പ്രധാനതലക്കെട്ടുകൾ

1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് യുഎസ് പ്രസിഡന്റ് ജോ ബെെഡൻ അവതരിപ്പിച്ചു. ഏകദേശം 136.8 ലക്ഷം കോടി രൂപയുടെ രക്ഷാപദ്ധതിക്കാണ്  യുഎസ് കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചത്.  അമേരിക്കൻ പൗരൻമാർക്ക് നേരിട്ടുള്ള പെയ്മെൻറുകൾക്കായി 1,400 ഡോളർ വീതം നൽകും. തൊഴിലില്ലാത്തവരെ സഹായിക്കാനും കൊവിഡ് വാക്സിൻ വിതരണത്തിനായും ഈ തുക പ്രയോജനപ്പെടുത്തും.

SBI:
12 മോശം അക്കൗണ്ടുകളിൽ നിന്നുള്ള കുടിശ്ശികയായ 506 കോടി രൂപ ഈടാക്കാൻ ബാങ്ക്  ഇ-ലേലം നടത്താൻ തീരുമാനിച്ചു.

പുനരുൽപ്പാദിപ്പിക്കാവുന്ന എഥിലീൻ ഓക്സൈഡ് ഡെറിവേറ്റീവ് ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനും  വിപണനം നടത്തുന്നതിനുമായി  സ്വിസ് കെമിക്കൽസ് കമ്പനിയായ ക്ലാരിയന്റ് എജി India Glycols -സുമായി  51:49 എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകി.

Adani Green Energy: തമിഴ്‌നാട്ടിലെ തങ്ങളുടെ കമുതി സോളാർ പ്ലാന്റ് വാട്ടർ പോസിറ്റീവ് ആയി മാറിയെന്ന് കമ്പനി അറിയിച്ചു. പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

AstraZeneca Pharma India: സെൽ ശ്വാസകോശ അർബുദ ചികിത്സയ്ക്കായി വികസിപ്പിച്ച തങ്ങളുടെ മരുന്നിന്   ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു.

Max Healthcare: സെക്യൂരിറ്റികൾ വിതരണം ചെയ്തു കൊണ്ട് 1200 കോടി രൂപ സമാഹരിച്ചതായി മാക്സ് ഹെൽത്ത് കെയർ  അറിയിച്ചു.  രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ആശുപത്രി ശൃംഖലയാണ് മാക്സ് ഹെൽത്ത് കെയർ. ക്യൂ.പി.ഐ വഴിയാണ്  മൂലധനം സമാഹരിച്ചത്.

കോ-ലെൻഡിംഗ്  ബിസിനസിനായി  Cholamandalam Investment  സ്വകാര്യമേഖലയിലെ കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡുമായി കെെകോർത്തു.

Tata Motors: അടുത്ത സാമ്പത്തിക വർഷത്തിൽ വാണിജ്യ വാഹന വ്യവസായം 30 ശതമാനത്തിലധികം വളർച്ച നേടുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.

അയൽരാജ്യമായ ട്രാഷിയാങ്‌സെയിൽ 600 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ ധനസഹായം നൽകാൻ ഭൂട്ടാൻ ആസ്ഥാനമായുള്ള ഖോലോങ്‌ചു ഹൈഡ്രോ എനർജിയുമായി  REC, Power Finance Corporation എന്നിവർ ധാരണയായി.

JSW Steel: ക്രൂഡ് സ്റ്റീൽ ഉത്പാദനം 2021 ഫെബ്രുവരിയിൽ ഒരു ശതമാനം കുറഞ്ഞ് 13.06 ലക്ഷം ടണ്ണായതായി ജെ.എസ്.ഡബ്ല്യു സ്റ്റീൽ പറഞ്ഞു. പോയ വർഷം ഇതേസമയം കമ്പനി 13.20 ലക്ഷം ടൺ  സ്റ്റീൽ ഉത്പാദിപ്പിച്ചിരുന്നു.

Prestige Estates Projects 7,467 കോടി രൂപയുടെ ആസ്തി നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പിന് വിറ്റു. ആദ്യഘട്ട നടപടിയെന്നോണമാണ് ഇത്.

ഇന്നത്തെ വിപണി സാധ്യത

15200 എന്ന നിലയിൽ ബുധനാഴ്ച വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വന്ന് 15100ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റിയും പിന്നീട് താഴേക്ക് വീണു. 36000ന് മുകളിലാണ് സൂചിക തുറന്നതെങ്കിലും അതിന് താഴെ അടയ്ക്കപ്പെട്ടു.

ഐടി, മെറ്റൽ ഓഹരികൾ ബുധനാഴ്ച മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
യുഎസ് സൂചിക  NASDAQ കുതിച്ചുകയറിയ സാഹചര്യത്തിൽ ഐടി ഓഹരികൾ ഇന്നും ശ്രദ്ധിക്കാവുന്നതാണ്.

ഉത്തേജക പാക്കേജ് അവതരിപ്പിച്ചതിന് പിന്നാലെ യുഎസ് വിപണി എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചു. കഴിഞ്ഞ ചില ആഴ്ചകളിലായി ഉണ്ടാക്കിയ നഷ്ടം  NASDAQ മറികടന്നു. യൂറോപ്യൻ വിപണിയും ശക്തമായ മുന്നേറ്റമാണ് ദിവസം മുഴുവൻ കാഴ്ചവച്ചത്.

യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഉയർന്നാണ് കാണപ്പെടുന്നത്. ഇതിനാൽ ഏഷ്യൻ വിപണികളും ഇന്ന് പോസിറ്റീവായേക്കും. SGX NIFTY 15,388-ലാണ്  വ്യാപാരം നടത്തുന്നത്.  ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഗ്യാപ്പ്  അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. SGX Nifty-യുടെ എക്കാലത്തേയും ഉയർന്ന നില 15448 ആണെന്ന് ഓർക്കുക.



നിഫ്റ്റി ഇന്ന് 15,260,  15,340 എന്നിവ  ചാടി കടക്കനുള്ള സാധ്യതയാണുള്ളത്.

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ  15,430  ശക്തമായ  പ്രതിരോധം സൃഷ്ടിക്കും. സൂചിക ഉടൻ തന്നെ എക്കാലത്തേയും ഉയർന്ന നിലകെെവരിക്കുമെന്നാണ് പ്രതീതമാകുന്നത്.

ഗ്യാപ്പ് അപ്പിൽ കുതിച്ചുയർന്ന് മുകളിലേക്ക് പോകുമ്പോൾ  വിപണിയിൽ ചാഞ്ചാട്ടമോ  നേരിയ  തിരുത്തലോ സംഭവിച്ചേക്കാം. ഇന്ത്യൻ വിപണി ഒരു ദിവസം അടഞ്ഞ് കിടന്നപ്പോൾ ആഗോള വിപണികൾ തുടർച്ചയായി രണ്ട് ദിവസം കുതിച്ചുകയറിയത് ഇതിന് കാരണമായേക്കാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 15   കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 447  കോടി രൂപയുടെ ഓഹരികൾ
വാങ്ങികൂട്ടി.



15200ൽ നല്ല ഒരു കോൾ  ഒ.ഐ കാണുന്നുണ്ട്. ഇത് ഇന്ന് തകർക്കപ്പെട്ടേക്കാം.ഏറ്റവും  കൂടുതൽ കോൾ ഓപ്ഷനുകൾ  കാണുന്നത് 16,500,16,000 എന്നിവിടൊയാണ്. 15000ൽ പുട്ട് ഓപ്ഷനും കാണാം.

കഴിഞ്ഞ ചില ദിവസങ്ങളായി ഗ്യാപ്പ് അപ്പിൽ തുറക്കുന്ന വിപണി
പിന്നീട് താഴേക്ക് പോകുന്നതാണ് നമ്മൾ കണ്ടുവരുന്നത്. അതിനാൽ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement