ഇന്നത്തെ വിപണി വിശകലനം
ഹെവിവെയിറ്റ് ഓഹരികളുടെ പിന്തുണയോടെ ബെയറിഷ് ട്രെൻണ്ടിന് അന്ത്യംകുറിച്ച് നിഫ്റ്റി, സൂചിക ലാഭത്തിൽ അടച്ചു.
നേരിയ ഗ്യാപ്പ് അപ്പിൽ 18160 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് നീങ്ങാൻ ശ്രമിച്ചു. എന്നാൽ ആദ്യ 30 മിനിറ്റിൽ നൂറ് പോയിന്റുകൾ മറികടന്ന സൂചിക അവിടെ ഉണ്ടായ സമ്മർദ്ദത്തെ തുടർന്ന് 160 പോയിന്റുകൾ താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം ബുള്ളിഷായി കാണപ്പെട്ട സൂചിക ശക്തമായ മുന്നേറ്റം നടത്തി ലാഭത്തിൽ അടച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/ 0.79 ശതമാനം മുകളിലായി 18268 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41084 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ശക്തി നഷ്ടപ്പെട്ട് താഴേക്ക് വീണ സൂചിക 40800 രേഖപ്പെടുത്തി. കൊട്ടക്ക് ബാങ്കിന്റെ ഫലങ്ങൾ സൂചികയ്ക്ക് നേരിയ പിന്തുണ നൽകി. എങ്കിലും രാവിലത്തെ ഉയർന്ന നിലമറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 46 പോയിന്റുകൾ/ 0.11 ശതമാനം മുകളിലായി 41238 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽറ്റി(+3.6%), നിഫ്റ്റി മെറ്റൽ(+2.6%), നിഫ്റ്റി ഓട്ടോ(+2%), നിഫ്റ്റി മീഡിയ(+2.6%) എന്നിവ ലാഭത്തിൽ അടച്ചു. മറ്റുള്ളവ അസ്ഥിരമായി കാണപ്പെടുകയും ചെയ്തു.
ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നിലവിൽ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഓഹരിയുടെ ടാർഗറ്റ് ഉയർത്തിയതിന് പിന്നാലെ Tata Motors(+6%) നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
മെറ്റൽ ഓഹരികളായ Tata Steel(+3.8%), JSW Steel(+2.9%), Hindalco(+2.7%) എന്നിവ ലാഭത്തിൽ അടച്ചു.
HindCopper(+4.9%), Jindal Steel(+4.8%), SAIL(+3.8%), National Aluminium(+2.%) എന്നിവയും ലാഭത്തിൽ അടച്ചു.
IndusInd Bank(-1.9%), ICICI Bank(-1.4%), Axis(-0.38%), HDFC Bank(-0.26%) എന്നീ ബാങ്കിംഗ് ഓഹരികൾ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Kotak Bank(+2.6%) നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 5 ശതമാനം വർദ്ധിച്ച് 2030 കോടി രൂപയായി. ഇത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.
രണ്ടാം പാദത്തിൽ പ്രതിവർഷ ഏകീകൃത അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1559 കോടി രൂപയായതിന് പിന്നാലെ ലാഭമെടുപ്പിനെ തുടർന്ന് Indus Towers(-2.4%) ഓഹരി താഴേക്ക് വീണു.
രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം 7 ശതമാനം വർദ്ധിച്ച് 10881.30 കോടി രൂപയായതിന് പിന്നാലെ TechM(+2.5%) ലാഭത്തിൽ അടച്ചു.
ടാറ്റാ ഓഹരികൾ ഏറെയും ലാഭത്തിൽ അടച്ചു. Tata Steel(+3.8%) and Tata Motors(+5.9%), Tata Consumer(+2.5%), Tata Power(+5.4%), Trent(+2%), Indian Hotels(+0.78%), Tata Coffee(+0.9%), Tata Elxsi(+1.1%) എന്നീ ഓഹരികൾ എല്ലാം തന്നെ നേട്ടം കെെവരിച്ചു.
അനേകം ദിവസത്തെ വീഴ്ചയ്ക്ക് ശേഷം IEX(+4.7%), IRCTC(+4.1%), MCX(+2.3%) എന്നീ ഓഹരികൾ തിരികെ കയറി.
മിഡ്ക്യാപ്പ് ബാങ്കിംഗ് ഓഹരികളായ AU Bank(+4.8%), IDFC First Bank(+7%), RBL Bank(+2.7%), PNB(+2.1%) എന്നിവ ലാഭത്തിൽ അടച്ചു.
ഇൻവെസ്‌കോയെ അടിയന്തര പൊതുയോഗം വിളിക്കുന്നതിൽ നിന്ന് വിലക്കി ബോംബെ ഹൈക്കോടതി. പിന്നാലെ ZEEL’s(+4.3%) ഓഹരി നേട്ടം കെെവരിച്ചു.
രണ്ടാം പാദത്തിൽ അറ്റാദായം മുൻ വർഷത്തേക്കാൾ മൂന്നിരട്ടി വർദ്ധിച്ച് 1330 കോടി രൂപയായതിന് പിന്നാലെ ലാഭമെടുപ്പിനെ തുടർന്ന് Canara Bank(-4.2%) നഷ്ടത്തിൽ അടച്ചു.
Asian Paints(+1.7%), Berger Paints(+2.7%) എന്നീ പെയിന്റ് ഓഹരികൾ അവസാന നിമിഷം ലാഭത്തിൽ അടച്ചു.
രണ്ടാം പാദത്തിൽ ഏകീകൃത അറ്റാദായം മുൻ വർഷത്തേക്കാൾ 5 ഇരട്ടി വർദ്ധിച്ച് 408 കോടി രൂപയായതിന് പിന്നാലെ Jindal Stainless(+15.2%) ലാഭത്തിൽ അടച്ചു.
ബിപി മൊബിലിറ്റിയുടെ ആദ്യ ജിയോ-ബിപി ബ്രാൻഡഡ് മൊബിലിറ്റി സ്റ്റേഷൻ മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ആരംഭിച്ചതിന് പിന്നാലെ Reliance(+2.2%) ഓഹരി ലാഭത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
റിസൾട്ട് സീസൺ വിപണിയെ മുകളിലേക്കും താഴേക്കുമായി കൊണ്ട് പോകുന്നത് കാണാം. കഴിഞ്ഞ ദിവസം നിഫ്റ്റി തകർത്ത് താഴേക്ക് വീണ ചാനലിന് ഉള്ളിലാണ് സൂചിക ഇപ്പോഴും ഉള്ളതെന്ന് കാണാം. അവസാനം നിമിഷം സൂചിക തിരികെ കയറി ഇതിനുള്ളിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വെെകാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുള്ള Bajaj Finance, Bajaj Finserv, ITC എന്നിവയുടെ പിന്തുണയോടെയാണ് അവസാന നിമിഷം സൂചിക കത്തിക്കയറിയത്. റിലയൻസ് ഓഹരിയും വിപണിക്ക് പിന്തുണ നൽകി.
ബാങ്ക് നിഫ്റ്റി അസ്ഥിരമായി നിൽക്കുകയാണ്. IDFC First Bank, AU Bank എന്നിവയിലേക്ക് ശ്രദ്ധിക്കുക. കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ചൈനയിലെ ലാൻസൗ നഗരം അടച്ചുപൂട്ടിയതായി പറയപ്പെടുന്നു. തുണിത്തരങ്ങൾ, മെഷീൻ ടൂളുകൾ, ഖനന ഉപകരണങ്ങൾ എന്നിവയുടെ ഏറ്റവും വലിയ നിർമാണ നഗരമാണ് ലാൻസൗ. ഇത്തരം ഓഹരികളിലേക്ക് ശ്രദ്ധിക്കുക.
നിഫ്റ്റി ഐടി ദിവസ ചാർട്ടിൽ സപ്പോർട്ട് എടുക്കാൻ ശ്രമിക്കുന്നതായി കാണാം. മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിവയിൽ ബെെയിംഗ് നടക്കുന്നത് കാണാം. വിപണിയിലെ ബെയറിഷ് നീക്കം അവസാനിച്ചതായി കരുതാം.
നിങ്ങൾക്ക് ഇന്ന് എങ്ങനെ ഉണ്ടായിരുന്നു? ബജാജിന്റെ ഫലങ്ങളെ തുടർന്ന് നാളെ നിങ്ങൾ ഒരു ഗ്യാപ്പ് അപ്പ് പ്രതീക്ഷിക്കുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

