പ്രധാനതലക്കെട്ടുകൾ
ITC: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 4156.20 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേ പാദത്തിൽ അറ്റാദായം 3687.88 കോടി രൂപയായിരുന്നു. വരുമാനം 15862.32 കോടി രൂപയായി.
ICICI Bank: ഗിഫ്റ്റ് സിറ്റിയിലെ ഐഎഫ്എസ്‌സിയിൽ ഇന്ത്യ ഇന്റർനാഷണൽ ക്ലിയറിംഗ് കോർപ്പറേഷന്റെ അധിക ഓഹരി 4.43 കോടി രൂപയ്ക്ക് ബാങ്ക് ഏറ്റെടുത്തു.
Escorts: ജപ്പാനിലെ കുബോട്ട കോർപ്പറേഷനിലേക്ക് 93,63,726 ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ ഇഷ്യൂവിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.
Adani Power: മൂന്നാം പാദത്തിൽ 218.5 കോടി രൂപ കമ്പനി അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേ പാദത്തിൽ 288.7 കോടി രൂപയായിരുന്നു നഷ്ടം. വരുമാനം ഇടിഞ്ഞ് 5360.9 കോടി രൂപയായി.
M&M Financial: 2022 ജനുവരിയിലെ കമ്പനിയുടെ വിതരണം 31 ശതമാനം വർധിച്ച് 2,320 കോടി രൂപയായി, ശേഖരണ കാര്യക്ഷമത 96 ശതമാനം ആയിരുന്നു.
Ambika Cotton Mills: ഓഹരി ഒന്നിന് 2243.12 രൂപ വീതം വിജയ് കേഡിയ കമ്പനിയുടെ 40,007 ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കി.
ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ:
Tata Steel
Divis Labs
Shree Cements
One97 Communications (PayTm)
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 17776 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ ബെയറിഷായി കാണപ്പെട്ടു. തുടക്കത്തിൽ 17740 മറികടന്നെങ്കിലും പിന്നീട് ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 220 പോയിന്റുകൾ/ 2.14 ശതമാനം താഴെയായി 17560 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 39283 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നേരിയ തോതിൽ ബെയറിഷായി കാണപ്പെട്ടു. എന്നാൽ ഇത് ഒരു റിവേഴ്സലായി തോന്നാം. 39400 എന്ന പ്രതിരോധ നില രേഖപ്പെടുത്തിയതിന് പിന്നാലെ സൂചിക താഴേക്ക് വീണു. തുടർന്ന് 321 പോയിന്റുകൾ/ 0.81 ശതമാനം താഴെയായി 39010 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ നിഫ്റ്റി ഓട്ടോ(+0.44%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.
യൂഎസ്, വിപണികൾ ഇന്നലെ കുത്തനെ താഴേക്ക് വീണു. നാസ്ഡാക് 4 ശതമാനത്തിന് അടുത്ത് നഷ്ടം രേഖപ്പെടുത്തി. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് അടച്ചത്.
ഏഷ്യൻ വിപണികളിൽ ഉയർന്ന നിലയിൽ കാണപ്പെടുന്നു. ഏറെ ദിവസത്തെ അവധിക്ക് ശേഷം ഹാംഗ് സെംഗ് ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നതെന്ന് കാണാം. നിക്കി ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിൽ കാണപ്പെടുന്നു. യൂറോപ്യൻ ഫ്യൂച്ചേഴ്സ് കയറിയിറങ്ങി കാണപ്പെടുന്നു.
SGX NIFTY 17,582-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,500, 17,435, 17,380, 17,280, 17,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,610, 17,675, 17,740, 17,790, 17,850 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,000, 38,850, 38,800, 38,650 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,150, 39,400, 39,500, 39,780, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 17,500 എന്നിവിടെയും മികച്ച ബിൽഡ് അപ്പ് ഉള്ളതായി കാണാം.
ബാങ്ക് നിഫ്റ്റിയിൽ 40,000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 19.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1598 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 371 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
മെറ്റ (ഫേസ്ബുക്ക്) ഫലങ്ങൾ ഏറെ നിരാശാജനകമായിരുന്നു. ഓഹരി കുത്തനെ ഇടിഞ്ഞ് 25 ശതമാനത്തിൽ താഴെയാണ് വ്യാപാരം ആരംഭിച്ചത്. ഇതിനൊപ്പം നാസ്ഡാകും കുത്തനെ വീണു. നെറ്റ്ഫ്ലിക്സിന്റെ ഫലങ്ങൾ വന്നപ്പോഴും സമാനമായ രീതിയിൽ കാര്യങ്ങൾ നടന്നതായി കാണാം. എന്നാൽ ആമസോൺ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ഫ്യൂച്ചേഴ്സ് മുകളിലേക്ക് കയറിയതായി കാണാം. ഇന്നലത്തെ യുഎസ് വിപണിയുടെ പതനത്തിനോട് ഏഷ്യൻ വിപണികൾ പ്രതികരിക്കുന്നതായി തോന്നുന്നില്ല.
തുടർച്ചയായി ഓഹരികൾ വാങ്ങിയതിന് പിന്നാലെ ഡിഐഐ ഇന്നലെ ചെറിയ അളവിൽ ഓഹരി വിറ്റഴിച്ചത് കാണാം. ഇന്ന് നിക്ഷേപ സ്ഥാപനങ്ങൾ എന്ത് ചെയ്യുമെന്നത് നിർണായകമാണ്.
എച്ച്.ഡി.എഫ്.സി മൂന്ന് ശതമാനത്തിൽ ഏറെയാണ് ഇന്നലെ ഇടിഞ്ഞ് കൊണ്ട് വിപണിയുടെ പതനത്തിന് കാരണമായത്. നാസ്ഡാക് ഫ്യൂച്ചർ നഷ്ടത്തിൽ ആയതിനാൽ തന്നെ ഇൻഫോസിസും ദുർബലമായിരുന്നു. ഫലങ്ങൾ വരാനിരിക്കുന്ന എക്കാലത്തെയും ഉയർന്ന നിലയ്ക്ക് അടുത്തായി നിൽക്കുന്ന എസ്.ബി.ഐ ഓഹരിയിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
ബാങ്ക് നിഫ്റ്റിയിൽ 38750 ശ്രദ്ധിക്കാവുന്നതാണ്. ഗ്യാപ്പ് ഫില്ലിംഗിനുള്ള സാധ്യത കാണുന്നു. നിഫ്റ്റി 17630 മറികടന്നാൽ റിവേഴ്സൽ ഉണ്ടായേക്കാം. ഈ ആഴ്ച വിപണി നഷ്ടത്തിൽ അടക്കുമോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

