ഒരിക്കൽ ആ തടസം മറികടന്നാൽ പിന്നീടുള്ള യാത്ര സുഗമമായിരിക്കുമെന്ന വാക്യം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ഇന്നത്തെ വിപണിയുടെ പ്രകടനം.
ഫ്ലാറ്റായി 15440 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചിക റിലയൻസ്, ബാങ്കിംഗ് ഓഹരികളുടെ സഹായത്തോടെ 15500 മറികടന്ന് 15600 വരെയെത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 147 പോയിന്റുകൾ/ 0.95 ശതമാനം മുകളിലായി 15582 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35109 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായി താഴേക്ക് വീണു. 35000 എന്ന സപ്പോർട്ട് ബ്രേക്ക് ചെയ്യാൻ സൂചിക ശ്രമം നടത്തിയെങ്കിലും ICICI Bank-ന്റെ സഹായത്തോടെ ഇത് തിരികെ കയറി. പിന്നീട് ദിവസം മുഴുവൻ മുകളിലേക്ക് കയറിയ സൂചികയിൽ നിഫ്റ്റിയേക്കാൾ ഏറെ ചാഞ്ചാട്ടം അനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 385 പോയിന്റ്/ 1.10 ശതമാനം മുകളിലായി 35526 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് 2 ശതമാനം ഉയർന്നു. നിഫ്റ്റി ഫിൻസർവ്, നിഫ്റ്റി ബാങ്ക്, എഫ്.എം.സി.ജി, റിയൽറ്റി എന്നിവ 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. അതേസമയം നിഫ്റ്റി മീഡിയ ഇന്ന് 1.36 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എജർജി 1.7 ശതമാനവും നേട്ടം കെെവരിച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസയമം യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Reliance ഓഹരി ഇന്ന് 3.1 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകി. 2190 എന്ന ദിവസത്തെ ഉയർന്ന നിലയിൽ എത്തിയ ഓഹരി പിന്നീട് 2160 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ആദ്യമായി 13,281 കോടി രൂപയുടെ റെെറ്റ് ഇഷ്യുവിന് ഒരുങ്ങുകയാണ് കമ്പനി.
JSW Steel 3 ശതമാനവും Tata Steel 2 ശതമാനവും Hindalco 1.7 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. SAIL ഓഹരി ഇന്ന് 4.71 ശതമാനം ഉയർന്നു.
മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം മുൻ വർഷത്തേക്കാൾ 7 ശതമാനം ഇടിഞ്ഞ് 802 കോടി രൂപയായതിന് പിന്നാലെ Aurobindo Pharma ഓഹരി ഇന്ന് 2 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
മുഗണനാ ഓഹരികൾ വിറ്റുകൊണ്ട് 4000 കോടി രൂപ സമാഹരിക്കാൻ ബോർഡ് യോഗം അംഗീകാരം നൽകിയതിന് പിന്നാലെ PNB Housing Finance ഓഹരി ഇന്ന് 20 ശതമാനം നേട്ടം കെെവരിച്ച് അപ്പർസർക്യൂട്ട് രേഖപ്പെടുത്തി. ബാങ്കിംഗ് ഇതര ധനസ്ഥാപനത്തിന്റെ ഓഹരി 26 ശതമാനത്തിൽ നിന്നും 30 ശതമാനമായി വർദ്ധിപ്പിക്കാനും കാർലൈൽ ഗ്രൂപ്പ് തീരുമാനിച്ചു.
ട്രാക്ടർ വിൽപ്പനയുടെ വളർച്ചയിൽ നിക്ഷേപകർ ആശങ്കയിലായതിനെ തുടർന്ന് M&M ഓഹരി ഇന്ന് ശക്തമായി താഴേക്ക് വീണു. തിരികെ കയറിയ ഓഹരി 4.48 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നാച്ചുറൽ ഗ്യാസ് ഫ്യൂച്ചർ കഴിഞ്ഞ മൂന്ന് ദിവസമായി 3 ശതമാനം വർദ്ധിക്കുകയും അന്താരാഷ്ട്ര വില വർദ്ധിക്കുകയും ചെയ്തതിനെ തുടർന്ന് ഗ്യാസ് ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
GAIL 4.58 ശതമാനവും GujGas 5 ശതമാനവും IGL 3 ശതമാനവും MGL 1.4 ശതമാനവും നേട്ടം കെെവരിച്ചു.
സ്പുട്നിക് ലെെറ്റ് വാക്സിൻ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ചനടക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ Dr Reddy ഓഹരി ഇന്ന് 2.21 ശതമാനം നേട്ടം കെെവരിച്ചു.
നോർത്ത് ഈസ്റ്റ് മേഖലയിലെ നെറ്റുവർക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി 2300 മെഗാഹെർട്‌സ് ബാൻഡിൽ 10 മെഗാഹെർട്‌സ് സ്‌പെക്ട്രം സംയോജിപ്പിച്ചതായി അറിയിച്ചതിന് പിന്നാലെ Bharti Airtel ഓഹരി ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു.
സ്വർണവില ഉയർന്നതിനെ തുടർന്ന് Manappuram 4.22 ശതമാനവും Muthoot Fin 3.6 ശതമാനവും നേട്ടം കെെവരിച്ചു.
ജൂൺ ആദ്യ വാരത്തിൽ സ്റ്റീലിന്റെ വിലവർദ്ധിച്ചേക്കാമെന്ന് മോർഗൻ സ്റ്റാൻലി പറഞ്ഞതിന് പിന്നാലെ മെറ്റൽ ഓഹരികൾ കത്തിക്കയറി.
നാലാം പാദത്തിൽ മികച്ച ഫലം വന്നതിന് പിന്നാലെ Divis Lab ഓഹരി ഇന്ന് 1.7 ശതമാനം നേട്ടം കെെവരിച്ചു. അതേസമയം നാലം പാദത്തിൽ 1047 കോടി രൂപ അറ്റനഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Bank of Baroda ഓഹരി ഇന്ന് 3.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.
കൊൽക്കത്തയിലെ അലിപോറിൽ പ്രാദേശിക റീട്ടെയിൽ കേന്ദ്രം സ്ഥാപിക്കാൻ കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡുമായി കെെകോർത്തതിന് പിന്നാലെ Phoenix Mills ഓഹരി ഇന്ന് 6 ശതമാനം ഇൻട്രാഡേ നേട്ടം കെെവരിച്ചെങ്കിലും പിന്നീട് 3 ശതമാനം നേട്ടത്തിൽ അടച്ചു.
നാലാം പാദഫലങ്ങൾ വരാനിരിക്കെ ITC ഓഹരി ഇന്ന് 1 ശതമാനം ഉയർന്നു. കമ്പനി ഉയർന്ന വരുമാനം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വിപണി മുന്നിലേക്ക്
വാക്സിൻ ക്ഷാമം തുടരുന്നതിനാൽ കേന്ദ്ര സർക്കാരിനെതിരെ
രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വർഷ അവസാനത്തോടെ യോഗ്യരായ എല്ലാവർക്കും വാക്സിൻ നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.
വിപണി അടച്ചതിന് ശേഷം India’s Fiscal Deficit-ന്റെ 2021 സാമ്പത്തിക വർഷത്തെ കണക്കുകൾ പുറത്തുവന്നു. ഇത് 18.21 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇത് 9.34 ലക്ഷം കോടി രൂപയായിരുന്നു. പകർച്ചവ്യാധിയെ തുടർന്ന് സർക്കാർ വളരെ അധികം ചെലവുകൾ വഹിക്കുന്നതിനാൽ ഇത് പ്രതീക്ഷിച്ചതാണ്.
നാളെ മുതൽ ഏപ്രിൽ മാസത്തെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവരും. രാജ്യത്തിന്റെ പലഭാഗവും ലോക്ക്ഡൗണായതിനാൽ
മികച്ച കണക്കുകൾ പ്രതീക്ഷിക്കേണ്ടതില്ല.
രാജ്യത്തിന്റെ ജി.ഡി.പി കണക്കുകളും ഇന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച കണക്കുകളാകും കാണാനാവുക. എന്നാൽ വിപണി ഇതിനോട് പ്രതികരിക്കാൻ സാധ്യതയില്ല. എന്നാൽ ജി.ഡി.പി കണക്കുകൾ തീരെ മോശമായാൽ അത് വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും. നിഫ്റ്റി ശക്തമായി ഉയരങ്ങൾ കീഴടക്കി നിൽക്കുമ്പോഴും മിഡ്, സ്മോൾ ക്യാപ്പ് സൂചികകൾ നേരിയ നീക്കം മാത്രം കാഴ്ചവച്ചു.
എയർടെൽ ഓഹരി ശക്തമായി വ്യാപാരം അവസാനിപ്പിച്ചു. റിലയൻസിന് സമാനമായി ഓഹരി വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം. 500-520 എന്നത് എയർടെല്ലിന്റെ ശക്തമായ സപ്പോർട്ട് മേഖലയാണ്.
നാളെ മുതൽ ഒരു പുതിയ മാസം ആരംഭിക്കുകയാണ്. ഇന്ത്യയുടെ ചാഞ്ചാട്ട സൂചിക ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. ഇതിനാൽ തന്നെ വിപണി ശാന്തമായി നീങ്ങിയേക്കാം. മെയ് മാസം നിങ്ങൾക്ക് എങ്ങനെയുണ്ടായിരുന്നു. തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

