പ്രധാനതലക്കെട്ടുകൾ
Castrol India: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ
ലാഭം 582.9 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേകാലയളവിൽ ലാഭം 187.7 കോടി രൂപയായിരുന്നു. പ്രതിവർഷ വരുമാനം 2,997 കോടി രൂപയായി.
Tata Motors: കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന ജനുവരിയിൽ 25.27 ശതമാനം ഉയർന്ന് 59,959 യൂണിറ്റായി. പ്രതിവർഷ ആഭ്യന്തര വിൽപ്പന 28 ശതമാനം ഉയർന്നു.
Hero MotoCorp : കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന ജനുവരിയിൽ 3.14 ശതമാനം താഴ്ന്ന് 4.85 ലക്ഷം യൂണിറ്റായി.
Coal India: കമ്പനിയുടെ ഉത്പാദനം 60.5 മില്ല്യൺ ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 63.1 മില്ല്യൺ ടണ്ണാൺ ഉത്പന്നമാണ് കമ്പനി കാഴ്ചവച്ചിരുന്നത്.
V.S.T Tillers : കമ്പനിയുടെ പ്രതിവർഷ വിൽപ്പന ജനുവരിയിൽ 14.56 ശതമാനം ഉയർന്ന 2,258 യൂണിറ്റായി. പ്രതിവർഷ ട്രാക്ടർ വിൽപ്പന 25.38 ശതമാനം ഉയർന്ന് 647 യൂണിറ്റായി.
PVR: റെെറ്റ് ഇഷ്യുവിലൂടെ 800 കോടി സമാഹരിക്കനൊരുങ്ങി പി.വി.ആർ. ഓഹരിക്ക് 1440 രൂപ വില പ്രഖ്യാപിച്ചു.
OPJ Trading ജനുവരി 29ന് Jindal Steel and Power ന്റെ 31.46 ലക്ഷം ഓഹരികൾ റദ്ദാക്കി.
Indigo Paints: ഉയർന്ന ലിസ്റ്റിംഗ് ഗെയിനോട് കൂടി കമ്പനി ഇന്ന് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കും.
ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ
HDFC
Dixon Technologies
IIFL
Tata Consumer Products
Escorts
Gujarat State Fertilisers and Chemicals
Vinati Organics
Dharampur Sugar Mills
ഇന്നത്തെ വിപണി സാധ്യത
ഇന്ത്യൻ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു ദിവസമായിരുന്നു ഇന്നലെ കടന്നുപോയത്. 2018ന് ശേഷം വീണ്ടും ഒരു നിർമല സീതാരാമൻ ക്യാൻഡിലിന് വിപണി സക്ഷ്യംവഹിച്ചു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിപണി കുതിച്ചുകയറി. പ്രത്യേകിച്ച് ബാങ്കിംഗ് ഫിനാൻഷ്യൽ ഓഹരികൾ.
കഴിഞ്ഞ ദിവസം 646 പോയിന്റ് മുകളിലേക്ക് കയറിയ സൂചിക 14280 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലത്തെ വിപണിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി 2500 പോയിന്റിന് മുകളിൽ നേട്ടം കെെവരിച്ച് എക്കാലത്തെഴും ഉയർന്ന റിക്കാഡ് രേഖപ്പെടുത്തി.
യൂറോപ്യൻ വിപണികൾ എല്ലാം തന്നെ പച്ച നിറത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികളും പച്ച നിറത്തിൽ തന്നെ. വിപണി വീണ്ടും മുകളിലേക്ക് കുതിച്ചുയരുമെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. SGX NIFTY 150-200 പോയിന്റ് മുകളിലായി 14470 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റിയെ ഇന്നും നിരീക്ഷിക്കേണ്ടത് വളരെ അനിവാര്യമാണ്. സീതാരാമൻ ക്യാൻഡിൽ പോലെ വീണ്ടും കുതിച്ചുകയറ്റം സംഭവിക്കുകയും പിന്നീട് അസ്ഥിരമാവുകയോ കഴിഞ്ഞ ദിവസത്തെ നിലയിൽ നിന്ന് താഴേക്ക് വീഴുകയോ ചെയ്തേക്കാം.
വിപണി ഉയർന്നിട്ടും റിലയൻസിന് അത്രമികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇപ്പോഴും 1900 മറികടക്കനുള്ള ശ്രമത്തിലാണ്.
മുകളിലേക്ക് പോയാൽ നിഫ്റ്റിക്ക് 14500,14550 എന്നിവ ശക്തമായ റെസിസ്റ്റൻസാണ്. 14,380, 14320 എന്നത് ശക്തമായ ഒരു സപ്പോർട്ടായി കാണാപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,494 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്ന് 90 കോടി രൂപയുടെ ഓഹരികൾ
വിറ്റഴിച്ചു.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

