ഫെഡറൽ ബാങ്ക് ക്യു 3 ഫലം: അറ്റാദായം 8 ശതമാനം ഇടിഞ്ഞ് 404 കോടി രൂപയായി

ഡിസംബർ  പാദത്തിൽ ഫെഡറൽ ബാങ്കിന്റെ   അറ്റാദായത്തിൽ 8.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോട കമ്പനിയുടെ ലാഭം 404.10 കോടി രൂപയായി. മൂന്നാം പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 3,941.36 കോടി രൂപയായി ഉയർന്നു. പോയവർഷം  ഇത് 3,738.22 കോടി രൂപയായിരുന്നു. 

Adani Green Energy commissions ഗുജറാത്തിൽ  150 മെഗാവാട്ടിന്റെ  സോളാർ പ്ലാന്റ്  ആരംഭിച്ചു

അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ സഹസ്ഥാപനമായ
Adani Solar Energy Kutchh One ഗുജറാത്തിലെ കച്ചിൽ 150 മെഗാവാട്ടിന്റെ  സോളാർ പ്ലാന്റ് ആരംഭിച്ചു. 25 വർഷത്തേക്ക് 2.67 രൂപയ്ക്ക്  വൈദ്യുതി വാങ്ങുന്നതിനും ഗുജറാത്ത് ഉർജ വികാസ് നിഗം ​​ലിമിറ്റഡുമായി കമ്പനി കരാറായി.

ഫ്ലിപ്പ്കാർട്ടും – ആദിത്യ ബിർള ഫാഷൻ, കരാറിന് CCI യുടെ അംഗീകാരം ലഭിച്ചു

ഫ്ലിപ്പ്കാർട്ടും ആദിത്യ ബിർള ഫാഷനും തമ്മിലുള്ള 1,500 കോടി രൂപയുടെ കരാറിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ  (CCI) അംഗീകാരം നൽകി. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ 7.8 ശതമാനം ഓഹരികളും  ഫ്ലിപ്പ്കാർട്ട് ഏറ്റെടുക്കും.

ഹിന്ദുസ്ഥാൻ സിങ്ക് ക്യു 3 ഫലം: അറ്റാദായം 36 ശതമാനം വർധിച്ച് 2,200 കോടി രൂപയായി

ഡിസംബർ  പാദത്തിൽ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ   അറ്റാദായത്തിൽ  36 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം  2,200 കോടി രൂപയായി ഉയർന്നു. മറ്റു പ്രവർത്തനങ്ങളിൽ  നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 28 ശതമാനം വർധിച്ച് 5,915 കോടി രൂപയായി.

ഹാവെൽസ് ക്യു 3 ഫലം: അറ്റാദായം 74 ശതമാനം വർധിച്ച് 350 കോടി രൂപയായി

ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് മൊത്തം അറ്റാദായത്തിൽ 74.52 ശതമാനം വർധനവ്  രേഖപ്പെടുത്തി. ഡിസംബർ  പാദത്തിൽ 350.14 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ മറ്റു പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 39.67 ശതമാനം ഉയർന്ന് 3,175.20 കോടി രൂപയായി. ഇതിനൊപ്പം  ഹാവെൽസ് ബോർഡ്  ഓഹരിക്ക് 3 രൂപ വീതം  ഇടക്കാല ലാഭവിഹിതവും  പ്രഖ്യാപിച്ചു.

L&T construction കമ്പനി 2500 കോടി രൂപയുടെ ട്രാൻസ്മിഷൻ ലൈൻ ഓർഡറുകൾ സ്വന്തമാക്കി

L&T construction  പവർ ട്രാൻസ്മിഷൻ വിതരണ  കമ്പനി  ബംഗ്ലാദേശിൽ ഒരു കൂട്ടം ട്രാൻസ്മിഷൻ ലൈൻ ഓർഡറുകൾ സ്വന്തമാക്കി. 2,500 കോടി മുതൽ 5,000 കോടി രൂപ വരെയുള്ള  ഓർഡറുകളാണ് കമ്പനി സ്വന്തമാക്കിയത്. 

ഇൻഡിഗോ പെയിന്റ്സ് ഐ.പി.ഒ;
ആദ്യ ദിവസം തന്നെ  1.89  ടെെംസ്
സബ്സ്ക്രെെബായി

ഇൻഡിഗോ പെയിന്റ്സ് ഐ.പി.ഒ ആദ്യ ദിവസം തന്നെ  1.89  തവണ  സബ്സ്ക്രെെബായി.  55.18 ലക്ഷം ഷെയറുകളുടെ  ഓഫറിന് ആദ്യ ദിവസം തന്നെ  1.04  കോടി അപേക്ഷകൾ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 3.3 തവണയും നിക്ഷേപ സ്ഥാപനങ്ങൾക്കുള്ളത്  1.09 തവണയും  സബ്സ്ക്രെെബായി.

റാംകോ സിസ്റ്റംസ്  HERE Technologies സുമായി കെെകോർത്തു

ലോജിസ്റ്റിക് ERP  പ്ലാറ്റ്‌ഫോമിൽ  ലൊക്കേഷൻ ഇന്റലിജൻസ് ഉൾപ്പെടുത്തുന്നതിനായി മാപ്പിംഗ്, ലൊക്കേഷൻ പ്ലാറ്റ്ഫോം സേവനങ്ങളിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന  HERE Technologies സുമായി റാംകോ സിസ്റ്റംസ് ലിമിറ്റഡ് കെെകോർത്തു. 

LT Foods നെതർ‌ലാൻ‌ഡ് ആസ്ഥാനമായുള്ള ലീവിലെ 30% ഓഹരികൾ ഏറ്റെടുത്തു

എൽ.ടി ഫുഡ്സ് ലിമിറ്റഡ് അതിന്റെ സഹസ്ഥാപനമായ നേച്ചർ ബയോ ഫുഡ്സ് ബി.വി വഴി നെതർലാൻഡിലെ  ഭക്ഷ്യ കമ്പനിയായ ലീവ്.നുവിന്റെ  30 ശതമാനം ഓഹരികൾ  സ്വന്തമാക്കി. ഇടപാടിലൂടെ അഞ്ച് വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ 21 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള അവസരം NBF BVക്ക് ലഭിക്കുന്നു. 

Newgen Software ക്യു 3 ഫലം: അറ്റാദായം 48 ശതമാനം വർധിച്ച് 35 കോടി രൂപയായി

ഡിസംബർ പാദത്തിൽ Newgen Software ടെക്നോളജീസ് ലിമിറ്റഡ് അറ്റാദായത്തിൽ  47.83 ശതമാനം  വർധനവ് രേഖപ്പെടുത്തി. ലാഭം 35.42 കോടി രൂപയായി.  ഇതേ കാലയളവിൽ വരുമാനം 0.3 ശതമാനം ഉയർന്ന് 185.51 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement