ഇന്ത്യയുടെ സേവന പി എം ഐ ഫെബ്രുവരിയിൽ  55.3 ആയി വർദ്ധിച്ചു

ഫാക്ടറി ഉത്പ്പാദന മേഖലയുമായി ബന്ധപ്പെട്ട പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ്  (പി എം ഐ)  ഫെബ്രുവരിയിൽ 55.3 ആയി വർദ്ധിച്ചു. ആഭ്യന്തര ആവശ്യകതയിൽ വൻ വർദ്ധനവ് ഉണ്ടായതാണ് ഇതിന് കാരണം. ജനുവരിയിലെ പിഎംഐ നിരക്ക് 52.8 ആയിരുന്നു.  

ജംഷദ്‌പൂരിൽ 15 മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്കായി കെെക്കോർത്ത്   ടാറ്റാ പവർ  ടാറ്റാ സ്റ്റീൽ കമ്പനികൾ

ജംഷദ്‌പൂരിൽ 15 മെഗാവാട്ട് സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിനായി ടാറ്റാ പവർ ടാറ്റാ സ്റ്റീൽ എന്നീ കമ്പനികൾ കരാറിൽ  ഒപ്പുവച്ചു. 25 വർഷത്തേക്കാണ് പദ്ധതി  നടപ്പാക്കുക. ആറ് മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് ടാക്സി സംവിധാനത്തിനായി  സ്പൈസ് ജെറ്റ് ലിമിറ്റഡ് വീൽ ടഗ് പി‌എൽ‌സിയുമായി  കരാറിൽ ഏർപ്പെട്ടു

ഇലക്ട്രിക് ടാക്സി സംവിധാനത്തിനായി  400 പ്രൊഡക്ഷൻ സ്ലോട്ടുകൾ റിസർവ് ചെയ്യുന്നതിനായി സ്പൈസ് ജെറ്റ് ലിമിറ്റഡ് വീൽ ടഗ് പി‌എൽ‌സിയുമായി  കരാറിൽ ഏർപ്പെട്ടു.  ഈ സംവിധാനം സ്‌പൈസ് ജെറ്റിനെ എഞ്ചിനുകൾ ഉപയോഗിക്കാതെ മുന്നോട്ടോ പിന്നോട്ടോ നീക്കാൻ സഹായിക്കുന്നു.  ഇന്ധനം ലാഭിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഇത്  സഹായകരമാകും.

MTAR Tech IPO: ആദ്യ ദിനം 3.68 തവണ   സബ്സ്ക്രിപ്ഷൻ  രേഖപ്പെടുത്തി

എം.ടി.എ.ആർ ടെക്ക്  ഐ‌.പി‌.ഒ  ആദ്യ ദിനം 3.68 തവണ  സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.  വിതരണത്തിനായി നൽകിയ  72.60 ലക്ഷം ഷെയറുകൾക്ക് വേണ്ടി   2.67 കോടി അപേക്ഷകൾ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 6.93 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗൂഗിളുമായി 500  ദശലക്ഷം ഡോളറിന്റെ കരാറിൽ ഏർപ്പെട്ട് ഇൻ‌ഫോസിസ്

ഉപഭോക്താക്കൾക്കായി എഞ്ചിനീയറിംഗ് പിന്തുണ നൽ‌കുന്നതിന് ഇൻ‌ഫോസിസ് ലിമിറ്റഡ് ഗൂഗിളിന്റെ  ആൽ‌ഫബെറ്റുമായി 500 ദശലക്ഷം ഡോളറിന്റെ കരാറിൽ ഏർപ്പെട്ടു. 

മഹീന്ദ്ര ലോജിസ്റ്റിക്സ്  ബജാജ് ഇലക്ട്രിക്കൽസ് ലിമിറ്റഡുമായി 1000 കോടി രൂപയുടെ  ലോജിസ്റ്റിക് കരാറിൽ ഒപ്പുവച്ചു 

മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് ബജാജ് ഇലക്ട്രിക്കൽസ് ലിമിറ്റഡുമായി 1000 കോടി രൂപയുടെ  ലോജിസ്റ്റിക് കരാറിൽ ഒപ്പുവച്ചു. ബെലിനായി എം‌എൽ‌എൽ ഏകീകൃതമായ ലോജിസ്റ്റിക് നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംഭരണ ​​ഒപ്റ്റിമൈസേഷൻ, ഗതാഗത മാനേജുമെന്റ്, ഇൻവെന്ററി  സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. 

മെക്ക് പ്രോജക്ട് ലിമിറ്റഡിന്    734 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു


734 കോടി രൂപയുടെ ഓർഡറുകൾക്കായി ലെറ്റേഴ്സ് ഓഫ് അവാർഡ്  ലഭിച്ചതായി പവർ മെക്ക് പ്രോജക്ട് ലിമിറ്റഡ് അറിയിച്ചു. വേദാന്ത ലിമിറ്റഡിന്റെ 4×660 മെഗാവാട്ട്  താപവൈദ്യുത നിലയത്തിന്റെ ബോയിലറുകളുടെയും മറ്റു പ്രവർത്തനങ്ങളുടെയും ജീവനക്കാരുടെയും  പരിപാലനത്തിനായി  401 കോടി രൂപയുടെ ഓർഡർ നേടിയതായും കമ്പനി വ്യക്തമാക്കി.

കൽപ്പത്തരു പവർ ട്രാൻസ്മിഷന് 1554 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു

കൽപ്പത്തരു പവർ ട്രാൻസ്മിഷന് 1554 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. പവർ ട്രാൻസ്മിഷൻ ബിസിനസിനായി ഇന്ത്യ, ലാറ്റിൻ അമേരിക്ക, അസർബൈജാൻ, അർമേനിയ, ജോർജിയ മുതലായ രാജ്യങ്ങളിൽ നിന്നും കമ്പനിക്ക് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.

ക്യൂ.ഐ.പി വഴി 4500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ബാങ്ക് ഓഫ് ബറോഡ

ക്യൂ.ഐ.പി വഴി 4500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ബാങ്ക് ഓഫ് ബറോഡ.  55.07 കോടി ഇക്വിറ്റി ഷെയറുകൾ ഓഹരി ഒന്നിന് 81.70 രൂപ വീതം  വിറ്റഴിക്കാൻ ബാങ്ക്  ബോർഡിന്റെ മൂലധന സമാഹരണ സമിതി തീരുമാനിച്ചു. 

1,000 കോടി രൂപയുടെ നാല് വർക്ക് ഓർഡറുകൾ ലഭിച്ചതായി  ആർ‌പി‌പി ഇൻഫ്രാ പ്രോജക്ട്സ് 

1,000 കോടി രൂപയുടെ നാല് വർക്ക് ഓർഡറുകൾ ലഭിച്ചതായി  ആർ‌പി‌പി ഇൻഫ്രാ പ്രോജക്ട്സ്  അറിയിച്ചു. 131.14 കോടി രൂപയുടെ പദ്ധതി തമിഴ്‌നാട് ജലവിതരണ ഡ്രെയിനേജ് ബോർഡിൽ നിന്നും, ചെന്നൈ- കന്യാകുമാരി വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി  558.66 കോടി രൂപ ദേശീയപാത വകുപ്പിൽ നിന്നും കമ്പനിക്ക് ലഭിച്ചു. ഇതിനൊപ്പം ചെന്നൈ മുനിസിപ്പൽ കോർപ്പറേഷന്റെ വാട്ടർ ഡ്രെയിൻ വകുപ്പിൽ നിന്ന്  187.14 കോടി രൂപയുടെ പദ്ധതിയും  ഈറോഡ് ജില്ലയിലെ ലോവർ ഭവാനി പ്രോജക്ടിന്റെ ഭാഗമായി  കനാൽ നിർമ്മിക്കുന്നതിനായി 123.07 കോടി രൂപയുടെ പദ്ധതിയും കമ്പനിക്ക് ലഭിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement