പ്രധാനതലക്കെട്ടുകൾ
Infosys: ഡ്രൈവർ ലൈസൻസിംഗ്, വാഹന രജിസ്ട്രേഷൻ, ഇന്റർനാഷണൽ രജിസ്ട്രേഷൻ പ്ലാൻ സേവനങ്ങൾ എന്നിവ ഡിജിറ്റെസ് ചെയ്യുന്നതിനായി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇൻഫോസിസ് പബ്ലിക് സർവീസസിന് മാനിറ്റോബ പബ്ലിക് ഇൻഷുറൻസിൽ നിന്നും കരാർ ലഭിച്ചു.
Steel Authority of India: സാധനങ്ങളുടെ വിലയും ആവശ്യകതയും സ്ഥിരമായി തുടരുകയാണെങ്കിൽ നടപ്പ് സാമ്പത്തിക വർഷം കടം 15,000-20,000 കോടി രൂപയായി കുറയ്ക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
Ashok Leyland: കമ്പനി പുതിയ AVTR 4825 ടിപ്പർ ട്രക്ക് അവതരിപ്പിച്ചു. iGen6 ടെക്നോളജി 186-Kw എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.
NLC India: വാണിജ്യ പേപ്പർ വിതരണം ചെയ്തു കൊണ്ട് കമ്പനി 500 കോടി രൂപ സമാഹരിച്ചു. 50000 രൂപയുടെ മുഖവിലയുള്ള 10,000 വാണിജ്യ പേപ്പറുകളാണ് വിതരണം ചെയ്തത്.
ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ വിലക്ക് പിൻവലിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അപകടങ്ങളെ തുടർന്ന് 2019 മാർച്ചിലാണ് എയർ സേഫ്റ്റി റെഗുലേറ്റർ ഇന്ത്യയിൽ ബോയിംഗ് 737 മാക്സിന്റെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നത്. Spicejet നേട്ടം കെെവരിച്ചേക്കും.
Reliance: ഏപ്രിൽ-ജൂൺ പാദത്തിൽ റവന്യൂ മാർക്കറ്റ് ഷെയർ (ആർഎംഎസ്) നേടുന്ന ഏക ടെലികോം സ്ഥാപനമായി ജിയോ മാറി. കമ്പനിയുടെ പുതിയ വില കുറഞ്ഞ ജിയോഫോൺ ഓഫറുകളുടെ ശക്തമായ ഉപഭോക്തൃ സ്വീകാര്യതയും എൻഎൽഡി സേവനങ്ങളിൽ നിന്നുള്ള വരുമാനവും ഇതിന് സഹായിച്ചു.
IDFC First Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി സഞ്ജീബ് ചൗധരിയെ നിയമിക്കാൻ ആർബിഐ അംഗീകാരം നൽകി. ആഗസ്റ്റ് 25 മുതൽ മൂന്ന് വർഷത്തേക്കാണ് കാലവധി നിശ്ചയിച്ചിരിക്കുന്നത്.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ മ്യൂട്ടായി വ്യാപാരം ആരംഭിച്ച നിഫ്റ്റി റിലയൻസിന്റെ പിന്തുണയോടെ കുതിച്ചുകയറിയെങ്കിലും ദിവസം മുഴുവൻ അസ്ഥിരമായി നിന്നു. 16680-16600 എന്നീ റേഞ്ചിനുള്ളിൽ മാത്രമാണ് സൂചിക വ്യാപാരം നടത്തിയത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഇന്നലെ നേരിയ തോതിൽ ബുള്ളിഷായി കാണപ്പെട്ടു. മുകളിലേക്ക് കയറിയ സൂചിക 35800 എന്ന പ്രതിരോധം പരീക്ഷിക്കുകയും പിന്നീട് താഴേക്ക് നീങ്ങി നിഫ്റ്റിക്ക് സമാനമായി ഫ്ലാറ്റായി അടയ്ക്കുകയും ചെയ്തു.
നിഫ്റ്റി മെറ്റൽ, മീഡിയ എന്നീ സൂചികകൾ ഇന്നലെ നഷ്ടത്തിൽ അടച്ചു. മാസ എക്സ്പെയറിയെ തുടർന്ന് മറ്റെല്ലാം സൂചികകളും അസ്ഥിരമായി നിന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെ നഷ്ടത്തിൽ അടച്ചു. യുഎസ് വിപണിയും താഴേക്ക് നീങ്ങി 0.5 ശതമാനം നഷ്ടത്തിൽ അടച്ചു.
ജാക്സൺ ഹോൾ സിമ്പോസിയവും അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്ഫോടനവുമാണ് യുഎസ് വിപണി താഴേക്ക് വീഴാൻ കാരണമായത്. ഫെഡ് ചെയർ ജെറോം പവൽ പ്രസംഗിക്കാൻ ഒരുങ്ങുന്നതിനാൽ വിപണി ജാഗ്രത പാലിക്കുന്നു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY ഉയർന്ന നിലയിൽ 16690-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16590,16,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. 16,700-16720 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം.
35,500 ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടായി തുടരും. എന്നാൽ ഇത് രാവിലെ തന്നെ തകർക്കപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ 35,300-35,250, 35,000 എന്നിവ അടുത്ത സപ്പോർട്ടായി പരിഗണിക്കാവുന്നതാണ്. 35,680, 35800, 36,000 എന്നിവ ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1974 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1055 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി. ദിവസങ്ങളായി എഫ്.ഐഐഎസ് ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്.
നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലുമായി പുട്ടിനേക്കാൾ ഏറെ കോൾ ഒഐകൾ രൂപപ്പെട്ടതായി കാണാം. ആഴ്ചയിൽ മുകളിലേക്കുള്ള നീക്കം പരിമിതമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. ഇന്ന് വിപണി അവസാനിക്കുമ്പോൾ ഇതിന് ഒരു വ്യക്ത ലഭിക്കും.
RELIANCE ഓഹരി ഇന്നലെ 2200ന് മുകളിൽ ശക്തമായി നിലകൊള്ളുന്നതായി കണ്ടു. HDFCBANK 1565ന് താഴെയാണുള്ളത്. ഓഹരി ഇവിടെ നിന്നും ബ്രേക്ക് ഔട്ട് നടത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
ജാക്സൺ ഹോൾ സിമ്പോസിയത്തിന് മുന്നോടിയായി വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

