നെസ്‌ലെ ഇന്ത്യ ക്യു 4 ഫലങ്ങൾ: അറ്റാദായം 20% ഇടിഞ്ഞ് 387 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ നെസ്‌ലെ ഇന്ത്യ ലിമിറ്റഡിറ്റിന്റെ അറ്റാദായം 19.9% ​​ഇടിഞ്ഞ് 386.66 കോടി രൂപയായി. ജനുവരി-ഡിസംബർ സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 9% ഉയർന്ന് 3,739.32 കോടി രൂപയായിട്ടുണ്ട്. ഇബിഐടിഡിഎ 11% വർധിച്ച് 865.6 കോടി രൂപയാകുകയും ചെയ്തു. മുൻപത്തെ സെർവ്വീസ് ചെലവുകൾ കാരണം 236 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടം കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഓഹരി ഒന്നിന് 65 രൂപ വീതം നെസ്‌ലെ ഇന്ത്യയുടെ ബോർഡ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി റിയാലിറ്റി പ്രോജക്ടിൽ 1550 കോടി രൂപ നിക്ഷേപിക്കാൻ പുറവങ്കര

കൊച്ചി റിയാലിറ്റി പ്രോജക്ടിൽ 1550 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി പുറവങ്കര ലിമിറ്റഡ്. ഇതുവഴി 3 ദശലക്ഷം മിക്സഡ് യൂസ് പ്രോജക്ട് കമ്പനി കൊച്ചിയിൽ നിർമ്മിക്കും. കോവിഡ് രണ്ടാം തരംഗത്തിനുശേഷം അപ്പാർട്ടുമെന്റുകളുടെ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിലാണ് ബിസിനസ്സ് വിപുലീകരിക്കാനുള്ള കമ്പനിയുടെ നീക്കം. അടുത്ത 6 മുതൽ 7 വർഷത്തിനുള്ളിൽ പദ്ധതിയിൽ നിന്ന് 3,000 കോടി രൂപയുടെ വിൽപ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

1.29 കോടി വരിക്കാരെ നഷ്ടപ്പെടുത്തി ജിയോ, 4.75 ലക്ഷം വരിക്കാരെ നേടി എയർടെൽ

2021 ഡിസംബറിൽ റിലയൻസ് ജിയോയ്ക്ക് 1.29 കോടി വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടു. ഇതോടെ കമ്പനിയുടെ വരിക്കാരുടെ മൊത്തം വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു. അതേസമയം ഭാരതി എയർടെൽ 4.75 ലക്ഷം വരിക്കാരെ നേടിയിട്ടുണ്ട്. ഇതോടെ എയർടെല്ലിന്റെ മൊത്തത്തിലുള്ള മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 35.57 കോടിയായി. വോഡഫോൺ ഐഡിയയ്ക്ക് 16.14 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ഉപയോക്തൃ അടിത്തറ 26.55 കോടിയായി ചുരുങ്ങി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പുറത്തുവിട്ടത്.

ഉസ്ബെക്കിസ്ഥാനിലെ ടെർഷ്യറി കെയർ ഹോസ്പിറ്റൽ പ്രവർത്തിപ്പിക്കാൻ അപ്പോളോ

ഉസ്ബെക്കിസ്ഥാനിൽ വരാനിരിക്കുന്ന ടെറിറ്ററി കെയർ ആശുപത്രി പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി മറാഫോൺ ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് അപ്പോളോ ഹോസ്പിറ്റൽസ്. 10 വർഷത്തേക്കാണ് കരാർ. അതിനുശേഷം 10 വർഷത്തേക്ക് സ്വയമേവ നീട്ടാവുന്നതുമാണിത്. അപ്പോളോ ​ഗ്രൂപ്പ് ഡയഗ്‌നോസ്റ്റിക്‌സും ഫാർമസിയും സജ്ജീകരിക്കുന്നതിന് മറാഫോണിനെ സഹായിക്കുകയും ക്ലിനിക്കൽ, ടെക്‌നിക്കൽ, ഫീസിബിലിറ്റി പിന്തുണ നൽകുകയും ചെയ്യും.

വാഹന സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിനായി ക്വിക്ക്ലൈസുമായി പങ്കാളികളായി മാരുതി സുസുക്കി

വാഹന സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമായ സബ്‌സ്‌ക്രൈബിനായി മഹീന്ദ്ര ഫിനാൻസിന്റെ ക്വിക്ക്ലൈസുമായി സഹകരിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ). ക്വിക്ക്ലൈസ് ഒരു വൈറ്റ് പ്ലേറ്റ് സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യും. അതിൽ വാഹനം ഉപയോക്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും എംഎസ്ഐഎൽ വാഹനങ്ങളുടെ ശ്രേണിക്കായി സബ്‌സ്‌ക്രിപ്‌ഷൻ പങ്കാളിക്ക് പണയത്തിന് ചെയ്യുകയും ചെയ്യുന്നു. സേവനം നിലവിൽ ഇന്ത്യയിലെ 20 നഗരങ്ങളിൽ ലഭ്യമാണ്.

2023 സാമ്പത്തിക വർഷത്തിൽ 30% വിപണി വിഹിതം ലക്ഷ്യമിട്ട് അശോക് ലെയ്‌ലാൻഡ്

ഈ വർഷം വാണിജ്യ വാഹന (സിവി) വിഭാഗത്തിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് അശോക് ലെയ്‌ലാൻഡ് ലിമിറ്റഡ്. ഇന്റർമീഡിയറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ (ഐസിവി) വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. 2022-23 സാമ്പത്തിക വർഷത്തിൽ സിവി സെഗ്‌മെന്റിലെ മൊത്തത്തിലുള്ള വിപണി വിഹിതം 30% കടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സ്ഥിതിയിലെ മൊത്തത്തിലുള്ള പുരോഗതിയും വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിടുമ്മുണ്ട്

ഇഎസ്ജി ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ടെറിയുമായി ഉടമ്പടിയില്‌ ഏർപ്പെട്ട് വേദാന്ത

പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടുമായി (ടെറി) ഉടമ്പടി ഒപ്പുവച്ച് വേദാന്ത ലിമിറ്റഡ്. അടുത്ത 5-10 വർഷത്തിനുള്ളിൽ ഏകദേശം 200 കോടി രൂപ ഗവേഷണത്തിനും വികസനത്തിനും (ആർ&ഡി) സുസ്ഥിര ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനുമുള്ള വിവിധ സംരംഭങ്ങളിലും നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

മറൈൻ ഇൻഫ്രാ ജോലികൾക്കായി ധാരണാപത്രം ഒപ്പുവച്ച് റൈറ്റ്സും മദ്രാസ് ഐഐടിയും

മറൈൻ ഇൻഫ്രാസ്ട്രക്ചർ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമായി മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി (ഐഐടി-എം) ധാരണാപത്രത്തിൽ‌ (എംഒയു) ഒപ്പുവച്ച് റൈറ്റ്സ്. എഞ്ചിനീയറിംഗ് കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിനും മറൈൻ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന് വിജ്ഞാനം പങ്കിടുന്നത് വർദ്ധിപ്പിക്കുന്നതിനും ഇരുസ്ഥാപനങ്ങളും സഹകരിക്കും.

സർക്കാരിന് ഓഹരികൾ നൽകി 4,600 കോടി സമാഹരിക്കാൻ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന് അനുമതി

സർക്കാരിന് മുൻഗണനാ ഓഹരികൾ നൽകി 4,600 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കാൻ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന്റെ (പിഎസ്ബി) ബോർഡ് അനുമതി നൽകി. 2021 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 301 കോടി രൂപയുടെ റെക്കോർഡ് അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ 2,376 കോടി രൂപയുടെ അറ്റ ​​നഷ്ടം ബാങ്ക് രേഖപ്പെടുത്തിയിരുന്നു. ഡൽഹി ആസ്ഥാനമായാണ് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് പ്രവർത്തിക്കുന്നത്.

ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ എൽഐസിയുമായി സഹകരിച്ച് ബിഎസ്ഇ ഇബിക്സ്

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) ഉൽപ്പന്നങ്ങൾ സ്വന്തം പ്ലാറ്റ്ഫോമിൽ വിതരണം ചെയ്യുന്നതിനുള്ള ഇൻഷുറൻസ് ബ്രോക്കർ കരാറിൽ ഒപ്പുവച്ച് ബിഎസ്ഇ എബിക്സ് ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ്. കരാർ പ്രകാരം, ബിഎസ്ഇ ഇബിക്സ് അതിന്റെ ഓമ്‌നിചാനൽ ഡിജിറ്റൽ സാന്നിധ്യം ഉപയോഗിച്ച് എൽഐസി വാഗ്ദാനം ചെയ്യുന്ന ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ക്ലയന്റുകൾക്ക് വാഗ്ദാനം ചെയ്യും. ബിഎസ്ഇ ലിമിറ്റഡിന്റെയും എബിക്സ് ഫിൻകോർപ് എക്സ്ചേഞ്ച് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് ബിഎസ്ഇ എബിക്സ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement