അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം

2021 ഒക്ടോബറിൽ ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം 12.54 ശതമാനമായി ആയി ഉയർന്നു. അഞ്ച് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം വോൾസെയിൽ പ്രൈസ് ഇൻഡെക്സ് സെപ്റ്റംബറിൽ 10.66 ശതമാനവും ഒക്ടോബറിൽ 1.31 ശതമാനവും വർദ്ധിച്ചിട്ടുണ്ട്. മിനറൽ ഓയിൽ, ലോഹങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവയിലെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാൻ കാരണം. ഭക്ഷ്യ വിലയിലെ വർദ്ധന ഒക്ടോബറിൽ 1.69 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം സെപ്റ്റംബറിൽ 4.69 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഉൽപന്നങ്ങളുടെ വിലയിലെ വർദ്ധന കഴിഞ്ഞ മാസത്തിലെ 11.41 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 12.04 ശതമാനമായി.

1,309 കോടിയുടെ ചെന്നൈ മെട്രോ ഓർഡർ എച്ച്സിസി-കെഇസിക്ക്

ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിർമാണത്തിനുള്ള 1,309 കോടി രൂപയുടെ ഓർഡർ കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി (എച്ച്സിസി) കൂട്ടുകെട്ടിന്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ അഞ്ചാമത്തെ ഇടനാഴിയിൽ 11.61 കിലോമീറ്റർ എലിവേറ്റഡ് വയഡക്‌ട് സെക്ഷനും 11 എലിവേറ്റഡ് സ്റ്റേഷനുകളും നിർമിക്കുന്നതിനാണ് ഓർഡർ. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം.

എസ്ബിഐ വായ്പ ലഭിക്കുമെന്ന് വ്യക്തമാക്കി വോഡഫോൺ ഐഡിയ

ഗവൺമെന്റിന്റെ ആശ്വാസ നടപടികൾക്ക് ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് പുതിയ വായ്പകൾ ലഭിച്ചേക്കാമെന്ന് വ്യക്തമാക്കി കടക്കെണിയിലായ വോഡഫോൺ ഐഡിയ ലിമിറ്റഡ്. ബ്ലൂംബെർഗ് റിപ്പോർട്ടിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പ്രധാന ബാങ്കായ എസ്‌ബിഐ ഉൾപ്പടെയുള്ള വിവിധ ബാങ്കുകളുമായി ബിസിനസ്സിന്റെ ഫണ്ടിംഗും മറ്റ് ആവശ്യങ്ങളും കമ്പനി ചർച്ച ചെയ്യുന്നുണ്ട്. സെബി ലിസ്റ്റിംഗ് റെഗുലേഷൻസ് പ്രകാരം നിലവിൽ വെളിപ്പെടുത്തേണ്ടതായിട്ടുള്ള പുരോഗതികൾ ഒന്നും ഇല്ലെന്നും വോഡഫോൺ ഐഡിയ അറിയിച്ചു.

725.17 കോടി രൂപയുടെ ഓർഡറുകൾ നേടി പവർ മെക്ക് പ്രോജക്‌ട്‌സ്

725.17 കോടി രൂപയുടെ രണ്ട് ഓർഡറുകൾ നേടി പവർ മെക്ക് പ്രോജക്ട്സ് ലിമിറ്റഡ് (പിഎംപിഎൽ). നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യിൽ നിന്ന് നേടിയ 645 കോടി രൂപയുടെ ഓർഡറാണ് ആദ്യത്തേത്. കേന്ദ്രത്തിന്റെ ഭാരത്‌മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി തെലങ്കാനയിലെ കോടാട് മുതൽ ഖമ്മം വരെയുള്ള എൻഎച്ച്-365എ നാലുവരിയാക്കാനാണ് പദ്ധതി. രണ്ടാമത്തെ പദ്ധതി ഒഡീഷയിൽ കൽക്കരി പ്ലാന്റ് രൂപകൽപന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായിട്ടാണ്. 80.17 കോടി രൂപയുടെ പദ്ധതിയാണ് ഇത്.

സ്വിച്ച് മൊബിലിറ്റിക്ക് ഫണ്ട് ശേഖരിക്കാൻ നിക്ഷേപകരുമായി ചർച്ച നടത്തി അശോക് ലെയ്‌ലാൻഡ്

പുതുതായി ആരംഭിച്ച ഇലക്ട്രിക് വെഹിക്കിൾ (ഇവി) അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി നിക്ഷേപകരുമായി ചർച്ചകൾ നടത്തി അശോക് ലെയ്‌ലാൻഡ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടു കൂടി സിഎൻജി ഘടിപ്പിച്ച വാണിജ്യ വാഹനങ്ങൾ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ബിഎസ്എച്ചും ഡിക്സൺ ടെക്കും ചേർന്ന് പൂർണ്ണ ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ നിർമിക്കുന്നു

ബിഎസ്‌എച്ച് ഹൗസ്‌ഹോൾഡ് അപ്ലയൻസസ് മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി പൂർണ്ണമായും ഓട്ടോമാറ്റിക് ആയ വാഷിംഗ് മെഷീനുകളുടെ ഉത്പാദനം ആരംഭിച്ച് ഡിക്‌സൺ ടെക്‌നോളജീസ് (ഇന്ത്യ) ലിമിറ്റഡ്. ഡിക്‌സണിന്റെ തിരുപ്പതിയിലെ അത്യാധുനിക നിർമ്മാണ കേന്ദ്രത്തിലായിരിക്കും വാഷിംഗ് മെഷീൻ നിർമാണം. യൂറോപ്പിലെ ഏറ്റവും വലിയ ഗൃഹോപകരണ നിർമ്മാതാക്കളാണ് ജർമ്മനി ആസ്ഥാനമായുള്ള ബിഎസ്എച്ച്.

സുസ്ഥിര ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇഎസ്ജി കമ്മിറ്റിക്ക് രൂപം നൽകി ഭാരതി എയർടെൽ

പരിസ്ഥിതി, സുസ്ഥിരത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സുസ്ഥിര ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഇഎസ്ജി കമ്മിറ്റി എന്ന പേരിൽ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് കമ്മിറ്റി രൂപീകരിച്ച് ഭാരതി എയർടെൽ. കമ്പനിയുടെ പുരോഗതിക്ക് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങളും മേൽനോട്ടവും കമ്മിറ്റി നൽകും. ടെലികോം ഓപ്പറേറ്റർ ബോർഡിലെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ മനീഷ് കെജ്‌രിവാളാണ് കമ്മിറ്റിയുടെ ചെയർമാൻ.

ഗുഡ് ഡേ; ബ്രിട്ടാനിയയ്ക്ക് അനുകൂല വിധിയുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടാനിയയുടെ പ്രധാന ബിസ്‌ക്കറ്റ് ബ്രാൻഡുകളിലൊന്നായ ഗുഡ് ഡേയുടെ പേരിൽ ഓറൽ കെയർ മേക്കർ പുതിയ ഉത്പന്നം അവതരിപ്പിച്ച വിഷയത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസിന് അനുകൂല വിധിയുമായി ഡൽഹി ഹൈക്കോടതി. ഇതോടെ ഓറൽ കെയർ മേക്കറിന്റെ ഗുഡ് ഡേ ടൂത്ത് പേസ്റ്റിന്റെ നിർമ്മാണവും വിൽപ്പനയും പരസ്യവും നിർത്താൻ കമ്പനിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ക്രിപ്‌റ്റോകറൻസി നിയന്ത്രണത്തിന് പ്രാധാന്യം നൽകി പാർലമെന്ററി പാനൽ യോഗം

വ്യവസായ സംഘടനകളുമായും ക്രിപ്‌റ്റോകറൻസി വിദഗ്ധരുമായും ചർച്ച നടത്തി ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ നേതൃത്വത്തിലുളള കമ്മിറ്റിയാണിത്. ഡിജിറ്റൽ കറൻസി നിർത്തലാക്കാൻ കഴിയില്ല എന്നാൽ അത് നിയന്ത്രിക്കേണ്ടതുണ്ട് എന്ന് ചർച്ച അഭിപ്രായപ്പെടുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ, ബ്ലോക്ക്‌ചെയിൻ, ക്രിപ്‌റ്റോ അസറ്റ്‌സ് കൗൺസിൽ എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement