25 ബില്യണിന്റെ കരാർ നടപ്പാക്കുന്നതിനായി റിലയൻസുമായി ചർച്ചനടത്തി സൗദി അരാംകോ, റിപ്പോർട്ട് പുറത്ത്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓയിൽ റിഫൈനിംഗ്, കെമിക്കൽ ബിസിനസിൽ നിക്ഷേപം നടത്താൻ സൗദി അരാംകോ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഇരുകമ്പനികളും തമ്മിൽ ചർച്ച നടത്തിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. റിലയൻസ് യൂണിറ്റിന്റെ  20 ശതമാനം ഓഹരികൾ ഏകദേശം 20-25 ബില്യൺ ഡോളറിനാകും അരാംകോ ഏറ്റെടുക്കുക. വരും ആഴ്ചകളിൽ ഇരു കമ്പനികളും തമ്മിൽ ധാരണയായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജൂലെെയിൽ രാജ്യത്തെ മൊത്തം വില സൂചിക 11.6 ശതമാനമായി കുറഞ്ഞു

ജൂലെെയിൽ രാജ്യത്തെ മൊത്തം വില സൂചിക 11.6 ശതമാനമായി കുറഞ്ഞു. ജൂണിൽ ഇത് 12.07 ശതമാനമായിരുന്നു. നിർമാണ ഉത്പന്നങ്ങളുടെ വിലക്കയറ്റം 11.2 ശതമാനമായി രേഖപ്പെടുത്തി. പോയ മാസം ഇത് 10.88 ശതമാനമായിരുന്നു. ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം ഫ്ലാറ്റായി 3.09 ശതമാനമായി നിന്നു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 

കാർ ലോൺ നൽകുന്നതിനായി ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി കെെകോർത്ത് ടാറ്റാ മോട്ടോർസ്

കാർ ലോൺ നൽകുന്നതിനായി ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടാറ്റാ മോട്ടോർസ്. ഇതിലൂടെ ടാറ്റാ മോട്ടോർസിന്റെ ഉപഭോക്താക്കൾക്ക്  കാർ വാങ്ങുന്നതിനായി 7.15 ശതമാനം പലിശ നിരക്കിൽ ബാങ്ക് ലോൺ നൽകും. കാർ ലോൺ സ്കീം വാഹനത്തിന്റെ മൊത്തം ചെലവിനായി 90 ശതമാനം വരെ ധനസഹായം നൽകും.

എടി 1 ബോണ്ട് വിതരണത്തിലൂടെ ധനസമാഹരണം നടത്താൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്

എടി 1 ബോണ്ട് വിതരണത്തിലൂടെ ധനസമാഹരണം നടത്താൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്. 1 ബില്യൺ ഡോളർ ഏകദേശം 7420 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

നാച്ചുറൽ റബ്ബർ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എടിഎംഎ

നാച്ചുറൽ റബ്ബർ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ. ഇന്ത്യയിലെ ചരക്കുകളുടെ ക്ഷാമം ടയർ വ്യവസായത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന് തടസമായിരിക്കുകയാണ്. 2022 സാമ്പത്തിക വർഷം നാച്ചുറൽ റബ്ബറിന്റെ ആവശ്യകത 13 ലക്ഷം ടൺ കവിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

ഐപിഒ വഴി 4300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി രുചി സോയ

പ്രാരംഭ ഓഹരി വിതരണത്തിലൂടെ 4300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി രുചി സോയ. ഇതിന്റെ ഭാഗമായി കമ്പനി സെബിക്ക് അപേക്ഷ സമർപ്പിച്ചു. ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് രുചി സോയ.

50 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിനായി  ഒലക്ട്ര ഗ്രീൻടെക്കിന് 70 കോടി രൂപയുടെ ഓർഡർ ലഭിച്ചു

50 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിനായി ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും 70 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ഒലക്ട്ര ഗ്രീൻടെക്. 10 വർഷത്തേക്കാണ് കരാർ നിലനിൽക്കുക. ബസുകൾ 12 മാസ കാലയളവിൽ വിതരണം ചെയ്യും.

20 മില്യൺ യൂറോയുടെ ഓർഡർ സ്വന്തമാക്കി രാംകൃഷ്ണ ഫോർഗിംഗ്സ്

ഓട്ടോ സെഗ്‌മെന്റിലെ യൂറോപ്യൻ ടയർ -1 ഉപഭോക്താവിൽ നിന്ന് 20 മില്യൺ യൂറോയുടെ ഓർഡർ സ്വന്തമാക്കി രാംകൃഷ്ണ ഫോർഗിംഗ്സ്. നാല് വർഷത്തെ കാലാവധിയാണ് കരാറിലുള്ളത്. കാർബൺ, അലോയ് സ്റ്റീൽ, മൈക്രോ അലോയ് സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയുടെ  പ്രമുഖ നിർമാതാവും വിതരണക്കാരുമാണ് രാമകൃഷ്ണ ഫോർഗിംഗ്സ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement