ബാർബിക്യൂ നേഷൻ ഐപിഒ, ആദ്യ ദിനം 1.33 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു
452 രൂപ സമാഹരിക്കുന്നതിനായി ബാർബിക്യൂ നേഷൻ നടത്തിയ ഐപിഒ അദ്യ ദിനം 1.33 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 49.99 ലക്ഷം ഷെയറുകൾക്ക് വേണ്ടി 66.46 ലക്ഷം ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 6.14 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.
ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
തെലങ്കാനയിലെ 75 മെഗാവാട്ട് സൗരോർജ്ജ പദ്ധതി ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രീൻ
സ്റ്റെർലിംഗ് ആന്റ് വിൽസന്റിന്റെ 75 മെഗാവാട്ട് സൗരോർജ്ജ പദ്ധതി 446 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് അറിയിച്ചു. ഏറ്റെടുക്കലോടെ അദാനി ഗ്രീനിന്റെ മൊത്തം പുനരുപയോഗ ശേഷി 3,470 മെഗാവാട്ടായി ഉയരും.
കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട പാർലമെന്റ് നടപടികൾ പൂർത്തിയായി
2021ലെ ധനകാര്യ ബില്ലിൽ പുതിയ ഭേദഗതി വരുത്താതെ രാജ്യസഭ മടക്കി അയച്ചു. ഇതോടെ 2021-22 സാമ്പത്തിക വർഷത്തെ യൂണിയൻ ബജറ്റുമായി ബന്ധപ്പെട്ട പാർലമെന്റ് നടപടികൾ പൂർത്തിയായതായി കണക്കാക്കാം.
1.4 ബില്ല്യൺ ഡോളറിന്റെ മുംബെെ ഭവന പദ്ധതി ഏറ്റെടുക്കാനൊരുങ്ങി പ്രസ്റ്റീജ്
പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അരിസ്റ്റോ ഡവലപ്പർസിൽ നിന്നും 1.4 ബില്ല്യൺ ഡോളറിന്റെ (എകദേശം 10162 കോടി രൂപ) മുംബെെ ഭവന പദ്ധതി ഏറ്റെടുക്കാനൊരുങ്ങി പ്രസ്റ്റീജ്.
1040 കോടി രൂപയുടെ ദേശീയപാത നിർമ്മാണത്തിനായി അദാനി എന്റർപ്രൈസസിന് കത്ത് ലഭിച്ചു
1040 കോടി രൂപയുടെ റോഡ് നിർമ്മാണത്തിനായി ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും അദാനി എന്റർപ്രൈസസിന് കത്ത് ലഭിച്ചു.
ഹൈബ്രിഡ് ആന്വിറ്റി മോഡിൽ തെലങ്കാനയിലെ കോഡാഡ് മുതൽ ഖമ്മം വരെയുള്ള എൻഎച്ച് -365 എയിൽ നാലുവരി പാത നിർമ്മിക്കുന്നതിനാണ് കരാർ നൽകിയിട്ടുള്ളത്.
ലോക്ക് ഡൗണിനെ തുടർന്ന് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മൊത്തം പണവും തിരിക നൽകി ഇൻഡിഗോ
കൊവിഡ് ലോക്ക് ഡൗണിൽ റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചു നൽകിയതായി ഇൻഡിഗോ. 1030 കോടി രൂപ ഉപഭോക്താക്കൾക്ക് നൽകിയതായി കമ്പനി അറിയിച്ചു. മുഴുവൻ പണവും തിരികെ നൽകണമെന്ന സുപ്രീംകോടതിയുടെ വിധിയെ തുടർന്നാണ് നടപടി.
ഏപ്രിൽ 1 മുതൽ ടാക്ടറുകളുടെ വില വർദ്ധിപ്പിക്കനൊരുങ്ങി എസ്കോർട്ട്സ്
ഏപ്രിൽ മുതൽ ടാക്ടറുകളുടെ വില വർദ്ധിപ്പിക്കുമെന്ന്
എസ്കോർട്ട്സ്. വർദ്ധിച്ചുവരുന്ന ചരക്ക് വിലയും പണപ്പെരുപ്പവുമാണ് വിലകൂട്ടാൻ കാരണമെന്നും കമ്പനി പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ വില ഉയർത്തുമെന്ന് ഹീറോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
66.55 കോടി ബോണസ് ഓഹരികൾ അനുവദിക്കുന്നതിന് ഇൻഫിബീം അവന്യൂസ് ബോർഡ് അംഗീകാരം
ബോണസ് ഇഷ്യു വഴി 66.55 കോടി ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിന് ഇൻഫിബീം അവന്യൂസ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. 1: 1 എന്ന അനുപാതത്തിലാകും ഓഹരികൾ അനുവദിക്കുക.
ഇന്റെർനെറ്റ് ബാങ്കിംഗിലൂടെ ഉടൻ ഇ.എം.ഐ സൗകര്യം ഏർപ്പെടുത്തി ഐ.സി.ഐ.സി.ഐ ബാങ്ക്
ഇന്റെർനെറ്റ് ബാങ്കിംഗിലൂടെ ഉടൻ ഇ.എം.ഐ സൗകര്യം ആരംഭിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്. 5 ലക്ഷം രൂപ വരെയുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ഇ.എം.ഐ വ്യവസ്ഥയിൽ നടപ്പാക്കാൻ ഇത് അനുവദിക്കുന്നു.

