പ്രധാനതലക്കെട്ടുകൾ
Reliance Industries: എഥിലീൻ ഡൈക്ലോറൈഡ് ഉത്പാദിപ്പിക്കുന്നതിനായി അബുദാബി നാഷണൽ ഓയിൽ കോയുമായി ചേർന്ന് 1.2-1.5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ്.
Adani Enterprises: എട്ട് പ്രോജക്ടുകളും പൂർത്തിയായിക്കഴിഞ്ഞാൽ വിമാനത്താവളം വഴി പ്രതിവർഷം 80 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
Tata Motors: 2025 ഓടെ 10 പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. ലോകത്തിലെ ഏറ്റവും ലാഭകരമായ ആഡംബര കാർ നിർമാതാക്കളാകാനാണ് ടാറ്റാ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ ലക്ഷ്യമിടുന്നത്.
HDFC Life: കമ്പനിയുടെ 3.46 ശതമാനം ഓഹരി 640 ഡോളറിന് വിറ്റഴിച്ച് വിദേശ പ്രൊമോട്ടർ സ്ഥാപനമായ സ്റ്റാൻഡേർഡ് ലൈഫ്. ഓഹരി ഒന്നിന് 658-678 എന്ന നിരക്കിൽ 7 കോടി ഓഹരികളാണ് വിറ്റഴിച്ചത്.
Piramal Enterprises : 10 ലക്ഷം രൂപ മുഖ വിലയക്ക് 3650 സുരക്ഷിത എൻസിഡികൾ അലോട്ട് ചെയ്യാനുള്ള നിർദ്ദേശത്തിന് കമ്പനി അംഗീകാരം നൽകി.
RITES: മെട്രോ എക്സ്പ്രസിൽ നിന്നും കമ്പനി 45 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി.
Godrej Consumer Products: കമ്പനിയുടെ ദീർഘകാല റേറ്റിംഗ് AAAയിൽ നിന്നും AA+ ആയി ഉയർത്തി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആഎ.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ
- General Insurance Corporation of India
- Indian Railway Catering and Tourism Corporation
- Indian Railway Finance Corporation
- Ruchi Soya Industries
- NBCC (India)
- EID Parry
- Finolex Cables
- Suzlon Energy
- KRBL
- Angel Broking
- Rail Vikas Nigam
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ എക്കാലത്തെയും ഉയർന്ന നിലയായ 15900ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീണു. തുടർന്ന് സൂചിക 15800ന് തോട്ട് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നിഫ്റ്റിയുടെ അത്ര ബെയറിഷായി കാണപ്പെട്ടില്ല. സൂചിക 35359 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് 1520-1530 എന്ന പ്രതിരോധത്തിൽ തട്ടി താഴേക്ക് വീണു.
സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ പി.എസ്.യു ബാങ്ക്സ് ഇന്നലെ കത്തിക്കറി.
യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് അടച്ചത്. യുഎസ് വിപണി
കയറിയിറങ്ങി ഫ്ലാറ്റായി അടച്ചു. Dow നഷ്ടത്തിൽ അടച്ചപ്പോൾ NASDAQ നേട്ടം കെെവരിച്ചു കൊണ്ട് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണി ഒന്നും തന്നെ വലിയ നീക്കങ്ങൾ കാഴ്ചവച്ചില്ല. എക്കാലത്തെയും ഉയർന്ന നിലയിൽ സൂചിക അസ്ഥിരമായി നിൽക്കുകയാണെന്ന് വേണം മനസിലാക്കാൻ.
S&P 500, NASDAQ എന്നീ സൂചികകൾ എക്കാലത്തെയും ഉയർന്ന നില കെെവരിച്ചിട്ടും ആഗോള വിപണികൾ ഏറെയും മുന്നിലേക്ക് പോകാൻ ശക്തി ഇല്ലാതെ തളർന്ന് നിൽക്കുകയാണ്. ഏഷ്യൻ വിപണികൾ നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ്.
SGX NIFTY 15,850-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഫ്ലാറ്റ് പോസിറ്റീവ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,750, 15,800 എന്നിവിടെയാണ് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളത്.
എക്കലത്തെയും ഉയർന്ന നിലയായ 15,900 നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയായി മാറിയേക്കാം. 3 തവണയാണ് സൂചിക ഇവിടെ നിന്നും താഴേക്ക് വീണത്.
35,500, 35800 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.
35,000 34,650, 34,400 എന്നത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടാണ്.
16000, 15900 എന്നിവിടെയാണ് നിഫ്റ്റിയിൽ എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15800,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 15800ൽ നിർമിച്ച അനേകം സ്ട്രെഡിലുകൾ ഇവിടെയുണ്ട്.
ബാങ്ക് നിഫ്റ്റിയുടെ പിസിആർ ഇന്നലെ 1.1 ആയിരുന്നു. ഇന്നാൽ ഇപ്പോൾ ഇത് 0.7 ആയി മാറിയിരിക്കുകയാണ്. 35500ൽ അനേകം കോൾ ഒപ്ഷൻ വന്നതാണ് ഇതിന് കാരണമായത്. 35500 സൂചികയ്ക്ക് ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,658 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,277 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
മുന്നിലേക്ക് 16000 എന്ന നിർണായക നില കീഴടക്കാൻ നിഫ്റ്റിക്ക് 15900 എന്ന പ്രതിസന്ധി മറികടക്കേണ്ടതുണ്ട്.
ഇന്നലെ മുതൽ തന്നെ ഇന്ത്യൻ വിപണി ബെയറിഷാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്നത്തെ ഏഷ്യൻ വിപണികളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ 16000 ഈ ആഴ്ച സ്വന്തമാക്കുക എന്നത് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം കഠിനമായിരിക്കും.
വാർഷിക പൊതുയോഗത്തിന് പിന്നാലെ RELIANCE ഓഹരി ലാഭമെടുപ്പിന് വിധേയമാവുകയാണ്. ഓഹരി തിരികെ കയറുമോ എന്ന് നോക്കാം. HDFC BANK ന്റെ 1500- 1520 എന്ന പ്രതിരോധ നില ശ്രദ്ധിക്കാവുന്നതാണ്.
താഴേക്ക് ഉള്ള സൂചികയുടെ നീക്കം പരിമിതമായേക്കും. സൂചികയിലെ രണ്ടാമത്തെ ഉയർന്ന പുട്ട് ഒഐ 15500ലാണുള്ളത്. 15800ലാണ് ഏറ്റെവും കൂടുതൽ പുട്ട് ഒഐ ഉള്ളത്. നിഫ്റ്റി 15500-15900 എന്ന ദീർഘകാല വ്യാപാര റേഞ്ചിലേക്ക് വീണ്ടും കടന്നുവെന്ന് വേണം വിലയിരുത്താൻ.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

