എച്ച്‌ഡിഎഫ്‌സി ക്യു 3 ഫലങ്ങൾ: അറ്റാദായം 11% വർധിച്ച് 3,261 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (എച്ച്‌ഡിഎഫ്‌സി) അറ്റാദായം 11.4 ശതമാനം വർധിച്ച് 3,260.69 കോടി രൂപയായി. ഇതേ കാലയളവിൽ അറ്റ പലിശ വരുമാനം 6.96% വർധിച്ച് 4,284 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) മൂന്നാം പാദത്തിൽ 12 ശതമാനം വർധിച്ച് 6.19 ലക്ഷം കോടി രൂപയായി.
സ്വകാര്യവൽക്കരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റിയേക്കുമെന്ന് ബിപിസിഎൽ
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സ്വകാര്യവൽക്കരണം അടുത്ത സാമ്പത്തിക വർഷത്തിലേക്ക് മാറ്റിയേക്കും. ബിപിസിഎല്ലിന്റെ 52.98% വരുന്ന മുഴുവൻ ഓഹരികളും വിൽക്കുകയാണ്. അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പിൽ നിന്നുള്ളത് ഉൾപ്പെടെ മൂന്ന് കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മഹീന്ദ്ര ഫിനാൻസ് Q3 ഫലങ്ങൾ: അറ്റാദായം 894 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ 894 കോടി രൂപ അറ്റാദായം നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 274 കോടി രൂപയുടെ അറ്റ നഷ്ടവും നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 1,022.9 കോടി രൂപ അറ്റാദായവും കമ്പനി രേഖപ്പെടുത്തിയിരുന്നു. മൂന്നാം പാദത്തിൽ അറ്റ പലിശ വരുമാനം 14% വർധിച്ച് 1,580 കോടി രൂപയായി. ഇതേ കാലയളവിൽ മൊത്തം വിതരണങ്ങൾ 28% വർധിച്ച് 8,032 കോടി രൂപയായി.
അലെംബിക് ഫാർമയുടെ ഫെസോറ്റെറോഡിൻ ഫ്യൂമറേറ്റ് ഇആർ ടാബ്‌ലെറ്റുകൾക്ക് യുഎസ്എഫ്ഡിഎയുടെ അനുമതി
ഫെസോറ്റെറോഡിൻ ഫ്യൂമറേറ്റ് എക്സ്റ്റെൻഡഡ്-റിലീസ് (ഇആർ) ടാബ്‌ലെറ്റുകൾക്ക് അലെംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ താൽക്കാലിക അനുമതി ലഭിച്ചു. മൂത്രാശയ രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള മരുന്നാണിത്. ഐക്യുവിഐ ഡാറ്റ അനുസരിച്ച് 2021 സെപ്റ്റംബറിൽ അവസാനിച്ച പന്ത്രണ്ട് മാസത്തേക്ക് ടാബ്‌ലെറ്റുകൾക്ക് ഏകദേശം 225 മില്യൺ ഡോളർ വിപണി മൂല്യമുണ്ട്.
അദാനി ടോട്ടൽ ഗ്യാസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 13% ഇടിഞ്ഞ് 127 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ അറ്റാദായം 13 ശതമാനം ഇടിഞ്ഞ് 127.6 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 19% കുറഞ്ഞു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 78% വർധിച്ച് 931.8 കോടി രൂപയായി. ഇബിഐടിടിഎ 4% കുറഞ്ഞ് 203.3 കോടി രൂപയായി.
2040 ഓടെ വൈദ്യുതി ഉൽപാദന ശേഷി 50,000 മെഗാവാട്ടായി ഉയർത്താൻ എസ്ജെവിഎൻ
വൈദ്യുതോൽപ്പാദന ശേഷി 2040 ഓടെ 50,000 മെഗാവാട്ടായി ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് എസ്ജെവിഎൻ ലിമിറ്റഡ്. ഒന്നിലധികം പ്രോജക്റ്റുകൾ ചേർത്തതിന്റെ ഫലമായാണ് പോർട്ട്‌ഫോളിയോയിലെ ഈ പരിഷ്‌കരണം. ഇന്ത്യയിലും വിദേശത്തുമായി മെഗാ ജലവൈദ്യുത പദ്ധതികൾ വിജയകരമായി പ്രവർത്തിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും കമ്പനി പ്രശസ്തി നേടിയിട്ടുണ്ട്.
അപ്പോളോ ടയേഴ്സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 50% കുറഞ്ഞ് 224 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 50% ഇടിഞ്ഞ് 224 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 29% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10% വർധിച്ച് 5,707 കോടി രൂപയായി. ഇബിഐടിഡിഎ 28 ശതമാനം ഇടിഞ്ഞ് 743 കോടി രൂപയായി.
ജനുവരിയിലെ ഉൽപ്പാദനത്തിൽ നേരിയ വർധനയുണ്ടായതായി മാരുതി സുസുക്കി
2022 ജനുവരിയിലെ ഉൽപ്പാദനത്തിൽ നേരിയ വർധന രേഖപ്പെടുത്തി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2021 ജനുവരിയിലെ 1,60,975 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി കഴിഞ്ഞ മാസം മൊത്തം ഉൽപ്പാദനം 1,61,383 യൂണിറ്റായി റിപ്പോർട്ട് ചെയ്തു. മൊത്തം യാത്രാ വാഹന ഉൽപ്പാദനം 0.78% വർധിച്ച് 57,668 യൂണിറ്റായി. ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് ഈ മാസത്തെ വാഹനങ്ങളുടെ ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്.
സീൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 25% ഇടിഞ്ഞ് 299 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (സീൽ) ഏകീകൃത അറ്റാദായം 25% ഇടിഞ്ഞ് 299 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 12% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.6% കുറഞ്ഞ് 2,112.64 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 24% കുറഞ്ഞ് 479 കോടി രൂപയായി

