പ്രധാനതലക്കെട്ടുകൾ
Jindal Steel and Power: ബിസിനസ് അനുബന്ധ വിവരങ്ങൾക്കായി തങ്ങളുടെ ഡൽഹി, ഗുരുഗ്രാം എന്നിവിടെങ്ങളിലെ ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയതായി കമ്പനി പറഞ്ഞു.
JSW Energy’s: 1,500 മെഗാവാട്ട് ശേഷിയുള്ള ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ട് സ്ഥാപിക്കുന്നതിനായി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ JSW നിയോ എനർജി തെലങ്കാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
RailTel: ഇമിഗ്രേഷൻ വിസയുടെയും വിദേശികളുടെ രജിസ്ട്രേഷന്റെയും ജോലിയുടെ അസൈൻമെന്റുമായി ബന്ധപ്പെട്ട് ഇൻകോർപ്പറേറ്റഡ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സർവീസസിൽ നിന്ന് കമ്പനിക്ക് 29.75 കോടി രൂപയുടെ വർക്ക് ഓർഡർ ലഭിച്ചു.
TVS Motor: 2020-ൽ ഏറ്റെടുത്ത നോർട്ടൺ മോട്ടോർസൈക്കിളിൽ 100 മില്യൺ പൗണ്ടിന്റെ അധിക നിക്ഷേപം കമ്പനി നടത്തും.
NTPC: മാലിന്യം ഊർജമാക്കി മാറ്റുന്നതിനായി ഡൽഹി ജൽ ബോർഡുമായി കമ്പനി കൈകോർത്തു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17242 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. 17270 മറികടന്ന സൂചിക കത്തിക്കയറി. തുടർന്ന് 256 പോയിന്റുകൾ/1.49 ശതമാനം മുകളിലായി 17393 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 36510 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 36400 വരെ പോയി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് 501 പോയിന്റുകൾ/ 1.38 ശതമാനം മുകളിലായി 36816 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും മുന്നേറ്റം നടത്തി.
യൂഎസ് വിപണികൾ ഇന്നലെ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,195-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,320, 17,250, 17,180 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,465, 17,560, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,600, 36,400, 36,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,420-36500, 36,600, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്നത്തെ ഒഐ കണക്കുകൾ നിങ്ങളെ സഹായിച്ചേക്കില്ല.
ഇന്ത്യ വിക്സ് 17.9 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 700 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2800 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഇന്നലെ വ്യക്തമായ അപ്പ് ട്രെൻഡ് ആയിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. ഇന്നലെ സൂചിപ്പിച്ച 17270 എന്ന നില മറികടന്നതോടെയാണ് നിഫ്റ്റി കത്തിക്കയറിയത്.
റിലയൻസ് ഓഹരി എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. ഇതിനൊപ്പം തന്നെ ഫലങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് എച്ച്.സി.എല്ലിലേക്ക് നോക്കാവുന്നതാണ്
നിഫ്റ്റിക്ക് 17465 എന്ന ഗ്യാപ്പ് ഫിൽ ചെയ്യേണ്ടതുണ്ട്.
പണപ്പെരുപ്പം എത്രയും വേഗം രണ്ട് ശതമാനത്തിന് താഴെ കൊണ്ട് വരേണ്ടതുണ്ടെന്നും ഇതിനായി മെയിൽ 50 ബേസിസ് പോയിന്റ് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്നും ജെറോം പവൽ പറഞ്ഞു.
ഇത് പ്രതീക്ഷിച്ചിരുന്നതാണ്. 75 ബേസിസ് പോയിന്റിന്റെ വർദ്ധനവ് ഉണ്ടാകാത്തതിനേക്കാൾ നല്ലതാണിത്. എന്നാൽ ചിലർ പലിശ നിരക്ക് ഇനിയും ഉയർത്തണമെന്ന് പറയുന്നു. ഇത് യുഎസ് വിപണിയെ നെഗറ്റീവായി ബാധിച്ചു.
നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലമറികടന്നാൽ ഗ്യാപ്പ് ഫില്ലിംഗിന് സാധ്യതയുണ്ട്. ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

