മാരുതി സുസുക്കി ക്യു 3 ഫലം: അറ്റാദായം 24 ശതമാനം വർധിച്ച് 1,941 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ മാരുതി സുസുക്കിയുടെ അറ്റാദായം 24 വർദ്ധിച്ച് 1,941 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 13.3 ശതമാനം ഉയർന്ന് 23,458 കോടി രൂപയായി.
ഹെെദരാബാദിൽ തത്സമയ 5 ജി സേവനങ്ങൾ പ്രദർശിപ്പിച്ച് എയർടെൽ
തത്സമയ 5 ജി സേവനങ്ങൾ പ്രദർശിപ്പിച്ച് ഭാരതി എയർടെൽ. രാജ്യത്ത് ആദ്യമായി 5 ജി സേവനങ്ങൾ നടപ്പിലാക്കുന്ന ടെലികോം സേവന ദാതാവാണ് എയർടെൽ. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സേവനങ്ങൾ ലഭ്യമാക്കുമെന്നും ഹെെദരാബാദിൽ നടന്ന പ്രദർശനത്തിന് ശേഷം കമ്പനി അറിയിച്ചു.
ഇൻഡിഗോ ക്യു 3 ഫലം: നഷ്ടം 620 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഇൻഡിഗോ 620 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയ വർഷം ഇതേ കാലയളവിൽ കമ്പനി 496 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം 50.2 ശതമാനം കുറഞ്ഞ് 5,142.8 രൂപയായി.
ഭാരതി എയടെൽ 44 ലക്ഷം വരിക്കാരെ ചേർത്തപ്പോൾ, വോഡഫോൺ ഐഡിയ 29 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തി; ട്രായ്
നവംബർ മാസത്തിലെ ട്രായുടെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയേക്കാൾ കൂടുതൽ വരിക്കാർ ഭാരതി എയർടെല്ലിന്റെ ഭാഗമായി. എയർടെൽ 43.7 ലക്ഷം വരിക്കാരെ ചേർത്തപ്പോൾ ജിയോക്ക് 19.4 ലക്ഷം വരിക്കാരെ മാത്രമെ ചേർക്കാനായോളു. അതേസമയം വോഡാഫോൺ ഐഡിയ 28.9 വരിക്കാരെ നഷ്ടപ്പെടുത്തി.
ലോറസ് ലാബ്സ് ക്യു 3 ഫലം: അറ്റാദായം 271 ശതമാനം വർദ്ധിച്ച് 273 കോടി രൂപയായി ഉയർന്നു
Laurus Labs ന്റെ പ്രതിവർഷ അറ്റാദായം 271 ശതമാനം ഉയർന്ന് 272.8 കോടി രൂപയായി. പ്രതിവർഷ വരുമാനം 76 ശതമാനം ഉയർന്ന് 1288 കോടി രൂപയായി. ലോറസ് ലാബ്സ് ബോർഡ് ഒരു ഓഹരിക്ക് 0.4 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ദിലീപ് ബിൽഡ്കോൺ രാജസ്ഥാനിൽ ആയിരം കോടി രൂപയുടെ ദേശീയപാത നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു
ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി രാജസ്ഥാനിൽ ആയിരം കോടി രൂപയുടെ ദേശീയപാത നിർമ്മിക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടു. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) മോഡിലാകും പദ്ധതി നിർമ്മിക്കുക. 8.30 കിലോ മീറ്റർ പദ്ധതി 30 മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ടിവിഎസ് മോട്ടോർ ക്യു 3 ഫലം: അറ്റാദായം 266 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ടിവിഎസ് മോട്ടോറിന്റെ അറ്റാദായം 266 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ പ്രതിവർഷ വരുമാനം 31 ശതമാനം ഉയർന്ന് 5,404 കോടി രൂപയായി. ടിവിഎസ് മോട്ടോറിന്റെ മൊത്തത്തിലുള്ള ഇരുചക്രവാഹന വിൽപ്പന 23 ശതമാനം വർദ്ധിച്ച് 9.52 ലക്ഷം യൂണിറ്റായി.
സൈഡസ് കാഡിലയുടെ സരോഗ്ലിറ്റാസാർ എംജിയുടെ ടാബ്‌ലെറ്റുകൾക്ക് orphan drug പദവി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സൈഡസ് കാഡിലയുടെ സരോഗ്ലിറ്റാസാർ എംജി ടാബ്‌ലെറ്റുകൾക്ക് അനാഥ മയക്കുമരുന്ന് പദവി (orphan drug designation) നൽകി. പ്രൈമറി ബിലിയറി ചോളങ്കൈറ്റിസ് എന്ന കരൾ രോഗത്തിനുള്ള ചികിത്സയ്ക്കായാണ് ഗുളികകൾ വികസിപ്പിച്ചത്.
ആർ.ബി.എൽ ബാങ്ക് ക്യു 3 ഫലം: അറ്റാദായം 110 ശതമാനം വർദ്ധിച്ച് 147 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ആർ.ബി.എൽ ബാങ്കിന്റെ അറ്റാദായം 110 ശതമാനം വർദ്ധിച്ച് 147.1 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ മൊത്തം വരുമാനം 6 ശതമാനം വർദ്ധിച്ച് 1488 കോടി രൂപയായി ഉയർന്നു. പ്രതിവർഷ Net interest income രണ്ട് ശതമാനം ഇടിഞ്ഞ് 932 കോടി രൂപയായി.
460 കോടി രുപയുടെ ഫോട്ടോ വോൾട്ടെയ്ക്ക് പദ്ധതി ടാറ്റ പവർ സോളാറിന്
95 മെഗാവാട്ട് സോളാർ ഫോട്ടോ വോൾട്ടെയ്ക്ക് പദ്ധതി
ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡിന് നൽകി ഗുജറാത്ത് സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപ്പറേഷൻ. 460 കോടി രുപയുടെ പദ്ധതിയാണ് കമ്പനിക്ക് ലഭിച്ചത്. 2022 ഏപ്രിലോടെ പദ്ധതി ആരംഭിക്കും.

