പ്രധാനതലക്കെട്ടുകൾ
RBL Bank: നിക്ഷേപ സർട്ടിഫിക്കറ്റുകൾ വഴി 2,600 കോടി രൂപ സമാഹരിക്കുന്നതായി ബാങ്ക് സ്ഥിരീകരിച്ചു. 2021ലെ പ്രൊവിഷണൽ ഡാറ്റയും ബാങ്ക് പുറത്തുവിട്ടു. മൊത്തം പ്രതിവർഷ നിക്ഷേപം 9.6 ശതമാനം വർദ്ധിച്ച് 73637 കോടി രൂപയായി.
GMR Infrastructure: ജിഎംആർ പവർ ഇൻഫ്രയെ ജിഎംആർ ഇൻഫ്രയിലേക്ക് ചേർക്കുന്നതിനും ജിഎംആർ ഇൻഫ്രയുടെ എയർപോർട്ട് ഇതര ബിസിനസിനെ ജിഎംആർ പവറിലേക്കും അർബൻ ഇൻഫ്രയിലേക്കും വേർപെടുത്തുന്നതിനും എൻസിഎൽടി അനുമതി ലഭിച്ചതിന് പിന്നാലെ ഡിസംബർ 31 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
Exide Industries: ക്ലീൻടെക് ഇന്ത്യയും ഗ്രീൻയാന സോളാറുമായി കമ്പനി 5.24 കോടി രൂപയ്ക്ക് ഗ്രീൻയാനയിലെ മുഴുവൻ ഇക്വിറ്റി ഷെയർഹോൾഡിംഗും വിൽക്കാൻ ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടു.
HDFC Life Insurance Company: എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 100 ശതമാനവും ഏറ്റെടുക്കുന്നതിന് ഐആർഡിഎ കമ്പനിക്ക് അംഗീകാരം നൽകി.
Adani Enterprises: കുറഞ്ഞ കാർബൺ ഇന്ധനങ്ങളുടെയും രാസവസ്തുക്കളുടെയും സമന്വയത്തിനും കുറഞ്ഞ കാർബൺ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിനായും കമ്പനി അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച 17247 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ശേഷം 17350ന് അടുത്തായി സമ്മർദ്ദം അനുഭവപ്പെട്ട സൂചിക അസ്ഥിരമായെങ്കിലും ഉച്ചയ്ക്ക് ശേഷം നേട്ടം കെെവരിച്ച് 17400 രേഖപ്പെടുത്തി താഴേക്ക് വീണു. തുടർന്ന് 150 പോയിന്റുകൾക്ക് മുകളിലായി 17354 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 35134 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുന്നേറ്റം നടത്തിയെങ്കിലും 35500-35600 എന്ന നിലയിൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് താഴേക്ക് വീണു. 200 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്ന സൂചിക പിന്നീട് 418 പോയിന്റുകൾ/ 1.19 ശതമാനം മുകളിലായി 35482 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ (1.94%) നേട്ടം കെെവരിച്ചു.
അവസാന നിമിഷത്തെ ലാഭമെടുപ്പിനെ തുടർന്ന് യൂഎസ് വിപണി താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു. DAX ഒഴികെ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും അവധിയായതിനാൽ തുറന്നിരുന്നില്ല. ദക്ഷിണ കൊറിയയും, തായ്വാനും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ഹാംഗ് സെംഗ് നഷ്ടത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിലും യൂറോപ്യൻ ഫ്യൂച്ചേഴ്സ് കയറിയിറങ്ങിയുമാണ് കാണപ്പെടുന്നു.
SGX NIFTY 17,411-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,200, 17,150, 17,100, 17,000, 16,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,325, 17,400, 17,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,400, 35,300, 35,150, 35,000, 34,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,500, 35,600, 35,700, 36,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000, 17500, 17700 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17300, 17200, 17000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 35500, 36000 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 16.22 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 575 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,166 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.
യുഎസ് വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന നിമിഷത്തെ വിൽപ്പനയ്ക്ക് തൊട്ടുമുമ്പ് വരെ വിപണി പോസിറ്റീവായി വ്യാപാരം നടത്തുകയായിരുന്നു. വ്യാഴാഴ്ച രൂപപ്പെട്ട ബെയ്റിഷ് എൻൾഫിംഗ് പാറ്റേണിന്റെ ഫോളോ-അപ്പ് കാൻഡിലായി ഇത് പ്രവർത്തിച്ചേക്കും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച ഓഹരികൾ വാങ്ങികൂട്ടിയിരുന്നു. ഇത് പുതുവർഷത്തിലേക്ക് കടന്ന നിഫ്റ്റിക്ക് മികച്ച പര്യവസാനം നൽകി. ഇത് എഫ്ഐഐയുടെ ഒരു ട്രെൻഡ് റിവേഴ്സൽ ആണെങ്കിൽ നിഫ്റ്റി വെെകാതെ തന്നെ 18000 കെെവരിച്ചേക്കാം. അതേസമയം സൂചികയ്ക്ക് മുന്നിലേക്ക് തടസങ്ങൾ ഉള്ളതായി കാണാം.
ഷോർട്ട് ടേം ബുള്ളിഷ് ചാനലിനും, ലോങ് ടേം ബെയറിഷ് ചാനലിനുമുള്ളിലായി നിഫ്റ്റി വളരെ നിർണായക നിലയിലാണ് വെള്ളിയാഴ്ച കാണപ്പെട്ടിരുന്നത്. ചാനലിന് മുകളിൽ സമ്മർദ്ദം അനുഭവപ്പെടതിരുന്നതിനെ തുടർന്ന് മുന്നേറ്റം നടത്തിയ സൂചിക 17350ന് മുകളിലായി നേട്ടത്തിൽ അടച്ചു. സൂചിക 50 ദിവസത്തെ മൂവിംഗ് ആവറേജിനും മുകളിലാണ് ഇതും ശക്തമാണെന്ന സൂചന നൽകുന്നു. 17600ന് മുകളിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ സൂചിക ശക്തമാണെന്ന് നിക്ഷേപകർക്ക് ഉറപ്പാക്കാൻ സാധിക്കുകയുള്ളു.
വ്യാപാരം ആരംഭിച്ചതിന് ശേഷം ഓട്ടോ വിൽപ്പന കണക്കുകൾ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്. ചിപ്പ് ക്ഷാമം കുറഞ്ഞതായും വിൽപ്പന കണക്കുകൾ മെച്ചപ്പെട്ടതായും കാണപ്പെടുന്നു. എന്നാൽ മാരുതിയുടെ വിൽപ്പന കുറഞ്ഞിട്ടുണ്ട്. അതേസമയം കമ്പനിയുടെ കയറ്റുമതി വർദ്ധിച്ചു. ആറ് മാസത്തെ ജിഎസ്ടി ശേഖരം 1 ലക്ഷം കടന്നു. ഇതിനാൽ തന്നെ മുകളിലേക്ക് 17,400 ശ്രദ്ധിക്കാവുന്നതാണ്. താഴേക്ക് 17325 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

