പ്രധാനതലക്കെട്ടുകൾ
Bank of Baroda: ഇന്ത്യാഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 21 ശതമാനം ഓഹരികൾ ബാങ്ക് ഏറ്റെടുക്കും.
Sapphire Foods: ഗാമാ പിസാക്രാഫും ഗാമാ പിസാക്രാഫ്റ്റും ലയിപ്പിക്കുന്നതിന് കമ്പനി അംഗീകാരം നൽകി.
Dr. Reddy’s Laboratories: നൊവാർട്ടിസ് ഇന്ത്യ ലിമിറ്റഡുമായി പ്രത്യേക വിൽപ്പന, വിതരണ കരാറിൽ ഏർപ്പെട്ട് കമ്പനി.
EKI Energy: 43,68,150 രൂപയ്ക്ക് ഗ്ലോഫിക്‌സ് അഡ്വൈസറി സർവീസസിലെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കി കമ്പനി.
Birla Corporation: കമ്പനിയുടെ അനുബന്ധ സ്ഥാപനത്തിന്റെ വൈറ്റ് സിമന്റ് വാൾ പുട്ടി പ്ലാന്റ് മധ്യപ്രദേശിലെ മൈഹാറിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച വലിയ ഗ്യാപ്പ് ഡൌണിൽ 17455 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. 17300ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും 17450ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് 231 പോയിന്റുകൾ/1.31 ശതമാനം താഴെയായി 17345 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 38600 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 38750ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. 38400ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക 38800 ഉണ്ടായ പ്രതിബന്ധത്തെ തുടർന്ന് വീണ്ടും താഴേക്ക് വീണു. തുടർന്ന് 494 പോയിന്റുകൾ/ 1.27 ശതമാനം താഴെയായി 38517 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.
യൂഎസ്, വിപണികൾ വെള്ളിയാഴ്ച വൻ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കുത്തനെ താഴേക്ക് വീണു. നിക്കി 2 ശതമാനം നഷ്ടത്തിലാണുള്ളത്. വെള്ളിയാഴ്ചത്തെ പതനത്തിന് ശേഷം യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി കാണപ്പെടുന്നു. യൂറോപ്യൻ ഫ്യൂച്ചേഴ്സും ഫ്ലാറ്റായി ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17,150-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,210, 17,150, 17,125, 17,050, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,300, 17,400, 17,435, 17,540, 17,575, 17,640 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,400, 38,200, 38,000, 37,750 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,600, 38,800, 39,000, 39,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000, 17500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000, 16500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 17.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 110 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
സിപിഐ, ഡബ്ല്യുപിഐ എന്നിവ ഇന്ന് പുറത്ത് വരും. എന്നാൽ എബിജി ഷിപ്പ്യാർഡ് തട്ടിപ്പിനോട് ബാങ്കിംഗ് ഓഹരികൾ എങ്ങനെ പ്രതികരിക്കുമെന്നുള്ള ആശങ്ക നിലനിൽക്കുന്നതിനാൽ മറ്റു കണക്കുകൾക്ക് വിപണി അത്രയും പ്രധാന്യം നൽകിയേക്കില്ല.
ഫെഡ് ഇന്ന് അടിയന്തര യോഗം വിളിച്ച് ചേർക്കും. പണപ്പെരുപ്പം 7.5 ശതമാനമായി വർദ്ധിച്ചതാണ് അടിയന്തര യോഗം വിളിച്ച് ചേർക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്. അതേസമയം തൊഴിൽ കണക്കുകൾ മെച്ചപ്പെട്ടതായി കാണാം.
ഫെബ്രുവരി 20 ന് ശീതകാല ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് റഷ്യ യുക്രൈൻ ആക്രമിച്ചേക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. ശനിയാഴ്ച ബൈഡൻ പുടിനുമായി ഒരു മണിക്കൂറോളം ഫോണിൽ ചാർച്ച നടത്തി. റഷ്യക്ക് അധിനിവേശം നടത്താൻ ഉദ്ദേശമില്ലെന്ന് ചർച്ചയിൽ പുടിൻ ആവർത്തിച്ചു. എന്നാൽ അതിർത്തിയിൽ റഷ്യ വൻ സന്നാഹങ്ങൾ ഒരുക്കിയിട്ടുള്ളതായി ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അതേസമയം റഷ്യൻ പ്രദേശത്തെ സൈനിക നീക്കങ്ങൾ ആഭ്യന്തര കാര്യമാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഉക്രൈൻ വിഷയത്തിലേക്ക് ഈ ആഴ്ച ശ്രദ്ധിക്കാവുന്നതാണ്.
ഇറാൻ ആണവ കരാറിനെ കുറിച്ചുള്ള വാർത്തകളെ തുടർന്ന് എണ്ണ വില വീണ്ടും ഉയർന്നു. 2019 ഓഗസ്റ്റിന് ശേഷം ആദ്യമായി 2 ശതമാനം എത്തിയ യുഎസ് ബോണ്ട് യീൽഡിനൊപ്പം എണ്ണ വിലയും നിരീക്ഷിക്കേണ്ടതാണ്.
17000 നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ആയി നിലകൊണ്ടേക്കും. ഇത് തകർന്നാൽ കൂടുതൽ പതനത്തിനുള്ള സാധ്യത തള്ളികളയാനാകില്ല. 37000-37300 എന്നിവ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

