ഫൈസർ കൂടുതൽ ആന്റിബോഡികൾ സൃഷ്ടിക്കുന്നു എന്ന് പഠനം

ഫൈസർ ഇൻ‌കോർപ്പറേറ്റിന്റേയും ബയോഎൻ‌ടെക് എസ്ഇയുടേയും കോവിഡ് വാക്സിൻ ശക്തമായ രോഗപ്രതിരോധശേഷി നിർമ്മിക്കുന്നെന്ന് പഠനം. സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിനോഫാം, സ്പുട്നിക് വി, അസ്ട്രസെനെക്ക എന്നിങ്ങനെ മൂന്ന് വാക്സിനുകളാണ് പഠനത്തിന് തെരഞ്ഞെടുത്തത്. ഈ വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫൈസർ കൂടുതൽ ആന്റിബോഡികൾ സൃഷ്ടിക്കുന്നുണ്ട്. മംഗോളിയയിലെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പെടുത്ത 196 ആളുകൾക്കിടയിലായിരുന്നു ജൂലൈയിൽ പഠനം നടത്തിയത്.

പണപ്പെരുപ്പ ഡാറ്റയ്ക്ക് ശേഷം മുന്നോട്ട് നീങ്ങി യു.എസ് ഓഹരികൾ

സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് നീങ്ങി യുഎസ് വിപണിയിലെ ഓഹരികൾ. വിതരണ പ്രതിസന്ധിയിൽ നിന്നും കമ്പനികൾ കരകേറുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

സാങ്കേതികവിദ്യയും വ്യാവസായിക ഓഹരികളും ചേർന്ന് എസ് ആന്റ് പി 500 നെ ഉയർത്തി. കൂടുതൽ ഓഹരികൾ വിൽക്കുമെന്ന് എലോൺ മസ്‌ക് ട്വീറ്റ് ചെയ്തതോടെ ടെസ്‌ല വീണ്ടും വീണു.

സ്റ്റോക്സ് യൂറോപ്പ് 0.14% ഉയർന്നു
ഡൗ ജോൺസ് 0.25 % ഉയർന്നു
നാസ്ഡാക്ക് 0.08% കുറഞ്ഞു

വർഷാവസാനത്തോടെ മൂന്ന് വയസ്സുള്ള എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകാൻ ചൈന

ഈ വർഷം അവസാനത്തോടെ മൂന്നിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ച് ചൈന. മൊത്തം ജനസംഖ്യയുടെ 75 ശതമാനത്തിലധികം (105 കോടി ആളുകൾ) ഇതിനകം പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ട്. കഴിഞ്ഞ കുറേ ആഴ്ചകളായി മുതിർന്നവർക്കായി ബൂസ്റ്ററുകൾ നൽകുന്നതിനും കൗമാരക്കാർക്കും കുട്ടികൾക്കും ആദ്യത്തെ ഷോട്ട് വാക്സിൻ നൽകുന്നതിലുമായിരുന്നു ചൈന ശ്രദ്ധ കേന്ദ്രീകരിച്ചത്. രാജ്യത്ത് 3 മുതൽ 11 വരെ പ്രായമുള്ള 84 ദശലക്ഷത്തിലധികം കുട്ടികൾ ഇതിനകം ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ്റേതാണ് കണക്കുകൾ.

ബെയ്ജിംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ആരംഭിക്കുന്നു

ബെയ്ജിംഗ് സ്റ്റോക്ക് എക്സ്ചേഞ്ച് ഔദ്യോഗികമായി ആരംഭിച്ചു. ഇന്ന് മൊത്തം 81 ഓഹരികളാണ് വ്യാപാരം നടത്തിയത്. മറ്റ് ചൈനീസ് വിപണികളിൽ ലിസ്റ്റ് ചെയ്യാൻ മാത്രം ലാഭകരമല്ലാത്ത ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) നിക്ഷേപം വർദ്ധിപ്പിക്കുന്നതിലാണ് പുതിയ എക്സ്ചേഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരത്തിലുള്ള 81 കമ്പനികളിൽ ഇനീഷ്യൽ പബ്ലിക് ഓഫറുകൾ (ഐപിഒ) നടത്തിയ 10 കമ്പനികൾ ആറിരട്ടിയായി ഉയർന്ന് അതിശയകരമായ മുന്നേറ്റം കാഴ്ചവച്ചു. ഓട്ടോ പാർട്‌സ് നിർമ്മാതാക്കളായ ഹെനാൻ ടോങ്‌സിൻ ട്രാൻസ്‌മിഷൻ 511 ശതമാനം ഉയർന്നു. ക്വാർട്‌സ് ക്രിസ്റ്റൽ ഘടക നിർമാതാക്കളായ അൻഹുയി ജിംഗ് സായ് ടെക്‌നോളജി 255 ശതമാനം ഉയർന്നു.

ഡിസ്റ്റൽ ഗ്രൂപ്പ് ഹോൾഡിംഗ് ഡിസ്റ്റലും നമീബിയൻ ബ്രൂവറീസും വാങ്ങാൻ ഹൈനെകെൻ

ദക്ഷിണാഫ്രിക്കൻ വൈൻ, സ്പിരിറ്റ് നിർമ്മാതാക്കളായ ഡിസ്‌റ്റെൽ ഗ്രൂപ്പ് ഹോൾഡിംഗ്‌സ്, നമീബിയ ബ്രൂവറീസ് എന്നിവ വാങ്ങാൻ സമ്മതിച്ചതായി ബ്രൂവിംഗ് കമ്പനിയായ ഹൈനെകെൻ അറിയിച്ചു. ഡിസ്‌റ്റെൽ ഗ്രൂപ്പ് ഹോൾഡിംഗ്‌സ് 2.2 ബില്യൺ യൂറോയ്ക്കും (18,686 കോടി രൂപ) നമീബിയ ബ്രൂവറീസ് 1.8 ബില്യൺ യൂറോയ്ക്കും (15,289 കോടി രൂപ) ആയിരിക്കും ഏറ്റെടുക്കുക. ഡിസ്റ്റലിന്റെ ഏറ്റെടുക്കലിലൂടെ ഹൈനെകെൻ ഡിസ്‌റ്റെലിന്റെ ബ്രിട്ടീഷ് ആസ്ഥാനമായുള്ള സ്‌കോച്ച് വിസ്‌കികൾ വിൽക്കുകയും ചെയ്യും.

‘എലോൺ മസ്‌ക് ടെസ്‌ല വിൽക്കാൻ ആഗ്രഹിക്കുന്നു’: മൈക്കൽ ബറി

ടെസ്‌ല ഇൻ‌കോർപ്പറേറ്റ് സിഇഒയ്ക്ക് പണം ആവശ്യമില്ലെന്നും അദ്ദേഹത്തിന് കമ്പനിയുടെ ഓഹരി വിറ്റാൽ മതിയെന്നും അഭിപ്രായപ്പെട്ട് മൈക്കൽ ബറി. അയാൾക്ക് പണം ആവശ്യമില്ലെന്നും ടെസ് ല വിൽക്കാനാണ് അയാൾ ആഗ്രഹിക്കുന്നതെന്നും ”ദി ബിഗ് ഷോർട്ട് ഫിലിം” വഴി പ്രശസ്തനായ നിക്ഷേപകൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ടെസ്‌ലയുടെ ഓഹരി വിലയുടെ ഒരു ചാർട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്

2022-ൽ യുഎസ് സ്റ്റോക്കുകളും ബോണ്ടുകളും ക്ലിയർ ചെയ്യുമെന്ന് മോർഗൻ സ്റ്റാൻലി

യുഎസ് സ്റ്റോക്കുകളിൽ നിന്നും ബോണ്ടുകളിൽ നിന്നും അടുത്ത വർഷം മാറി നിൽക്കാനും അതുവഴി യൂറോപ്പിലും ജപ്പാനിലും മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ കണ്ടെത്താനും ഒരുങ്ങി മോർഗൻ സ്റ്റാൻലി. സ്ട്രാറ്റജി ടീമിന്റേതാണ് ഈ നിർദ്ദേശം. വളർച്ച മെച്ചപ്പെടുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുമ്പോഴും സാമ്പത്തിക പിന്തുണയിലെ കുറവും ഉയർന്ന മൂല്യനിർണ്ണയവും അമേരിക്കൻ ആസ്തികളെ പ്രതിസന്ധിയിലാക്കുകയാണ്. അതേസമയം യൂറോപ്പിലും ജപ്പാനിലും കാര്യങ്ങൾ കൂടുതൽ അനുകൂലമാണ്

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement