളജിക്സ് റിസർച്ച് & ഡവലപ്മെൻറ് സെന്റർ കർണാടകയിലെ ധാർവാഡിലെ നിർമാണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ നിർമിച്ച് വിതരണം ചെയ്യും. 12 മാസത്തിനുള്ളിൽ 50 മില്യൺ ഡോസുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഫെഡറൽ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 58 ശതമാനം വർദ്ധിപ്പിച്ച് 477.8 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 58.6 ശതമാനം വർദ്ധിപ്പിച്ച് 477.8 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 16.8 ശതമാനം വർദ്ധിച്ച് 1420.4 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.70 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഗ്ലാൻഡ് ഫാർമ ക്യു 4 ഫലം, അറ്റാദായം 34 ശതമാനം വർദ്ധിച്ച് 260.4 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഗ്ലാൻഡ് ഫാർമയുടെ പ്രതിവർഷ അറ്റാദായം 34 ശതമാനം വർദ്ധിച്ച് 260.4 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 40 ശതമാനം വർദ്ധിച്ച് 887.7 കോടി രൂപയായി. യുഎസ്, യൂറോപ്യൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 29 ശതമാനം ഉയർന്ന് 619 കോടി രൂപയായി.
കല്യാണി സ്ട്രാറ്റജിക് സിസ്റ്റം ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി ഭാരത് ഫോർജ്
ഭാരത് ഫോർജ് ലിമിറ്റഡ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റം ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ കല്യാണി സ്ട്രാറ്റജിക് സിസ്റ്റം ലിമിറ്റഡിന്റെ 51 ശതമാനം ഓഹരിയാണ് കമ്പനിയുടെ കെെവശമുള്ളത്.
കോൾഗേറ്റ്-പാമോലെെവി ക്യു 4 ഫലം, അറ്റാദായം 54 ശതമാനം വർദ്ധിച്ച് 314 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ കോൾഗേറ്റ്-പാമോലൈവിന്റെ പ്രതിവർഷ അറ്റാദായം 54.1 ശതമാനം വർദ്ധിച്ച് 314.6 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 26.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 20.2 ശതമാനം വർദ്ധിച്ച് 1275 കോടി രൂപയായി.
റാണെ ബ്രേക്ക് ക്യു 4 ഫലം, അറ്റാദായം 53 ശതമാനം വർദ്ധിച്ച് 14.27 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ റാണെ ബ്രേക്കിന്റെ പ്രതിവർഷ അറ്റാദായം 53 ശതമാനം വർദ്ധിച്ച് 14.27 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 10 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25.2 ശതമാനം വർദ്ധിച്ച് 148.4 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 25 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര വിപണിയിൽ TVS Ntorq ന്റെ വിൽപ്പന ഒരു ലക്ഷം കടന്നു
അന്താരാഷ്ട്ര വിപണിയിലെ TVS Ntorq 125-ന്റെ മൊത്തം വിൽപ്പന ഒരു ലക്ഷം കടന്നു. ദക്ഷിണ ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 19ൽ അധികം രാജ്യങ്ങളിലാണ് കമ്പനി വാഹനം വിൽക്കുന്നത്.

