പ്രധാനതലക്കെട്ടുകൾ
Adani Ports: കിഴക്കൻ തീരത്ത് തങ്ങളുടെ നെറ്റുവർക്ക് വിപുലീകരിക്കാൻ പദ്ധതിയിട്ട് കമ്പനി. ഇതിന്റെ ഭാഗമായി ഹാൽദിയ ഡോക്ക് കോംപ്ലക്‌സിൽ ബെർത്ത് നടത്തുന്നതിനുള്ള ഏറ്റവും ഉയർന്ന ലേലം വിളിച്ചു കൊണ്ട് പശ്ചിമ ബംഗാളിലെ സമുദ്ര മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് അദാനി പോർട്ട്സ്.
JSW Energy: നിർമ്മാണത്തിലിരിക്കുന്ന കമ്പനിയുടെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ പദ്ധതിക്കായുള്ള പൈപ്പ് ലൈനിനായി 591 മെഗാവാട്ട് ഓഫ്ഷോർ വിൻഡ് ടർബൈനുകൾക്കായി സെൻവിയോൺ ഇന്ത്യയുമായി കരാറിൽ ഒപ്പുവച്ച് കമ്പനി.
ICICI Lombard General Insurance: ബ്ലോക്ക് ഡീലിലൂടെ കമ്പനിയുടെ 175 കോടി ഇക്യുറ്റി ഓഹരികൾ ഫ്രഞ്ച് ഇൻഷുറൻസ് സ്ഥാപനമായ ആക്സ എസ്എ ഇന്ന് വിറ്റഴിക്കും.
Info Edge (India): കമ്പനിയുടെ അനുബന്ധ സ്ഥാപനത്തിലൂടെ 4ബി നെറ്റുവർക്ക്സിൽ 15 കോടി രൂപ അധികമായി നിക്ഷേപിച്ചു.
CEAT: ക്ലീൻവിൻ എനർജിയുടെ 26 ശതമാനം വിഹിതം ഏറ്റെടുത്ത് ടയർ നിർമാണ കമ്പനി.
Max Healthcare Institute: ദേശീയ തലസ്ഥാന മേഖലയിൽ ഹരിയാനയിലെ ഗുരുഗ്രാമിൽ ആയിരത്തോളം കിടക്കകൾ വർദ്ധിപ്പിച്ചു കൊണ്ട് ശേഷി വിപുലീകരിക്കുന്നതിനായി കമ്പനി 1600 കോടി രൂപ നിക്ഷേപിക്കും.
Mahanagar Gas: ആഭ്യന്തര ഗ്യാസ് വില വർദ്ധിപ്പിക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചതിന് പിന്നാലെ സിഎൻജിയുടെയും പിഎൻജിയുടെയും റീട്ടെയിൽ വില 2 രൂപയായി ഉയർത്തി കമ്പനി.
HFCL: പ്രതിരോധ സേനയ്ക്കായി ഡാറ്റാ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സജ്ജീകരിക്കുന്നതിന് റെയിൽ ടെൽ കോർപ്പറേഷനിൽ നിന്നും കമ്പനിക്ക് 286.96 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17600ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 17750 വരെ മുകളിലേക്ക് നീങ്ങി. ഇവിടെ അനുഭവപ്പെട്ട പ്രതിരോധത്തെ തുടർന്ന് താഴേക്ക് നീങ്ങിയ സൂചിക 17700 അടുത്തായി അസ്ഥിരമായി നിന്ന് കൊണ്ട് ഇതിന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി സൂചികയും തുടക്കത്തിൽ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് അസ്ഥിരമായി കാണപ്പെട്ടു. ശേഷം 0.95 ശതമാനം നേട്ടത്തിൽ 37579 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക് 2.1 ശതമാനം, നിഫ്റ്റി മെറ്റൽ 3 ശതമാനം നിഫ്റ്റി റിയൽറ്റി 2.1 ശതമാനം നിഫ്റ്റി മീഡിയ 2.6 ശതമാനം എന്നിങ്ങനെ നേട്ടത്തിൽ അടച്ചു. എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.
പാശ്ചാത്യ വിപണികൾ ഇന്നലെ ശക്തമായ പതനത്തിന് സാക്ഷ്യം വഹിച്ചു. യൂറോപ്യൻ വിപണികൾ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം യുഎസ് വിപണി ഇടിഞ്ഞതോടെ അവ താഴേക്ക് വീണു. യുഎസ് വിപണികൾ എല്ലാം തന്നെ 1 മുതൽ 2 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡ് ഓയിൽ, ബോണ്ട് എന്നിവയുടെ പെട്ടന്നുള്ള വില വർദ്ധനവ് പണപ്പെരുപ്പവും, പലിശ നിരക്കിലെ വർദ്ധനവും എന്നിവ നിക്ഷേപകരുടെ മനസിൽ ഭയം ഉളവാക്കി. ഇതാണ് യുഎസ് വിപണി ഇടിയാൻ കാരണമായത്.
ഏഷ്യൻ വിപണികൾ ഏറെയും 1 ശതമാനത്തിലേറെ നഷ്ടത്തിലാണുള്ളത്. ജപ്പാൻ ഒരു മാസത്തെ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY താഴ്ന്ന നിലയിൽ 17,603-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,560, 17,515, 17,450, 17,380 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,590, 17,630, 17,740 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,000, 36,880, 36500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37500, 37800, 38000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17700, 18000 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 17400 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 0.9 ആണ്. ഇത് വിപണി അത്ര ശക്തമല്ലെന്ന സൂചന നൽകുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 37000ൽ ഉയർന്ന പുട്ട് ഒഐയും കാണാം. പിസിആർ 0.9 ആണ്, ഇതും വിപണി അത്ര ശക്തമല്ലെന്ന സൂചന നൽകുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 860 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 228 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
വിക്സ് താഴേക്ക് ഇടിഞ്ഞ് 16ൽ എത്തിയിരിക്കുകയാണ്. ഓപ്ഷൻ പ്രീമിയവും ഇതിനൊപ്പം താഴേക്ക് ഇടിഞ്ഞു.
17,580-17,600 എന്ന നില പ്രധാനമായും ശ്രദ്ധിക്കാവുന്നതാണ്. നിഫ്റ്റിക്ക് ഇതിന് മുകളിൽ വ്യാപാരം നടത്താൻ സാധിക്കുമോ എന്ന് നോക്കാം.
ഇതിന് താഴേക്ക് നീങ്ങിയാൽ സൂചിക ദുർബലമാണെന്ന് കരുതാം.
ആഭ്യന്തരതലത്തിൽ വിപണിയിൽ പോസിറ്റീവാണ് കാര്യങ്ങൾ, എന്നാൽ ആഗോള തലത്തിൽ ശുഭകരമായി തോന്നുന്നില്ല. ഇത് വിപണിയെ താഴേക്ക് വലിച്ചേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

