എ.സി.സി ക്യൂ 1 ഫലം; അറ്റാദായം 74 ശതമാനം വർദ്ധിച്ച് 563 കോടി രൂപയായി
മാർച്ചിലെ ഒന്നാം പാദത്തിൽ എസിസിയുടെ പ്രതിവർഷ അറ്റാദായം 74 ശതമാനം വർദ്ധിച്ച് 563 കോടി രൂപയായി. ജനുവരി- ഡിസംബർ സാമ്പത്തിക വർഷ ശൃംഖലയാണ് കമ്പനി പിന്തുടരുന്നത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 22.7 ശതമാനം വർദ്ധിച്ച് 4291.97 കോടി രൂപയായി. സിമന്റ് വിൽപ്പനയുടെ പ്രതിവർഷ വോളിയം 21.5 ശതമാനം വർദ്ധിച്ച് 7.97 മില്യൺ ടണ്ണായി.
ക്രോസ് ബോർഡർ ഇലക്ട്രിസിറ്റി ട്രേഡ് ആരംഭിച്ച് ഐഇഎക്സ്
ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ ക്രോസ് ബോർഡർ ഇലക്ട്രിസിറ്റി ട്രേഡ് ആരംഭിച്ച് ഐഇഎക്സ്. ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യൻ മേഖലയിലേക്ക് വൈദ്യുതി വിപണി വ്യാപിപ്പിക്കാൻ കമ്പനിയെ ഇത് സഹായിക്കും.
ബജാജ് കൺസ്യൂമർ ക്യു 4 ഫലം: അറ്റാദായം ഉയർന്ന് 55 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ബജാജ് കൺസ്യൂമറിന്റെ പ്രതിവർഷ അറ്റാദായം രണ്ട് മടങ്ങ് വർദ്ധിച്ച് 54.67 കോടി രൂപയായി. ഇതേകാലയളവിൽ വിൽപ്പനയിൽ നിന്നുള്ള വരുമാനം 244.86 കോടി രൂപയായി. പോയവർഷം ഇത് 172 കോടി രൂപയായിരുന്നു. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകാൻ കമ്പനി തീരുമാനിച്ചു.
ആമസോണ്‍-ഫ്യൂച്ചര്‍ കേസിൽ ഇടപെട്ട് സുപ്രീംകോടതി, ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യ്തു
ആമസോണ്‍-ഫ്യൂച്ചര്‍-റിലയന്‍സ് കേസില്‍ ഡൽഹി ഹൈക്കോടതിയുടെ സിംഗിള്‍ ജഡ്ജിക്കും ഡിവിഷന്‍ ബെഞ്ചിനും മുമ്പാകെയുള്ള തുടര്‍നടപടികള്‍ക്ക് സുപ്രീംകോടതിയുടെ വിലക്ക്. കേസിൽ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് രോഹിന്‍റണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
വായിലൂടെ ഉപയോഗിക്കാവുന്ന റെംഡെസിവിർ സംവിധാനം വിപുലീകരിച്ച് ജൂബിലന്റ് ഫാർമ
വായിലൂടെ റെംഡെസിവിർ ഉപയോഗിക്കുന്നതിനുള്ള സംവിധാനം വിപുലീകരിച്ച് ജൂബിലന്റ് ഫാർമ. കൊവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആന്റി വൈറൽ മരുന്നാണ് റെംഡെസിവിർ. സമയബന്ധിതമായി എല്ലാ കൊവിഡ് രോഗികൾക്കും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്നും കമ്പനി അവകാപ്പെട്ടു.
1000 കോടി രൂപയുടെ വിപുലീകരണ പദ്ധതിക്ക് അനുമതി നൽകി ബോറോസിൽ റിന്യൂവബിൾസ്
സോളാർ ഗ്ലാസിന്റെ ഉത്പാദന ശേഷി പ്രതിദിനം 1,000 ടൺ വർദ്ധിപ്പിക്കാനുള്ള വിപുലീകരണ പദ്ധതിക്ക് ബോറോസിൽ റിന്യൂവബിൾസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. വിപുലീകരണ പദ്ധതിക്കായി 1000 കോടി രൂപയാണ് കമ്പനി കണക്കാക്കുന്നത്.
ട്രിഡന്റ് ലിമിറ്റഡ് രാജ്യത്ത് ആറിടങ്ങളിലായി
പുതിയ ഷോറൂമുകൾ തുറന്നു
ട്രിഡന്റ് ഹോം ഡെക്കർ ഡിസൈനിന് കീഴിൽ ബെഡ്, ബാത്ത് ലിനൻ ശേഖരണത്തിനായി ട്രിഡന്റ് ലിമിറ്റഡ് രാജ്യത്ത് ആറിടങ്ങളിലായി
പുതിയ ഷോറൂമുകൾ തുറന്നു. കൊൽക്കത്ത, ജയ്പൂർ, ചണ്ഡിഗഡ്, മൊഹാലി, കർണാൽ എന്നിവടങ്ങളിലാണ് കമ്പനി പുതിയ ഷോറൂമുകൾ തുറന്നത്.
ജനറിക് മിൽറിനോൺ ലാക്റ്റേറ്റ് കുത്തിവയ്പ്പിനായി യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും കാപ്ലിൻ സ്റ്റെറൈൽസിന് അനുമതി ലഭിച്ചു
ജനറിക് മിൽറിനോൺ ലാക്റ്റേറ്റ് കുത്തിവയ്പ്പിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും കാപ്ലിൻ സ്റ്റെറൈൽസിന് അനുമതി ലഭിച്ചു. ഹൃദയസ്തംഭനമുള്ള രോഗികൾക്കാണ് മരുന്ന് ഉയോഗിക്കുക.

