ഇന്ത്യയുടെ വളർച്ച നിരക്ക് 12.5 ശതമാനമായി ഉയരുമെന്ന് അന്താരാഷ്ട്ര നാണയ നിധി
2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 12.5 ശതമാനമായി ഉയരുമെന്ന് അന്താരാഷ്ട്ര നാണയ നിധി. ഈ സാമ്പത്തിക വർഷത്തിൽ ഇരട്ട അക്ക വളർച്ച കെെവരിക്കുന്ന ഏക രാജ്യം ഇന്ത്യയാകുമെന്ന് നാണയ നിധിയുടെ റിപ്പോർട്ടിൽ പറയുന്നു.
മാർച്ചിൽ അദാനി പോർട്ട്സിന്റെ പ്രതിവർഷ വോളിയം 41 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി
മാർച്ചിൽ 26 മില്യൺ കാർഗോ വോളിയം മെട്രിക് ടൺ കെെകാര്യം ചെയ്തതായി അദാനി പോർട്ട്സ് പറഞ്ഞു. പോയവർഷത്തെ അപേക്ഷിച്ച് 41 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വോളിയം 27 ശതമാനം വർദ്ധിച്ച് 73 മില്യൺ മെട്രിക് ടണ്ണായി.
800 മെഗാഹെർട്സ് ബാൻഡിൽ ഭാരതി എയർടെല്ലിന്റെ സ്പെക്ട്രം ഉപയോഗിക്കാൻ റിലയൻസ് ജിയോ
ആന്ധ്രാപ്രദേശ്, ഡൽഹി, മുംബൈ സർക്കിളുകളിലെ 800 മെഗാഹെർട്സ് ബാൻഡിൽ സ്പെക്ട്രം ഉപയോഗിക്കാൻ റിലയൻസ് ജിയോ ഭാരതി എയർടെലുമായി കരാർ ഒപ്പുവച്ചു. ഇതോടെ എയർടെലിന് ജിയോയിൽ നിന്ന് 1,037.6 കോടി രൂപ ലഭിക്കും.
ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കാൻ ഫ്ലിപ്പ്കാർട്ടുമായി കെെകോർത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ്
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വേഗത്തിൽ വിന്യസിക്കാൻ സഹായിക്കുന്നതിനായി ഫ്ലിപ്പ്കാർട്ടുമായി കെെകോർത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ്. പദ്ധതിയുടെ ഭാഗമായി 2030 ഓടെ 25 ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
മാർച്ചിലെ നാലം പാദത്തിൽ റിക്കാഡ് വിൽപ്പന നടത്തി ശോഭ ലിമിറ്റഡ്
മാർച്ചിലെ നാലം പാദത്തിൽ 1,072 കോടി രൂപയുടെ 13.37 ലക്ഷം ചതുരശ്രയടി വിൽപ്പന രേഖപ്പെടുത്തി ശോഭാ ലിമിറ്റഡ്. ബെംഗളൂരു, ഗുരുഗ്രാം, പൂനെ, കൊച്ചി എന്നിവിടങ്ങളിലാണ് റിയൽ എസ്റ്റേറ്റ് കമ്പനി ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയത്. കമ്പനിയുടെ പ്രതിവർഷ വിൽപ്പനാ വോളിയം 48 ശതമാനം ഉയർന്നു.
മാർച്ചിൽ ഊർജ്ജ വിപണിയിലെ പ്രതിമാസ വോളിയം 92% ഉയർന്ന് 8249 യൂണിറ്റായി
ഊർജ്ജ വിപണിയിലെ പ്രതിമാസ വോളിയം 92% ഉയർന്ന് മാർച്ചിൽ 8249 ദശലക്ഷം യൂണിറ്റായി. രാജ്യത്ത് വെെദ്യുതിയുടെ ആവശ്യകത വർദ്ധിച്ചുവരുന്നതാണ് ഇതിന്റെ കാരണം. വൈദ്യുതി വിപണിയിലെ എക്കാലത്തേയും ഉയർന്ന അളവ് 73,941 ദശലക്ഷം യൂണിറ്റാണ്.
വ്യാപാരമുദ്ര സംബന്ധിച്ച് ഐടിസിക്ക് എതിരെ ബ്രിട്ടാണിയ നൽകിയ പരാതി തള്ളി ഡൽഹി ഹെെക്കോടതി
സൺഫീസ്റ്റ് ഫാംലൈറ്റ് ഡൈജസ്റ്റീവ് ബിസ്കറ്റ് വ്യാപാരമുദ്ര ലംഘിച്ചുവെന്നാരോപിച്ച് ഐടിസി ലിമിറ്റഡിനെതിരെ ബ്രിട്ടാണിയ
നൽകിയ ഹർജി ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഉപഭോക്താവിന് രണ്ട് ബ്രാൻഡുകളുടെയും വ്യത്യാസം തിരിച്ചറിയാൻ ആകുമെന്നും കോടതി വിലയിരുത്തി.
ജി എം ബ്രൂവറീസ് ക്യു 4 ഫലം: അറ്റാദായം 155 ശതമാനം ഉയർന്ന് 45.34 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജി എം ബ്രൂവറീസിന്റെ അറ്റാദായം 155 ശതമാനം വർദ്ധിച്ച് 45.34 കോടി രൂപയായി. ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ പ്രതിവർഷ വരുമാനം 17.8 ശതമാനം ഉയർന്ന് 127.70 കോടി രൂപയായി. ഓഹരി ഒന്നിന് 4 രൂപ വീതം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
21 സാമ്പത്തിക വർഷത്തിൽ ജിൻഡാൽ സ്റ്റീൽ പവർ ലിമിറ്റഡ് ഏറ്റവും ഉയർന്ന ഉത്പാദനം രേഖപ്പെടുത്തി
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ പ്രതിവർഷ വിൽപ്പന 2020-21 സാമ്പത്തിക വർഷത്തിൽ 61 ശതമാനം വർദ്ധിച്ച് 7.86 ലക്ഷം ടണ്ണായി. ഉത്പാദനം 20 ലക്ഷം ടൺ കടന്നതായി കമ്പനി പറഞ്ഞു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിൻഡാൽ പവർ ലിമിറ്റഡിലെ മൊത്തം ഓഹരി 28,000 കോടി രൂപയായി കുറയ്ക്കാനും ജിൻഡാൽ സ്റ്റീൽ പദ്ധതി പ്രഖ്യാപിച്ചു.
മാക്സ് ലൈഫ് ഇൻഷുറൻസിന്റെ ഓഹരി ഏറ്റെടുത്ത് ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ആക്സിസ് ക്യാപിറ്റൽ, ആക്സിസ് സെക്യൂരിറ്റീസ് എന്നിവയും ചേർന്ന് മാക്സ് ലൈഫ് ഇൻഷുറൻസിന്റെ 12.99 ശതമാനം ഏറ്റെടുത്തു. ഇനി 7 ശതമാനം ഓഹരി കൂടി കമ്പനിക്ക് ഏറ്റെടുക്കാനാകും.

