പ്രധാനതലക്കെട്ടുകൾ
Adani Ports: ഗംഗാവരം പോർട്ട് ലിമിറ്റഡിലെ 31.5 ശതമാനം ഓഹരി 1,954 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുക്കും. ഇതിലൂടെ കമ്പനിയുടെ വിണപി വിഹിതം ഇന്ത്യയിലെ 12 സ്ഥലങ്ങളിലായി 30 ശതമാനമായി ഉയരുമെന്നും കമ്പനി പറഞ്ഞു.
395 കോടി രൂപ സമാഹരിക്കുന്നതിനായി ലിസ്റ്റുചെയ്ത സുരക്ഷിത എൻ.സി.ഡികൾ വിതരണം ചെയ്യാനുള്ള പദ്ധതി റദ്ദാക്കിയതായി DLF അറിയിച്ചു.
HDFC ഭവന വായ്പകളുടെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക് 5 പോയിന്റായി കുറച്ചു, 2021 മാർച്ച് 4 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഭവനവായ്പയ്ക്കുള്ള ആവശ്യകത വർദ്ധിച്ചുവരുന്നതായും
പലിശനിരക്ക് വളരെ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും
എച്ച്ഡിഎഫ്സി സിഇഒ വ്യക്തമാക്കി.
Ircon International: ഓഫർ ഫോർ സെയിലിന്റെ ഭാഗമായി ഇർകോൺ ഇന്റർനാഷണലിന്റെ 6 ശതമാനം ഓഹരികൾ കൂടി വിൽക്കാൻ ഒരുങ്ങി സർക്കാർ. നോൺ റീട്ടെയിൽ നിക്ഷേപകരിൽ നിന്നും 3.3 തവണയാണ് ഇന്നലെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
ഇന്ത്യയുടെ ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റിൽ യാത്ര ഒരുക്കി IRCTC. 2021 മാർച്ച് 14 മുതൽ സർവീസ് ആരംഭിക്കും.
Mazagon Dock Shipbuilders : മൂന്നാമത്തെ സ്‌കോർപീൻ അന്തർവാഹിനി കരഞ്ച് മാർച്ച് 10 ന് കമ്പനി കമ്മീഷൻ ചെയ്യും. ഈ വർഷം അവസാനത്തേടെ കപ്പൽ വിതരണം ചെയ്യും.
Bharti Airtel: സുരക്ഷിതമല്ലാത്ത സീനിയർ ഫിക്സഡ് റേറ്റ് നോട്ടുകൾ അനുവദിച്ചുകൊണ്ട് 750 മില്യൺ ഡോളർ സമാഹരിച്ചതായി കമ്പനി അറിയിച്ചു.
മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് ബജാജ് ഇലക്ട്രിക്കൽസ് ലിമിറ്റഡുമായി 1000 കോടി രൂപയുടെ ലോജിസ്റ്റിക് കരാറിൽ ഒപ്പുവച്ചു. സംഭരണ ഒപ്റ്റിമൈസേഷൻ, ഗതാഗത മാനേജുമെന്റ്, ഇൻവെന്ററി സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഇന്നത്തെ വിപണി സാധ്യത
റിലയൻസിന്റെയും ഫിനാൻഷ്യൽ ഓഹരികളുടെയും സഹായത്തോടെ നിഫ്റ്റി ഇന്നലെ 320 പോയിന്റുകളുടെ നേട്ടമാണ് കെെവരിച്ചത്. കഴിഞ്ഞ ദിവസത്തേ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ഇന്നലെ 950 പോയിന്റുകൾക്ക് മുകളിലായാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ ബാങ്കിംഗ് ഓഹരികളും ലാഭത്തിലാണ് കാണപ്പെട്ടത്. പി.എസ്.യു ബാങ്കുകൾ 3 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.
ഐടി ഓഹരികൾ കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ NASDAQ വീണ സാഹചര്യത്തിൽ ഇത് അത്ര ശുഭകരമായി തോന്നുന്നില്ല. ഐടി സൂചികയിൽ ഇന്ന് ലാഭമെടുപ്പ് സംഭവിച്ചേക്കാം.
യു.എസിൽ വർദ്ധിച്ചുവരുന്ന ബോണ്ട് വരുമാനം ശരിക്കും ആശങ്കാജനകമാണ്. ബിസിനസ് ഡേറ്റയും അത്ര ശുഭകരമല്ല. യു.എസിലെ തൊഴിൽ കണക്കുകൾ നാളെയോടെ പുറത്തുവന്നേക്കും.
യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ യു.എസ് വിപണികളിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. DOW 0.4 ശതമാനവും NASDAQ 2.7 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷട്ടത്തിലാണ് കാണപ്പെടുന്നത്. SGX NIFTY 15,086 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15000 നിഫ്റ്റിക്ക് ശക്തമായ ഒരു സപ്പോർട്ട് ആയി കാണാം. ഇത് തകർക്കപ്പെട്ടാൽ 14950 മറ്റൊരു സപ്പോർട്ടായി പ്രവർത്തിക്കും.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 1526-1270 എന്നിവ ശക്തമായ പ്രതിരോധം സൃഷ്ടിക്കും. 2200 മറികടന്ന് കൊണ്ട് റിലയൻസ് ഓഹരികൾ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഒരു മണിക്കൂറിനുള്ളിൽ 3 ശതമാനം നേട്ടമാണ് റിലയൻസ് സ്വന്തമാക്കിയത്. ഫിനാൻഷ്യൽ ഓഹരികളും ശക്തമായിരുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,088 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 392 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
15000-ലാണ് ഏറ്റവും കൂടുതൽ പുട്ട് ഓപ്ഷൻ കോൺട്രാക്ടുകൾ കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ കോൾ ഓപ്ഷൻ കാണുന്നത് 15200 ആണ്.
നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങി കൂട്ടിയതിനാൽ ആകാം Reliance, HDFC എന്നീ ഓഹരികൾ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. ഗ്യാപ്പ് ഡൗണിൽ തുറക്കുന്ന സൂചിക അധികം താഴേക്ക് വീഴില്ലെന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും വിപണിയുടെ ദിശ മനസിലാക്കി മാത്രം വ്യാപാരം നടത്തുക. 15000 നിർണായക നിലയാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം

