പ്രധാനതലക്കെട്ടുകൾ
Infosys: കമ്പനിയുടെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റിൽ നിന്നും 93 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. മെയ് മാസം ഇത് അഞ്ചാം തവണയാണ് അദ്ദേഹം ഐടി കമ്പനിയുടെ ഓഹരികൾ വാങ്ങുന്നത്.
TVS Motors: ഇറാഖിൽ കമ്പനി പുതിയ രണ്ട് വാഹനങ്ങൾ അവതരിപ്പിച്ചു.
Greenply Industries: ഉത്തർപ്രദേശിൽ ഗ്രീൻഫീൽഡ് പ്ലൈവുഡും അനുബന്ധ ഉത്പ്പന്ന നിർമാണ പ്ലാന്റും സ്ഥാപിക്കുന്നതിനായി കമ്പനി 115 കോടി രൂപ നിക്ഷേപിക്കും.
Magma Fincorp: കമ്പനിയുടെ ചെയർമാനായി അദർ പൂനവല്ലയെ നിയമിച്ചു.
Trent: 10 ലക്ഷം രൂപ വീതമുള്ള 5,000 സുരക്ഷിതമല്ലാത്ത, റിഡീം ചെയ്യാവുന്ന എൻസിഡികൾ കമ്പനി അനുവദിച്ചു.
IRB Infrastructure: ഓഹരി ഒന്നിന് 111 രൂപ വീതം കമ്പനിയുടെ 24.81 ലക്ഷം ഇക്യുറ്റി ഓഹരികൾ ഏറ്റെടുത്ത് എച്ച്.ഡി.എഫ്.സി മ്യൂച്ചൽ ഫണ്ട്.
Intellect Design Arena: ബിസിനസ്സ് ഉടമകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കാര്യക്ഷമമായ പേയ്‌മെന്റ് നടപടികൾക്കായും കനേഡിയൻ വെസ്റ്റേൺ ബാങ്കുമായി കെെകോർത്ത് ഇന്റലക്റ്റ് ഡിസൈൻ അരീന.
J Kumar Infraprojects Ltd: മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് കമ്പനി 1,307.88 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- ITC
- Gujarat Gas
- JM Financial
- Radico Khaitan
- Balrampur Chini Mills
- Tata Coffee
- Sterling and Wilson Solar
- Emami Paper Mills
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ മുകളിലേക്ക് നീങ്ങി. 15500 എന്ന നിർണായക നിലമറികടന്ന സൂചിക 15600ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ കൂടുതൽ ബുള്ളിഷായി കാണപ്പെട്ടു. ICICIBANK, AXISBANK, HDFCBANK എന്നിവ സൂചികയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. ശക്തമായ മുന്നേറ്റം കാഴ്ചവച്ച സൂചിക 35500ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചിക 35000 എന്ന സപ്പോർട്ട് വീണ്ടും മാനിച്ചു.
റിലയൻസ് ഓഹരി ഇന്നലെ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. സ്റ്റീൽ വില ഉയർന്നേക്കുമെന്ന പ്രതീക്ഷയിൽ നിഫ്റ്റി മെറ്റൽ സൂചിക ഇന്നലെ വീണ്ടും കത്തിക്കയറി.
യുഎസ്, യൂറോപ്യൻ വിപണികൾ ഇന്നലെ അവധിയായിരുന്നു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി ഫ്ലാറ്റായി കാണപ്പെടുന്നു. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണുള്ളത്.
SGX NIFTY 15,628-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,500, 15450, 15,400 എന്നിവിടായി നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
15,700ൽ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം.
ഇവിടെ അനേകം കോൾ ഒഐ ഉള്ളതായി കാണാം.
36,000 എന്നത് ബാങ്ക് നിഫ്റ്റിയുടെ ഒരു പ്രധാന പ്രതിരോധ മേഖലയാണ്. 35,500, 35,000 എന്നത് ബാങ്ക് നിഫ്റ്റിയിൽ ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും. 35000, 35000 എന്നിവ നിലനിർത്താൻ സൂചികയ്ക്ക് സാധിക്കുമോ എന്ന് നോക്കാം.
നിഫ്റ്റിയിൽ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐകൾ ഉള്ളതായി കാണാം. നിഫ്റ്റിയുടെ പിസിആർ 1.4 ആണ്.
15400-ലാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്. 15500ലും ശക്തമായ ഒഐ ബിൽഡ് അപ്പ് കാണാം. വിപണി ശക്തമാണെന്ന സൂചനയാണ് ഇത് നൽകുന്നത്.
ബാങ്ക് നിഫ്റ്റിയുടെ പിസിആർ 1ന് താഴെയാണ്. ഇത് സൂചിക ബെയറിഷാണെന്ന സൂചന നൽകുന്നു. HDFCBANK, KOTAKBANK എന്നീ ഹെവിവെയിറ്റുകൾ ശക്തമായി മുന്നേറിയാൽ ഇതിൽ മാറ്റം സംഭവിച്ചേക്കാം.
ബാങ്ക് നിഫ്റ്റി, നിഫ്റ്റി സൂചികകളെ സ്വാധീനിക്കുന്ന മൂന്ന് പ്രധാന ലെവലുകൾ ഇന്ന് നിങ്ങൾക്ക് ശ്രദ്ധിക്കാവുന്നതാണ്. RELIANCE 2200, HDFCBANK 1520, KOTAKBANK 1814-1824.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2412 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 179 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
INDIA VIX 16.8 ആയി കുറഞ്ഞു. ഇത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയാണ്. വിപണിയിൽ ചാഞ്ചാട്ടം കുറഞ്ഞുവെന്നതിന്റെ സൂചനയാണിത്.
നാലാം പാദത്തിലെ ജി.ഡി.പി കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇത് പ്രതീക്ഷിച്ചതിലും മികച്ചതാണ്.
ഇന്ന് മുതൽ ഒരു പുതിയ മാസം ആരംഭിക്കുകയാണ്. വരും ദിവസങ്ങളിൽ നിരവധി സാമ്പത്തിക കണക്കുകൾ പ്രഖ്യാപിച്ചേക്കാം.
മുകളിൽ പറഞ്ഞത് പോലെ തന്നെ ഹെവിവെയിറ്റ് ഓഹരികളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക. വിപണി പോസിറ്റീവായി തന്നെയാണ് കാണുന്നത്. എന്നാൽ മുകളിലേക്ക് ഉള്ള നീക്കം ഈ ആഴ്ച പരിമിതമാണെന്ന് തോന്നുന്നു. വിപണി അസ്ഥിരമായി നിന്നേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

