ഇന്നത്തെ വിപണി വിശകലനം

മാസത്തെ എക്സ്പെയറി ചാഞ്ചാട്ടങ്ങൾക്ക് ഒപ്പം വിപണി അസ്ഥിരമായി അടച്ചു.

16632 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ഇന്നലത്തെ ഉയർന്ന നിലമറികടക്കാൻ പോലും സാധിച്ചില്ല. ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വന്ന സൂചിക 16600ൽ ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തി. സൂചിക ഇന്ന് 80 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് വ്യാപാരം നടത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം മുകളിലായി 16636 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35508 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി  താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ പിന്നീട് സാവധാനം തിരികെ കയറിയ സൂചിക ഉച്ചയോടെ 35800 വരെയെത്തി. ലാഭമെടുപ്പിനെ തുടർന്ന് ഇത് മറികടക്കാൻ സാധിക്കാതെ സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റുകൾ/ 0.09 ശതമാനം മുകളിലായി 35617 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോംഗ് വിപണി ദുർബലമായി കാണപ്പെട്ടു. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

മറ്റു സൂചികകൾ ദുർബലമായി കാണപ്പെട്ടപ്പോൾ എഫ്.എം.സി.ജി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Britannia(+2.2%), Tata Consumer(+2%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 

മറ്റു എഫ്.എം.സി.ജി ഓഹരികളായ PGHH(+3.5%), VBL(+2.2%), Marico(+1.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. മാരിക്കോയെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട് ആഗോള കമ്പനികൾക്ക് BPCL-ൽ താത്പര്യമുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഓഹരി ഇന്ന് 1.3 ശതമാനം നേട്ടം കെെവരിച്ചു. സെപ്റ്റംബർ 16ന് കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കും. ഓഹരി ഒന്നിന് 58 രൂപ വീതമാണ് ലാഭവിഹിതം നൽകുക.



ആഗസ്റ്റ് 29ന് ബോർഡ് മീറ്റിംഗ് നടക്കാനിരിക്കെ Bharti Airtel ഓഹരി ഇന്ന് 4.1 ശതമാനം ഇടിഞ്ഞു. Vodafone Idea(-6.3%) Indus Tower(-2.4%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു. 

സി.ഇ.ഒ നിയമനവുമായി ബന്ധപ്പെട്ട വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ M&MF ഓഹരി ഇന്ന് 5.5 ശതമാനം നേട്ടം കെെവരിച്ചു. CholaFin 3.8 ശതമാനം നേട്ടം കെെവരിച്ചു. 

1:5 എന്ന അനുപാതത്തിൽ ഓഹരി വിഭജനത്തിനായി അംഗീകാരം നൽകിയതിന് പിന്നാലെ AFFLE ഓഹരി  5 ശതമാനം നേട്ടം കെെവരിച്ചു.

മിഡിൽ ഈസ്റ്റിൽ നിന്ന് മൾട്ടി മില്യൺ ഡോളർ കരാർ സ്വന്തമാക്കിയതിന് പിന്നാലെ Intellect Design 3 ശതമാനം നേട്ടം കെെവരിച്ചു.

റിലയൻസ് ലൈഫ് സയൻസസ് കൊവിഡ് വാക്സിന്റെ  ആദ്യഘട്ട പരീക്ഷണത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ Reliance Industries 1.2 ശതമാനം നേട്ടം കെെവരിച്ചു. 



BSE(+2.2%), MCX(+2.1%), IEX(+2.7%), CDSL(+0.6%), CAMS(+1.5%) എന്നിവ നേട്ടം കെെവരിച്ചു.

അസറ്റാമോഫെൻ റിലീഫ് ടാബ്ലെറ്റുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചതിന് പിന്നാലെ Marksans Pharma 2.7 ശതമാനം നേട്ടം കെെവരിച്ചു.

മെറ്റൽ ഓഹരികൾക്ക് ഇന്നലത്തെ മുന്നേറ്റം നലനിർത്താൻ സാധിച്ചില്ല. NMDC(-4.9%), SAIL(-3.4%), National Aluminium(-2.9%), JSW Steel(-1.7%) എന്നിവ നഷ്ടത്തിൽ അടച്ചു. 

സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിൽ വിൽക്കുന്ന പുതിയ കാറുകൾക്ക് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി മദ്രാസ് ഹെെക്കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ  NIACL(+3.1%), GICRE(+2.1%), ICICI General Insurance(+0.4%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

മാസ അവസാനത്തെ എക്സ്പെയറിയായതിനാൽ തന്നെ വിപണി ഇന്ന് ചെറിയ റേഞ്ചിലാണ് വ്യാപാരം നടത്തിയത്. നിരവധി തവണ വിപണി ബ്രേക്ക് ഔട്ട് ബ്രേക്ക് ഡൗൺ എന്നിവ നടത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും റിവേഴ്സൽ സംഭവിച്ചു. 

എച്ച്.ഡി.എഫ്.സി ബാങ്ക് 1565 മറികടന്നെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് ഇത് നിലനിർത്താനായില്ല. ശക്തമായ ഒഐ ബിൽഡ്അപ്പ് കോൾ ഓപ്ഷൻ പൊതുവായ അസ്ഥിരതയ്ക്ക് ഒപ്പം ഓഹരിയെ താഴേക്ക് വലിച്ച് 1560 ലെവലിലേക്ക് എത്തിച്ചു.

റിലയൻസ് ഓഹരി ഇന്നും ശക്തമായ മുന്നേറ്റം തുടർന്നു. ഫ്യൂച്ചർ കേസിൽ കമ്പനിക്ക് എതിരായ സുപ്രീംകോടതി വിധി ആഗസ്റ്റ് 6ന് വന്നതിന് ശേഷം ഓഹരി താഴേക്ക് വീഴുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ റിലയൻസിനെ സംബന്ധിച്ച് ഞങ്ങൾ വ്യക്തമായ അഭിപ്രായാം നേരത്തെ പറഞ്ഞിരുന്നു. ഓഹരിയിലെ അനിശ്ചിതത്വം മാറി ഇപ്പോൾ മുന്നേറുന്നതായി കാണാം. അന്ന് മുതൽക്കെ 7 ശതമാനത്തിന്റെ നേട്ടമാണ് റിലയൻസ് കാഴ്ചവച്ചത്.

36000 ബാങ്ക് നിഫ്റ്റിക്ക് ഇപ്പോഴും ബാലി കേറാ മലയായി നിൽക്കുകയാണ്. വെെകാതെ തന്നെ ബാങ്ക് നിഫ്റ്റിയിൽ ഒരു മുന്നേറ്റം ഉണ്ടായേക്കാം. സൂചികയിൽ നിരവധി ഓഹരികൾ നല്ല നിലയിലാണുള്ളത്. ആക്സിസ് ബാങ്കിൽ ശ്രദ്ധിക്കാവുന്നതാണ്. 

നാളെ മുതൽ സെപ്റ്റംബർ മാസത്തെ സീരീസ് തുടങ്ങുകയാണ്. നിങ്ങളുടെ അഭിപ്രായം എന്താണ്? ബാങ്ക് നിഫ്റ്റി 36000 മറികടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement