ഇൻഫോസിസ് ക്യൂ4 ഫലം; പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5,078 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇൻഫോസിസിന്റെ പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5078 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 4,321 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 13.1 ശതമാനം വർദ്ധിച്ച് 26311 കോടി രൂപയായി.
അതേസമയം 9200 കോടി രൂപയുടെ ഓഹരികൾ മടക്കി വാങ്ങുന്നതിനായി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 1750 രൂപ നിരക്കിൽ 5.25 കോടി ഷെയറുകളാണ് കമ്പനി തിരികെ വാങ്ങുക.
സി.എൻ.ജി വാഹന വിൽപ്പനയിൽ റെക്കോഡ് നേട്ടവുമായി മാരുതി
സി.എൻ.ജി വാഹന വിൽപ്പനയിൽ റെക്കോഡ് നേട്ടം കെെവരിച്ച് മാരുതി സുസുക്കി. 2020-21 സാമ്പത്തിക വർഷം കമ്പനി 157954 യൂണിറ്റാണ് വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് സിഎൻജി വാഹന വിൽപ്പനയിൽ 48.40 ശതമാനം വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്.
‘ഫുൾ ഫൈബർ’ നെറ്റ്‌വർക്ക് നിർമിക്കുന്നതിനായി ഓപ്പൺറീച്ചുമായി കെെകോർത്ത് സ്റ്റെർലൈറ്റ് ടെക്
‘ഫുൾ ഫൈബർ’ നെറ്റ്‌വർക്ക് നിർമിക്കുന്നതിനായി യുകെ ആസ്ഥാനമായുള്ള ഓപ്പൺറീച്ചുമായി കെെകോർത്ത് സ്റ്റെർലൈറ്റ് ടെക്. പുതിയ ബ്രോഡ്ബാൻഡ് നെറ്റുവർക്കിന്റെ വേഗതയ്ക്കായി ഓപ്പൺറീച്ച് സ്റ്റെർലൈറ്റ് ടെകിനെ പങ്കാളിയാക്കുകയായിരുന്നു.
പുതിയ കോർപ്പറേറ്റ് ഘടന പ്രഖ്യാപിച്ച് ഭാരതി എയർടെൽ
ഇന്ത്യയിലെ ഡിജിറ്റൽ അവസരങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി പുതിയ കോർപ്പറേറ്റ് ഘടന പ്രഖ്യാപിച്ച് ഭാരതി എയർടെൽ. ടെലികോം സേവനങ്ങൾക്കായി പുതിയ എന്റിറ്റി രൂപപ്പെടുത്താൻ ഒരുങ്ങുന്നതായും കമ്പനി അറിയിച്ചു. വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം, എയർടെൽ താങ്ക്സ്, എയർടെൽ ആഡ്സ്, എയർടെൽ ഐക്യു എന്നീ എല്ലാ ഡിജിറ്റൽ ഉത്പ്പന്നങ്ങളും സേവനങ്ങളും ഇതിന്റെ ഭാഗമായിരിക്കും.
റിലയൻസ്-ഫ്യൂച്ചർ കരാർ, ഹെെക്കോടതിയുടെ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആമസോൺ
24713 കോടി രൂപയുടെ റിലയൻസ്-ഫ്യൂച്ചർ റീട്ടെയിൽ കരാറുമായി ബന്ധപ്പെട്ട ഡൽഹി ഹെെക്കോടതിയുടെ വിലക്കിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചതായി ആമസോൺ അറിയിച്ചു. അതേസമയം നടപടി നിയമപരമായി നേരിടുമെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് വ്യക്തമാക്കി.
ജി.എസ്.ഐ ലുച്ഛിനിയുടെ 30.73 ശതമാനം ഓഹരി ഏറ്റെടുത്ത് ജെ.എസ്.ഡബ്ല്യു സ്റ്റീൽ
ഇറ്റലി ആസ്ഥാനമായ ജി.എസ്.ഐ ലുച്ഛിനിയുടെ 30.73 ശതമാനം ഓഹരി ഏറ്റെടുത്ത് ജെ.എസ്.ഡബ്ല്യു സ്റ്റീൽ. കമ്പനിയുടെ ബാക്കി 69.63 ശതമാനം ഓഹരിയും നേരത്തെ തന്നെ ജെ.എസ്.ഡബ്ല്യു സ്റ്റീൽ ഇറ്റലി കെെവശം വച്ചിരിക്കുകയാണ്. തുറമുഖ നഗരമായ പിയോംബിനോയിലാണ് ജിഎസ്‌ഐയുടെ നിർമാണ യൂണിറ്റ് സ്ഥിതിചെയ്യുന്നത്.
ആദിത്യ ബിർള സൺ ലൈഫ് എ.എം.സിയുടെ ഐ.പി.ഒ നടത്താൻ ഡയറക്ടർ ബോർഡ് അംഗീകാരം
ആദിത്യ ബിർള സൺ ലൈഫ് എ.എം.സിയുടെ
പ്രാരംഭ ഓഹരി വിൽപ്പനക്കായി അദിത്യ ബിർള ക്യാപ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. കമ്പനിയുടെ 51 ശതമാനം ഓഹരി എ.ബി.സി.എലും 49 ശതമാനം ഓഹരി സൺ ലെെഫുമാണ് കെെവശം വച്ചിരിക്കുന്നത്. എ.ബി.സി.എൽ 28.51 ലക്ഷം ഓഹരികളും സൺ ലെെഫ് 3.6 കോടി ഓഹരികളും വിൽക്കും.
കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി വിഹിതം 36 ശതമാനമായി ഉയർന്നു
2020-21 സാമ്പത്തിക വർഷം 37.21 ദശലക്ഷം ടൺ കൽക്കരി അനുവദിച്ചതായി കോൾ ഇന്ത്യ ലിമിറ്റഡ്. സ്‌പോട്ട് ഇ-ലേല പദ്ധതി പ്രകാരമാണ് കമ്പനി ഇത് അനുവദിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 36.3 ശതമാനം വർദ്ധനവാണ് ഇതേ കാലയളവിൽ ഉണ്ടായിരിക്കുന്നത്.

