പ്രധാനതലക്കെട്ടുകൾ
Veritas India: മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 40 ശതമാനം ഇടിഞ്ഞ് 17.8 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 29.5 കോടി രൂപയായിരുന്നു.
Lupin: സ്ത്രീകളിലെ ബാക്ടീരിയൽ വാഗിനോസിസ്, ട്രൈക്കോമോണിയാസിസ് എന്നിവയുടെ ചികിത്സയ്ക്കായുള്ള കമ്പനിയുടെ പുതിയ മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രറ്റിൽ നിന്നും അനുമതി ലഭിച്ചു.
Torrent Power: കമ്പനിയുടെ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെയും ദീർഘകാല ബാങ്ക് ഫെസിലിറ്റികളുടെയും ദീർഘകാല ക്രെഡിറ്റ് റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്ത് ക്രസിൽ. ‘AA/Positive’-ൽ നിന്ന് ‘AA+/Stable’ ആയിട്ടാണ് ഇതിന്റെ റേറ്റിംഗ് മാറ്റിയിരിക്കുന്നത്.
Ambuja Cements: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 55.5 ശതമാനം ഇടിഞ്ഞ് 431 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 968 കോടി രൂപയായിരുന്നു. വരുമാനം 2.3 ശതമാനം വർദ്ധിച്ച് 7625 കോടി രൂപയായി. ഓഹരി ഒന്നിന് 6.30 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.
Wipro: ജസ്ജിത് സിംഗ് കാംഗിനെ iCORE ബിസിനസിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും തലവനായി കമ്പനി നിയമിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17400 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ആരംഭിച്ചു. 17250 എന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചിക 17415 വരെ മുന്നേറ്റം നടത്തി. അവസാന നിമിഷത്തെ പതനത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 18 പോയിന്റുകൾ/0.1 ശതമാനം താഴെയായി 17305 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 38048 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദുർബലമായി കാണപ്പെട്ടു. 37500ൽ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് നേരിയ മുന്നേറ്റം നടത്തിയെങ്കിലും ശേഷം താഴേക്ക് വീണു. തുടർന്ന് 422 പോയിന്റുകൾ/ 1.11 ശതമാനം താഴെയായി 37532 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്.എം.സി.ജി 0.3 ശതമാനം നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ നഷ്ടത്തിൽ കാണപ്പെട്ടു.
യൂഎസ്, വിപണികൾ കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17,245-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,250, 17,210, 17,150, 17,100 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,380, 17,415, 17,500, 17,540,17,610 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,300, 37,000, 36,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000, 38,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 20.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 900 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഉക്രൈൻ- റഷ്യ സംഘർഷവുമായി ബന്ധപ്പെട്ട ആശങ്കകൾ രാവിലെ മുതൽ തന്നെ നിലനിന്നിരുന്നു. ഇതേതുടർന്നാണ് ആദ്യഘട്ടത്തിൽ വിപണി താഴേക്ക് വീണത്. വൈകാതെ തന്നെ റഷ്യ തങ്ങളുടെ ട്രക്കുകൾ താവളങ്ങളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ യുഎസ്, നാറ്റോ എന്നിവർ ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും റഷ്യയുടെ തന്ത്രമാണിതെന്നും ആരോപിച്ചു.
അതേസമയം നാറ്റോ അംഗത്വം തങ്ങൾക്ക് ഒരു സുരക്ഷാ കവചം ആണെന്നും അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഉക്രൈൻ പ്രസിഡന്റ് പറഞ്ഞു.
ഇതിനൊപ്പം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യ ഉടൻ ആക്രമണം നടത്തിയേക്കും എന്ന മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന്
യുഎസ് വിപണി 2 ശതമാനം താഴേക്ക് വീണു. റഷ്യൻ വിപണിയും 4 ശതമാനം ഇടിഞ്ഞു. വിവിധ വാർത്തകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി നിൽക്കുന്നു.
ആഗോള വിപണികൾ നെഗറ്റീവ് ആയി തുടരുമ്പോൾ റിലയൻസ്, എച്ച്.ഡി.എഫ്.സി എന്നിവ മുന്നേറ്റം നടത്തുന്നതായി കാണാം. ഈ ഹെവിവെയിറ്റ് ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
നിഫ്റ്റിക്ക് മുകളിലേക്ക് 17500, താഴേക്ക് 17200 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

