പ്രധാനതലക്കെട്ടുകൾ
Tata Consumer: ഗെയിലിനെ പുറത്താക്കി കൊണ്ട് ടാറ്റാ കൺസ്യൂമർ ഓഹരി മാർച്ച് 31 ഓടെ നിഫ്റ്റി 50യുടെ പട്ടികയിൽ കയറി കൂടും.
Coal India: ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിക്കുന്നതിനായി
കമ്പനിയുടെ ബോർഡ് അംഗങ്ങൾ മാർച്ച് 5ന് യോഗം ചേരും.
ക്യാൻസർ മരുന്നായ ടാക്ലാന്റിസിന്റെ മൂന്നാം ഘട്ട വിചാരണയുമായി ബന്ധപ്പെട്ട് SPARC നൽകിയ അപ്പീൽ യു.എസ്.എഫ്.ഡി.എ നിരസിച്ചു.
UPL: ഗുജറാത്തിലെ പ്ലാന്റിലുണ്ടായ തീപിടിത്തം
ഷോർട്ട് സർക്യൂട്ട് മൂലമാകാമെന്ന് കമ്പനി വ്യക്തമാക്കി.
അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടതായും 26 പേർക്ക് പരിക്കു പറ്റിയതായും കമ്പനി അറിയിച്ചു.
Isgec Heavy Engineering: ഇന്ത്യയിലെ ഒരു പൊതുമേഖലാ റിഫൈനറിയിൽ നിന്ന് രണ്ട് ഗ്യാസ് ഫയർ ബോയിലറുകൾക്കായി കമ്പനി ഓർഡർ നേടി.
Sanofi India: കമ്പനി ഓഹരി ഒന്നിന് 125 വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഒപ്പം സ്പെഷ്യൽ ഡിവിഡന്റായി ഓഹരിക്ക് 240 രൂപയും പ്രഖ്യാപിച്ചു. അതേസമയം കമ്പനിയുടെ വരുമാനം 3 ശതമാനം ഇടിഞ്ഞ് 720 കോടി രൂപയായി. അറ്റാദായം 26 ശതമാനം ഉയർന്ന് 126 കോടി രൂപയായി.
Tata Power: കടപത്ര വിതരണത്തിലൂടെ 900 കോടി സമാഹരിക്കാനൊരുങ്ങി ടാറ്റാ പവർ. SBI Cards ഉം കടപത്രം നൽകി കൊണ്ട് 550 കോടി സമാഹരിക്കാൻ പദ്ധതിയിടുന്നുണ്ട്.
ഐ.എച്ച്.സി ഹോളണ്ടിൽ നിന്നുള്ള സാങ്കേതിക പിന്തുണയോടെ ഡ്രെഡ്ജിംഗ് കപ്പലുകൾ നിർമ്മിക്കാനൊരുങ്ങി
Cochin Shipyard. അതേസമയം ഇന്ത്യൻ നാവിക സേനയിൽ നിന്നും 10000 കോടി രൂപയുടെ ഓർഡറും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായുള്ള രണ്ട് സൗരോർജ്ജ ഉത്പാദന കമ്പനികളുടെ 26 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി Aurobindo Pharma കരാറിൽ ഒപ്പുവച്ചു.
Reliance Industries : ഓയിൽ ടു കെമിക്കൽ ബിസിനസ് സ്വതന്ത്ര സ്ഥാപനമാക്കുന്നതിനായുള്ള നടപടി ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. Saudi Aramco പദ്ധതിയുടെ ഭാഗമായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററികൾ നിർമ്മിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.
NTPC: രത്‌നഗിരി ഗ്യാസ് ആൻഡ് പവറിലെ (RGPPL) ഗെയ്‌ലിന്റെ 25.51 ശതമാനം ഓഹരി വാങ്ങുന്നതിന് കരാർ ഒപ്പിട്ടതായി കമ്പനി അറിയിച്ചു. ഇതോടെ എൻ.ടി.പി.സിയുടെ RGPPL-ലെ മൊത്തം ഓഹരികൾ 86.49 ശതമാനമാകും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ വിപണി തുറന്നപ്പോൾ നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തിയെങ്കിലും പിന്നിട് മുകളിലേക്ക് കയറി അസ്ഥിരമായി നൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലമറികടന്നു കൊണ്ട് നേരിയ തോതിൽ നഷ്ടം രേഖപ്പെടുത്തിയാണ് ബാങ്ക് നിഫ്റ്റി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. HDFC Bank, Kotak Bank എന്നീ ഓഹരികളിലെ ഇടിവ് ഇതിന് കാരണമായി. 35000 ശക്തമായ സപ്പോർട്ടായി നിലകൊണ്ടു.
ഉയർന്ന പുട്ട് ഓപ്പ്ഷൻ കോൺട്രാറ്റുകളുള്ള 14000 ശക്തമായ സപ്പോർട്ട് ആയി കാണാവുന്നതാണ്. എന്നാൽ നമ്മൾ നേരത്തെ പറഞ്ഞിരുന്നത് പോലെ 14500,14700 എന്നിവിടങ്ങളിലും ഉയർന്ന പുട്ട് ഓപ്ഷൻ കാണാം. ഇതിനാൽ തന്നെ സൂചിക 14700ന് അടുത്തായി അസ്ഥിരമായി നിലകൊണ്ടേക്കാം.
Dow Jones ഫ്ലാറ്റായിട്ടാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. NASDAQ ഫ്ലാറ്റായിരുന്നു. യൂറോപ്യൻ വിപണികൾ എല്ലാം തുടക്കത്തിൽ കുത്തനെ വീണെങ്കിലും പിന്നീട് നഷ്ടം നികത്തി മുകളിലേക്ക് തിരികെ വന്നു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറി ഇറങ്ങി (mixed) നിൽക്കുകയാണ്. ജപ്പാന്റെ Nikkei ചുവന്ന നിറത്തിലാണ് വ്യാപാരം നടത്തുന്നത്. SGX NIFTY 14,784-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,569 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 216 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടി. തുടർച്ചയായ ഏഴാം ദിവസമാണ് സ്ഥാപനങ്ങൾ ഓഹരി വിൽക്കുന്നത്. എന്നാൽ ഈ വിൽപ്പന നടന്നിട്ടും വിപണി കഴിഞ്ഞ ദിവസം ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
തിങ്കാളാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിലയായ 14630 നല്ല സപ്പോർട്ടായി കാണാവുന്നതാണ്. 14500 പിന്നീട് വിപണിക്ക് പിന്തുണ നൽകുന്നതായി കാണാം. മുകളിലേക്ക് പോയാൽ 14850, 15000 എന്നിവ ശക്തമായ പ്രതിരോധം തീർത്തേക്കും.
ഏറ്റവും ഉയർന്ന് കോൾ ഒ.ഐ കാണപ്പെടുന്നത് 15000,14900 എന്നിവിടങ്ങളിലാണ്. 14,000 , 14,500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒ.ഐയും കാണപ്പെടുന്നു.
നിക്ഷേപ സ്ഥാപനങ്ങൾ വിൽക്കുന്നതിലും വാങ്ങുന്നതിലും ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ നിഫ്റ്റി ഇന്നും അസ്ഥിരമാകാനാണ് സാധ്യത. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിപണി ഇടിവ് തടയാനായി ദിവസങ്ങളായി ഓഹരികൾ വാങ്ങി കൂട്ടുന്നത് കാണാം. ഒരു പക്ഷേ അവരാകും വിപണിയെ വീഴ്ചയിൽ നിന്നും ഇപ്പോൾ സംരക്ഷിച്ചു നിർത്തുന്നത്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

