എസ്‌.ബി‌.ഐ ക്യു 3 ഫലം: അറ്റാദായം 7 ശതമാനം ഇടിഞ്ഞ്‌ 5,196 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ എസ്.ബി.ഐയുടെ പ്രതിവർഷ  അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 5196 കോടി രൂപയായി. ബാങ്കിന്റെ  Net interest  income 4 ശതമാനം ഉയർന്ന് 28,820 കോടി രൂപയായി. എസ്‌.ബി‌.ഐയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) അനുപാതം 4.77 ശതമാനമായി, രണ്ടാം പാദത്തിൽ ഇത് 5.28 ശതമാനമായിരുന്നു.

എച്ച്.പി.സി.എൽ ക്യു 3 ഫലം: അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 2,355 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (HPCL) അറ്റാദായം 2,355 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 747 കോടി രൂപയായിരുന്നു. പ്രതിവർഷ വരുമാനം 4 ശതമാനം ഉയർന്ന് 77,113 കോടി രൂപയായി. എണ്ണവിലയിലുണ്ടായ വർദ്ധനവ് എച്ച്.പി.സി.എല്ലിന്റെ ലാഭം വർദ്ധിപ്പിക്കാൻ  സഹായകരമായി.

എച്ച്‌.സി‌.എൽ ടെക് എയർബസുമായി അഞ്ച് വർഷത്തെ ഡിജിറ്റൽ വർക്ക് പ്ലേയിസ് കരാറിൽ  ഒപ്പുവച്ചു

എച്ച്‌.സി‌.എൽ ടെക് എയർബസുമായി ചേർന്ന്  അഞ്ച് വർഷത്തെ ഡിജിറ്റൽ വർക്ക് പ്ലേയിസ് കരാറിൽ  ഒപ്പുവച്ചു. ഉപയോക്തൃ അനുഭവവും സേവന നിലവാരവും വർദ്ധിപ്പിക്കുന്നതിനായി  എയർബസ് ജീവനക്കാർക്കായാണ് എച്ച്‌.സി‌.എൽ ടെക്  നവീകരിച്ച  ഡിജിറ്റൽ വർക്ക് പ്ലേയിസ് സ്ഥാപിക്കുക.

ഗോദ്‌റെജ് പ്രോപ്പർട്ടീസ് ക്യു 3 ഫലം: അറ്റാദായം 69 ശതമാനം കുറഞ്ഞ് 14 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ അറ്റാദായം 69 ശതമാനം കുറഞ്ഞ് 14.35 കോടി രൂപയായി. ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 55 ശതമാനം കുറഞ്ഞ് 170.49 കോടി രൂപയായി. കമ്പനിയുടെ മൊത്ത ബുക്കിംഗ് മൂല്യം  25 ശതമാനം ഉയർന്ന് 1488 കോടി രൂപയായി.

മധ്യപ്രദേശിലെ 800 മെഗാവാട്ട് താപവൈദ്യുത നിലയം BHEL കമ്മീഷൻ ചെയ്തു

മധ്യപ്രദേശിലെ 800 മെഗാവാട്ട് താപവൈദ്യുത നിലയം
ഭാരത് ഹെവി ഇലക്ട്രിക്കൽസ് (BHEL) കമ്മീഷൻ ചെയ്തു.
എൻ‌.ടി‌.പി‌.സി ലിമിറ്റഡാണ് പദ്ധതി വികസിപ്പിക്കുന്നത്.
പദ്ധതിയുടെ  രൂപകൽപ്പന, എഞ്ചിനീയറിംഗ്, നിർമ്മാണം, വിതരണം, നീരാവി ടർബൈനുകൾ, ജനറേറ്ററുകൾ എന്നിവയാണ് കമ്പനി കമ്മീഷൻ ചെയ്യുക.

ബജാജ് ഇലക്ട്രിക്കൽസ് ക്യു 3 ഫലം: അറ്റാദായം 98 കോടി രൂപ

ഡിസംബറിലെ മൂന്നാം പാദത്തിൽ  ബജാജ് ഇലക്ട്രിക്കൽസിന്റെ അറ്റാദായം  98.19 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 9.37 കോടി രൂപയായിരുന്നു.  ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 16.85 ശതമാനം ഉയർന്ന് 1500 കോടി രൂപയായി.

സ്ട്രൈഡ്‌സ് ഫാർമ ക്യു 3 ഫലം: അറ്റാദായം 62 ശതമാനം കുറഞ്ഞ് 35 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ സ്ട്രൈഡ്‌സ് ഫാർമയുടെ ഏകീകൃത  അറ്റാദായം 62 ശതമാനം കുറഞ്ഞ് 35.15 കോടി രൂപയായി. ഏകീകൃത വരുമാനം 832.02 കോടി രൂപയായി. പോയവർഷം ഇത് 732.43 കോടി രൂപയായിരുന്നു.

വ്യോമയാന സേവനങ്ങൾക്കായി എയർബസ് എസ്ഇയുമായി കെെകോർക്കാനൊരുങ്ങി ജി.എം.ആർ ഗ്രൂപ്പ്

വ്യോമയാന സേവനങ്ങൾക്കായി എയർബസ് എസ്ഇയുമായി കെെകോർക്കാനൊരുങ്ങി ജി.എം.ആർ ഗ്രൂപ്പ്. വിമാനത്താവള പ്രവർത്തനങ്ങൾ, എയർ കാർഗോ വിതരണ ശൃംഖല തുടങ്ങിയ മേഖലകളിൽ ഇരു കമ്പനികളും ഒത്തുപ്രവർത്തിക്കും. 

ടാറ്റാ പവർ ക്യു 3 ഫലം: അറ്റാദായം 22 ശതമാനം വർദ്ധിച്ച് 318 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  ടാറ്റാ പവറിന്റെ ഏകീകൃത അറ്റാദായം 22 ശതമാനം ഉയർന്ന് 318.41 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 7.5 ശതമാനം ഉയർന്ന് 7,598 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement