ഇന്നത്തെ വിപണി വിശകലനം

എക്കാലത്തെയും പുതിയ ഉയർന്ന നില രേഖപ്പെടുത്തിയതിന് ശേഷം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായി.

ഫ്ലാറ്റായി നേരിയ ഗ്യാപ്പ് അപ്പിൽ 17165 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കാളക്കുറ്റന്മാർക്കൊപ്പം എക്കാലത്തെയും ഉയർന്ന നിലയായ 17225 സ്വന്തമാക്കി. പിന്നീട് 10 മണിയോടെ ലാഭമെടുപ്പിന് വിധേയമായ സൂചിക ട്രെൻഡ് ലെെൻ ബ്രേക്ക് ചെയ്ത് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 56 പോയിന്റുകൾ/ 0.33 ശതമാനം താഴെയായി 17076 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36618 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. 36800 തകർത്ത് മുകളിലേക്ക് കയറിയ സൂചിക 37000 രേഖപ്പെടുത്തി. ഇത് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. പിന്നീട് ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് സൂചിക 36500 ലേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 150 പോയിന്റുകൾ/ 0.41 ശതമാനം മുകളിലായി 36574 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി ഇന്ന് ബുള്ളിഷായി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. നിഫ്റ്റി മെറ്റൽ, ഐടി എന്നിവ ലാഭമെടുപ്പിന് വിധേയമായി. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ബ്രേക്ക് ഔട്ട് നടത്തിയ Asian Paints ഓഹരി 3.1 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

വാഹനങ്ങളുടെ വിൽപ്പനാ കണക്കുകൾ ഇന്ന് പുറത്തുവന്നു. പോയവർഷത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ മൊത്തം വിൽപ്പന 52 ശതമാനം വർദ്ധിച്ച് 54190 യൂണിറ്റായതിന് പിന്നാലെ Tata Motors 2.7 ശതമാനം നേട്ടം കെെവരിച്ചു. കമ്പനിയുടെ മൊത്തം ഇവി വിൽപ്പന ഈ മാസം 1000 കടന്നു.

വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 20 ശതമാനം ഇടിഞ്ഞ് 1.30 ലക്ഷമായതിന് പിന്നാലെ Maruti ഓഹരി  0.9 ശതമാനം ഇടിഞ്ഞു.

മൊത്തം വിൽപ്പന വർദ്ധിച്ച് 3.73 ലക്ഷം യൂണിറ്റായതിന് പിന്നാലെ Bajaj Auto 0.8 ശതമാനം നേട്ടം കെെവരിച്ചു.

മുൻ വർഷത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ ഇന്ത്യയുടെ പവർ ജനറേഷൻ 16.1 ശതമാനമായി ഉയർന്നു. ഊർജ്ജ വിപണി എക്കാലത്തെയും ഉയർന്ന വോള്യമായ 9538 എംയു രേഖപ്പെടുത്തി.

IEX 11 ശതമാനം നേട്ടം കെെവരിച്ചു. നിങ്ങൾ ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടോ?

ആഗസ്റ്റിലെ വിൽപ്പന കണക്ക് പുറത്തുവന്നതിന് പിന്നാലെ M&M 2.9 ശതമാനം ഇടിഞ്ഞു. ഈ മാസം വിൽപ്പന 30558 യൂണിറ്റായി രേഖപ്പെടുത്തി. പോയമാസം ഇത് 42983 യൂണിറ്റായിരുന്നു.

മെറ്റൽ ഓഹരികൾ പൊതുവെ തിരുത്തലിന് വിധേയമായി. Tata Steel(-2.6%), Hindalco(-2.1%),JSW Steel(-1.5%) എന്നിങ്ങനെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

സമാനമായി ഐടി ഓഹരികളിലും തിരുത്തൽ അനുഭവപ്പെട്ടു. TCS(-1.9%), Infosys(-1.6%), HCL Tech(-1.5%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു. 

ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള മെട്രോ റെയിൽ ലിങ്ക് പദ്ധതിക്കായി 500 കോടി നിക്ഷേപിക്കാൻ ഒരുങ്ങി GMR Infra. ഓഹരി 4.3 ശതമാനം നേട്ടം കെെവരിച്ചു.

പുനരുപയോഗിക്കാവുന്ന ടൂത്ത് പേസ്റ്റിന്റെ നിർമാണത്തിനായി കെെകോർത്തതിന് പിന്നാലെ EPL(+3.7%), Colgate(+0.47%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഗൂഗിൾ പേയിൽ ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾ ആരംഭിച്ചതിന് പിന്നാലെ EQUITAS SFB 5.2 ശതമാനം നേട്ടം കെെവരിച്ചു. Equitas Holdings 6 ശതമാനം ഉയർന്നു.

Havells(+6%), Crompton(+3%), Voltas(+5%) എന്നീ കൺസ്യൂമർ ഇലക്ട്രിക് ഓഹരികൾ നേട്ടം കെെവരിച്ചു.

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 10800 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ BHEL 4.5 ശതമാനം നേട്ടം കെെവരിച്ചു.

ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾ ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ Exide Industries 5.5  ശതമാനം നേട്ടം കെെവരിച്ചു.

എഫ് ആൻഡ് ഒ സെഗ്മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ Abbott India(+3.9%), Crompton Greaves(+3%), Dalmia Bharat(-2.6%), Delta Corp(+4.2%), The India Cements(+7.5%), JK Cement(+3.7%), Oberoi Realty(+10.6%), Persistent Systems(+0.3%) എന്നീ ഓഹരികൾ നേട്ടം കെെവരിച്ചു.

റിയൽറ്റി ഓഹരികൾ ബുള്ളിഷായി കാണപ്പെട്ടു. DLF(+3.8%), Godrej Prop(+4.8%), Oberoi Realty(+10.6%), Phoenix Mills(+4.4%), Prestige Estates(+5.5%), IBREALEST(+5.7%), Brigade(+7.5%), Sobha(+10%) എന്നിങ്ങനെ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

ലാഭമെടുപ്പിനെ തുടർന്ന് ട്രെൻഡ് ലെെൻ ബ്രേക്ക് ചെയ്ത് താഴേക്ക് നീങ്ങിയ സൂചിക അവസാനം വരെ ഇത് തുടർന്നു. മുന്നിലേക്കുള്ള നീക്കത്തിന് മുമ്പായി സൂചിക ശാന്തമാകുന്നതിന്റെ സൂചനയായേക്കാം ഇത്.

ബാങ്ക് നിഫ്റ്റി 36500ന് അടുത്തായി ശക്തമായി തന്നെ തുടരുകയാണ്. രാവിലെ മുതൽ ബുള്ളിഷായി കാണപ്പെട്ട സൂചിക ഇതിന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി. എന്നാൽ അവസാന നിമിഷം തകർത്ത് താഴേക്ക് വീണു.

ബാങ്ക് നിഫ്റ്റി 37000ലേക്ക് കുതിച്ച് കയറിയത് ഏറെ രസകരമായ കാര്യമാണ്.  രാവിലെ തിരികെ കയറിയ എയു ബാങ്ക് പിന്നീട് താഴേക്ക് വീണു. സുമിത് ധീറിന്റെ രാജിയെ തുടർന്ന് ഓഹരി ഇന്നലെ 12 ശതമാനം ഇടിഞ്ഞിരുന്നു.



ഇന്ത്യയിൽ സെപ്റ്റംബറിൽ  സാധാരണ മൺസൂൺ മഴ ലഭിക്കുമെന്ന് ഐഎംഡി വ്യക്തമാക്കി. മൺസൂൺ ഇന്ത്യൻ ഓഹരി വിപണിയെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ ലിങ്ക് സന്ദർശിക്കുക.

ആദ്യ മണിക്കൂറിൽ തന്നെ ബാങ്ക് നിഫ്റ്റി മൂന്ന് മാസത്തെ ഉയർന്ന നിലരേഖപ്പെടുത്തി. 36500ൽ സൂചിക സപ്പോർട്ട് എടുത്ത് തിരികെ കയറിയാൽ കൂടുതൽ ഉയരങ്ങൾ സ്വന്തമാക്കിയേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement