ജെ കെ സിമന്റ് ക്യു 3 ഫലം: അറ്റാദായം 74 ശതമാനം വർദ്ധിച്ച് 217 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ജെ കെ സിമന്റിന്റെ അറ്റാദായം 74 ശതമാനം ഉയർന്ന് 217 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 24.52 ശതമാനം ഉയർന്ന് 1832.71 കോടി രൂപയായി. ഇതിനൊപ്പം പ്രതിവർഷം 4 ദശലക്ഷം ടൺ സംയോജിത ഗ്രീൻഫീൽഡ് ഗ്രേ സിമന്റ് പ്ലാന്റ് സ്ഥാപിക്കാനും
ജെ.കെ സിമന്റിന്റെ ബോർഡ് യോഗം തീരുമാനിച്ചു.
500 ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ കരാർ നൽകി ഡൽഹി സർക്കാർ
നൂറ് ഇടങ്ങളിലായി അഞ്ഞൂറോളം ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റുകൾ നിർമ്മിക്കാൻ കരാർ നൽകി ഡൽഹി സർക്കാർ. ഒരു വർഷത്തിനുള്ളി പദ്ധതി പൂർത്തീകരിക്കും. കഴിഞ്ഞ ആഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സ്വിച്ച് ഡൽഹി പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. 2024 ഓടെ ഡൽഹിയിൽ പുതുതായി ഇറങ്ങുന്ന
വാഹനങ്ങളിൽ 25 ശതമാനവും ഇവി ആയിരിക്കണമെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ക്യു 3 ഫലം: നഷ്ടം 217 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് 217 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 161.81 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 21.6 ശതമാനം കുറഞ്ഞ് 4451.4 കോടി രൂപയായി.
പഞ്ചാബ്, സിന്ധ് ബാങ്ക് ക്യു 3 ഫലം: നഷ്ടം 2,375 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ പഞ്ചാബ്, സിന്ധ് ബാങ്ക്
2375.53 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം കമ്പനി 255.49 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അറ്റ വരുമാനം 9.1 ശതമാനം ഇടിഞ്ഞ് 1763 കോടി രൂപയായി.
വിആർഎൽ ലോജിസ്റ്റിക്സ് ക്യു 3 ഫലം: അറ്റാദായം 54 ശതമാനം വർദ്ധിച്ച് 40 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ വിആർഎൽ ലോജിസ്റ്റിക്സിന്റെ പ്രതിവർഷ അറ്റാദായം 54 ശതമാനം ഉയർന്ന് 39.79 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 1.11 ശതമാനം ഉയർന്ന് 563.42 കോടി രൂപയായി. ഓരോ ഷെയറിനും 300 രൂപ നിരക്കിൽ ഓഹരികൾ തിരിച്ചുവാങ്ങാനുള്ള നിർദ്ദേശവും കമ്പനി ബോർഡ് അംഗീകാരിച്ചു.
അഫ്ലേ ഇന്ത്യ ക്യു 3 ഫലം: അറ്റാദായം 43 ശതമാനം വർദ്ധിച്ച് 30 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ അഫ്ലേ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 43.08 ശതമാനം ഉയർന്ന് 30.69 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 59.32 ശതമാനം ഉയർന്ന് 150.49 കോടി രൂപയായി.
ഡിവി’സ് ലാബ്സ് ക്യു 3 ഫലം: അറ്റാദായം 31% വർദ്ധിച്ച് 471 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഡിവി’സ് ലാബിന്റെ പ്രതിവർഷ അറ്റാദായം 31.05 ശതമാനം ഉയർന്ന് 470.06 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 22 ശതമാനം ഉയർന്ന് 1720.76 കോടി രൂപയായി. സൺ ഫാർമയ്ക്ക് ശേഷം ഇന്ത്യയിൽ ലിസ്റ്റുചെയ്ത രണ്ടാമത്തെ ഫാർമ കമ്പനിയായി ഡിവി’സ് ലാബ്സ് മാറി.
അസ്ട്രാസെനെക്കയുടെ ഡാപാഗ്ലിഫ്ലോസിൻ ടാബ്‌ലെറ്റുകൾക്ക് ഡി.സി.ജി.ഐ അനുമതി
അസ്ട്രാസെനെക്കയുടെ ഡാപാഗ്ലിഫ്ലോസിന്റെ 10mg ടാബ്‌ലെറ്റുകൾക്ക് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. ഗുരുതരമായ വൃക്ക രോഗത്തിനുള്ള ചികിത്സയ്ക്കായാണ് ടാബ്ലറ്റുകൾ നിർമ്മിച്ചത്.
തൻല പ്ലാറ്റ്ഫോം ക്യു 3 ഫലം: അറ്റാദായം 93 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 93 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 68 ലക്ഷം രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. പ്രതിവർഷ വരുമാനം 21.35 ശതമാനം ഉയർന്ന് 654.11 കോടി രൂപയായി.
കെയർ റേറ്റിംഗ്സ് ക്യു 3 ഫലം: അറ്റാദായം 7 ശതമാനം വർദ്ധിച്ച് 18 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ കെയർ റേറ്റിംഗ്സിന്റെ അറ്റാദായം 7 ശതമാനം വർദ്ധിച്ച് 18 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 0.91 ശതമാനം ഉയർന്ന് 55.61 കോടി രൂപയായി. കമ്പനി ഓഹരിക്ക് 3 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ബിർലാസോഫ്റ്റ് ക്യു 3 ഫലം: അറ്റാദായം 33 ശതമാനം വർദ്ധിച്ച് 96 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ബിർലാസോഫ്റ്റിന്റെ പ്രതിവർഷ അറ്റാദായം 32.6 ശതമാനം ഉയർന്ന് 96.3 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5.7% ഉയർന്ന് 72.6 കോടി രൂപയായി.

