സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു

സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിൻ സൈകോവ് ഡിയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയ്ക്ക് പിന്നാലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് വാക്സിന് അനുമതി നൽകിയത്. വാക്സിൻ 28,000 ത്തിലധികം പേരിൽ നടത്തിയ പരീക്ഷണത്തിൽ 66.66 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. 


ടിടികെ പ്രസ്റ്റീജിന്റെ ഖാർഡി യൂണിറ്റിൽ  പ്രവർത്തനങ്ങൾ ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി

ടിടികെ പ്രസ്റ്റീജിന്റെ മഹാരാഷ്ട്രയിലെ ഖാർഡി യൂണിറ്റിൽ  പ്രവർത്തനങ്ങൾ ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. 2020 നവംബറിലാണ് ഖാർഡി യൂണിറ്റ് അടച്ചിടാൻ കമ്പനി മാനേജ്മെന്റ് തീരുമാനിച്ചിരുന്നത്. പുതിയ സെറ്റിൽമെന്റിന് കീഴിൽ  മെച്ചപ്പെട്ട ഉത്പാദനക്ഷമത മാനദണ്ഡങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുമെന്ന്  തൊഴിലാളികൾ ഉറപ്പ് നൽകി. 

1500 മെഗാവാട്ടിന്റെ സോളാർ പാർക്ക് പ്രോജക്ട് സ്വന്തമാക്കി അശോക ബിൽഡ്കോൺ

മധ്യപ്രദേശിൽ 1500 മെഗാവാട്ടിന്റെ സോളാർ പാർക്ക് പ്രോജക്ട് സ്വന്തമാക്കി അശോക ബിൽഡ്കോൺ. റീവ അൾട്രാ മെഗാ സോളാറിൽ നിന്നുമാണ് കമ്പനിക്ക് പുതിയ പദ്ധതി ലഭിച്ചത്. പദ്ധതിയുടെ മൊത്തം കരാർ വില 186.11 കോടി രൂപയാണ്. മഹാരാഷ്ട്രയിലെ പ്രമുഖ നിർമാണ എഞ്ചിനീയറിംഗ് കമ്പനിയാണ് അശോക ബിൽഡ്കോൺ.

യുഎസ് പേറ്റന്റ് വ്യവഹാരത്തിൽ നാറ്റ്കോ ഫാർമയ്ക്ക്  തിരിച്ചടി

ചിക്കാഗോ ആസ്ഥാനമായുള്ള അബീവിന്റെ ഫാർമസൈക്ലിക്സ് എൽ.എൽ.സിയുടെ ഇംബ്രുവിക്കയുമായി ബന്ധപ്പെട്ട പേറ്റന്റ് വ്യവഹാരത്തിൽ നാറ്റ്കോ ഫാർമയ്ക്ക്  തിരിച്ചടി. യുഎസ് ഡിസ്ട്രിക്റ്റ് കോടതിയാണ് നാറ്റ്കോ ഫാർമയ്ക്കും പങ്കാളിയായ അൽവോജനും എതിരെ വിധി പ്രഖ്യാപിച്ചത്. 

14 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ച് സ്പൈസ് ജെറ്റ്

14 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ച് സ്പൈസ് ജെറ്റ്. ഭാവ്നഗർ-ഡൽഹി, ഭാവ് നഗർ-സൂറത്ത്, ഗ്വാളിയർ-ജയ്പൂർ, കിഷൻഗഡ് -മുംബൈ, പുണെ-തിരുപ്പതി, വാരാണസി-ഡെറാഡൂൺ എന്നിവയെ ബന്ധിപ്പിക്കുന്ന ആദ്യ എയർലൈനാണിത്. ഗുജറാത്ത്- മുംബൈയുമായി ബന്ധിപ്പിക്കുന്ന ഒരു നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് ആരംഭിക്കാനും എയർലൈൻ കമ്പനി പദ്ധതിയിടുന്നു.

‘ചെറുകിട ബിസിനസ് വായ്പ സംരംഭം’ ആരംഭിച്ച് ഫേസ്ബുക്ക് ഇന്ത്യ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പരസ്യം ചെയ്യുന്ന ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് സ്വതന്ത്ര വായ്പ നൽകുന്നതിനായി ‘ചെറുകിട ബിസിനസ് വായ്പ സംരംഭം’ ആരംഭിച്ച് ഫേസ്ബുക്ക് ഇന്ത്യ. ഈ പ്രോഗ്രാം നടപ്പിലാക്കുന്ന ആദ്യ ഫേസ്ബുക്ക് രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലുടനീളമുള്ള 200 പട്ടണങ്ങളിലും നഗരങ്ങളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസുകൾക്കായാണ് ഈ സംരംഭം തുറന്നിരിക്കുന്നത്.

81 കോടി രൂപയുടെ കയറ്റുമതി ഓർഡർ സ്വന്തമാക്കി സ്റ്റീൽ സ്ട്രിപ്പ് വീൽസ്

81 കോടി രൂപയുടെ കയറ്റുമതി ഓർഡർ സ്വന്തമാക്കി സ്റ്റീൽ സ്ട്രിപ്പ് വീൽസ്. ചെന്നൈ, ഡാപ്പർ പ്ലാന്റുകളിൽ നിന്ന് 2021 ഡിസംബറോടെ ഓർഡറുകൾ നടപ്പിലാക്കുന്നത് കമ്പനി പൂർത്തിയാക്കും.

സ്മാർട്ട്മെറ്റേഴ്സ് ടെക്നോളജീസിന്റെ 50 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി ടോട്ടൽ ഗ്യാസ് 

സ്മാർട്ട്മെറ്റേഴ്സ് ടെക്നോളജീസിന്റെ 50 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി ടോട്ടൽ ഗ്യാസ്. ഗുജറാത്ത് സ്റ്റേറ്റ് എക്സ്പോർട്ട് കോർപ് ലിമിറ്റഡ് (ജിഎസ്ഇസി), സ്മാർട്ട്മെറ്റേഴ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി കമ്പനി കരാറിൽ ഒപ്പുവച്ചു. ഏറ്റെടുക്കൽ 2021 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement