ഐ.ഒ.സി ക്യു 4 ഫലം, അറ്റാദായം 78 ശതമാനം വർദ്ധിച്ച് 8781 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അറ്റാദായം മുൻ പാദത്തേക്കാൾ 78.6 ശതമാനം വർദ്ധിച്ച് 8781 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം മുൻ പാദത്തേക്കാൾ 16.3 ശതമാനം വർദ്ധിച്ച് 1.24 ലക്ഷം കോടിയായി. 2021ൽ കമ്പനിയുടെ മൊത്ത റിഫെെനറി മാർജിൻ ബാരലിന് 5.46 ഡോളറായി രേഖപ്പെടുത്തി. പോയവർഷം ഇത് 0.8 ഡോളറായിരുന്നു. അതേസമയം ഓഹരി ഒന്നിന് 1.50 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
എസ്ബി എനർജിയിൽ നിന്നും 5 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ പോർട്ട്ഫോളിയോ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രീൻ
എസ്ബി എനർജിയിൽ നിന്നും 5 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ പോർട്ട്ഫോളിയോ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രീൻ. 3.5 ബില്യൺ ഡോളറിനാണ് ഏറ്റെടുക്കുന്നത്. കമ്പനിയുടെ മൊത്തം പുനരുപയോഗ ഊർജ്ജ പോർട്ട്ഫോളിയോ എന്നത് 4954 മെഗാവാട്ടാണ്. ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.
ജെ.കെ ടയർ ക്യു 4 ഫലം, അറ്റാദായം 15 ശതമാനം ഇടിഞ്ഞ് 189 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജെ.കെ ടയറിന്റെ അറ്റാദായം മുൻ പാദത്തേക്കാൾ 15 ശതമാനം ഇടിഞ്ഞ് 189 കോടി രൂപയായി. പോയവർഷം കമ്പനി 47.20 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 6.07 ശതമാനം വർദ്ധിച്ച് 2944 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 2 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
അനുപം റസായന് 540 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു
സ്പെഷ്യാലിറ്റി കെമിക്കൽസ് വിതരണം ചെയ്യുന്നതിനായി അനുപം റസായന് രണ്ട് മൾട്ടിനാഷണൽ കമ്പനികളിൽ നിന്നായി 540 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. കരാർ പ്രകാരം അഞ്ച് വർഷത്തേക്ക് അനുപം റസായൻ രണ്ട് കമ്പനികൾക്കും ലൈഫ് സയൻസുമായി ബന്ധപ്പെട്ട പ്രത്യേക രാസവസ്തുക്കൾ നൽകും.
ഹെറിറ്റേജ് ഫുഡ്സ് ക്യു 4 ഫലം, അറ്റാദായം 24 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹെറിറ്റേജ് ഫുഡ്സിന്റെ അറ്റാദായം 24.4 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 209.9 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5 ശതമാനം ഇടിഞ്ഞ് 619.4 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഇഗ്നിഷൻ കോയിലിൽ തകരാർ, 2.36 ലക്ഷം മോട്ടർബെെക്കുകൾ തിരിച്ച് വിളിച്ച് റോയൽ എൻഫീൽഡ്
ഇഗ്നിഷൻ കോയിലിലുള്ള തകരാറുകളെ തുടർന്ന് 2.36 ലക്ഷം മോട്ടർബെെക്കുകൾ തിരിച്ച് വിളിച്ച് റോയൽ എൻഫീൽഡ്. വാഹനത്തിന്റെ പെർഫോമൻസിൽ കുറവുണ്ടാവുക, ചില സാഹചര്യങ്ങളിലെ ഷോർട്ട് സർക്യൂട്ട് എന്നീ പ്രശ്നങ്ങൾ ഉള്ളതിനാൽ മീറ്റിയോർ, ക്ലാസിക് , ബുള്ളറ്റ് എന്നീ മോഡൽ വാഹനങ്ങളാണ് കമ്പനി തിരിച്ചു വിളിച്ചത്.
എൻഡുറൻസ് ടെക് ക്യു 4 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 187.4 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എൻഡുറൻസ് ടെക്കിന്റെ പ്രതിവർഷ അറ്റാദായം 75 ശതമാനം വർദ്ധിച്ച് 187.4 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.4 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന വരുമാനം 33.58 ശതമാനം വർദ്ധിച്ച് 2132.90 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
കൊക്കോകോള ബോട്ട്ലിംഗ് കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഹാപ്പീസ്റ്റ് മെെൻഡ്
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഭാഗമായി കൊക്കോകോള ബോട്ട്ലിംഗ് കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഹാപ്പീസ്റ്റ് മെെൻഡ്. കരാറിലൂടെ റോബോട്ടിക് ഓട്ടോമേഷൻ നടപ്പാക്കുകയെന്നതാണ് കമ്പനികളുടെ ലക്ഷ്യം.
കൂടുതൽ രാജ്യങ്ങളിലേക്ക് വാക്സിൻ വിതരണം, ആർ.ഡി.ഐ.എഫുമായി ചർച്ച നടത്തി ഡോ. റെഡ്ഡി
കൂടുതൽ രാജ്യങ്ങളിലേക്ക് സ്പുട്നിക് വി വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള അവകാശം നേടുന്നതിനായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായി ചർച്ച നടത്തി ഡോ.റെഡ്ഡി. അപ്പോളോ ആശുപത്രിയും ഡോ.റെഡ്ഡിയും ചേർന്ന് സ്പുട്നിക് വി വാക്സിന്റെ ആദ്യ ഡോസുകൾ ഹൈദരാബാദ് വിശാഖപട്ടണം എന്നിവിടങ്ങളിലായി നൽകി തുടങ്ങിയിരുന്നു.

