പ്രധാനതലക്കെട്ടുകൾ

Inox Leisure: ഒന്നിലധികം സെക്യൂരിറ്റി ഇഷ്യുവിലൂടെ 300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.

Reliance Jio: ആന്ധ്രാപ്രദേശ്, ഡൽഹി, മുംബൈ സർക്കിളുകളിലെ 800 മെഗാഹെർട്സ് ബാൻഡിൽ സ്പെക്ട്രം ഉപയോഗിക്കാൻ റിലയൻസ് ജിയോ ഭാരതി എയർടെലുമായി കരാർ ഒപ്പുവച്ചു. 1,497 കോടി രൂപയാണ് കരാർ മൂല്യം.

Tata Steel: നാലാം പദത്തിൽ  ടാറ്റ സ്റ്റീൽ ഇന്ത്യയുടെ നിർമാണ വോളിയം 7 ശതമാനം ഇടിവ് രേഖപ്പെടുത്തി 4.75 ടണ്ണായി കുറഞ്ഞു. പോയവർഷം ഇതേകാലയളവിൽ 4.73 മില്യൺ ടണ്ണായിരുന്നു. അതേസമയം യൂറോപ്യൻ ഉത്പാദന വോളിയം 0.37 ശതമാനം ഉയർന്ന് 2.26 ടണ്ണായി.

Axis Bank: ആക്സിസ് ബാങ്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ആക്സിസ് ക്യാപിറ്റൽ, ആക്സിസ് സെക്യൂരിറ്റീസ് എന്നിവയും ചേർന്ന് മാക്സ് ലൈഫ് ഇൻഷുറൻസിന്റെ 12.99 ശതമാനം ഓഹരി ഏറ്റെടുത്തു.

Cholamandalam Investment & Finance: പുതിയ അംബർല എന്റിറ്റിക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് & ഫിനാൻസ് സോഹോ, റേസർപേ, സീറോഡ, ഉജ്ജിവൻ, എയർപേ എന്നിവർ പങ്കാളികളായി.

Wonderla Bangalore: സർക്കാർ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ വാട്ടർ റെെഡുകൾ നിർത്തിവച്ചതായി കമ്പനി അറിയിച്ചു. എന്നാൽ എല്ലാ ലാൻഡ് റെെഡുകളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും വണ്ടർല  വ്യക്തമാക്കി.

ഇന്നത്തെ വിപണി സാധ്യത

നിഫ്റ്റി ഇന്നലെ 14600-14750 എന്ന നിലയിൽ വളരെ വലിയ ചാഞ്ചാട്ടമാണ്  കാഴ്ചവച്ചത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയിലും ശക്തമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. എന്നിരുന്നാലും ആദ്യത്തെ അരമണിക്കൂറിന് ശേഷം സൂചിക അസ്ഥിരമായി മാറി. 33000ൽ ശക്തമായ പ്രതിരോധം തീർത്ത സൂചിക 32300-32400 എന്ന നിലയിൽ സപ്പോർട്ട് എടുത്തു.

നാല് ശതമാനത്തിന് മുകളിൽ കൂപ്പുകുത്തിയ സൂചിക 32300ൽ സപ്പോർട്ട് എടുത്ത് കൊണ്ട് 33600ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഫാർമയും നിഫ്റ്റി മെറ്റലും ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചപ്പോൾ ബാങ്കിംഗ് ഓഹരികൾ സൂചികയെ താഴേക്ക് വലിച്ചു.


ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം യൂറോപ്യൻ  വിപണികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. യുഎസ് വിപണി കത്തിക്കയറി എക്കാലത്തേയും ഉയർന്ന നേട്ടം കെെവരിച്ചതിന് പിന്നാലെ അസ്ഥിരമായി നിന്നു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങി കിടക്കുകയാണ്. യുഎസ് ,യൂറോപ്യൻ  ഫ്യൂച്ചേഴ്സ് ഫ്ലാറ്റാണ്. SGX NIFTY  14,755-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ നേരിയ പോസിറ്റീവ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 


ആർ.ബി.ഐയുടെ നയപ്രഖ്യാപനം തന്നെയാകും വിപണിയെ ഇന്ന് സ്വാധീനിക്കുക. പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സമ്പദ് വ്യവസ്ഥയെ പറ്റിയും നിലവിലെ സഹചര്യങ്ങളെ പറ്റിയുമുള്ള ആർ.ബി.ഐയുടെ പ്രഖ്യാപനങ്ങൾ വിപണിയെ ബാധിച്ചേക്കാം. ബാങ്ക് നിഫ്റ്റിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുക. സൂചിക  32,300 മറികടന്നാൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തിയേക്കാം.                                        
           
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,750, 14,800, 14,900 എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം  അനുഭവപ്പെടും. കുറഞ്ഞത് 14,900 എങ്കിലും മറികടന്നാൽ മാത്രമെ സൂചിക ശക്തി കെെവരിക്കു. 


ബാങ്ക് നിഫ്റ്റിക്ക്  33,000, 33,150-33,300 എന്ന  നിലയിൽ ശക്തമായ പ്രതിരോധമുള്ളതായി കാണാം. കുറഞ്ഞത് 33,800 എങ്കിലും മറികടന്നാൽ മാത്രമെ സൂചിക ശക്തി കെെവരിക്കു.

14,650, 14,600, 14,500 എന്നിവിടെ  നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുണ്ട്. 32,500, 32,300 എന്നിവിടങ്ങളിൽ ബാങ്ക് നിഫ്റ്റിക്കും സപ്പോർട്ടുള്ളതായി കാണാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 1092  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 416  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.



14800,15000 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒ.ഐ കാണപ്പെടുന്നു.
14000, 14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒ.ഐയും കാണാനാകും. 14800നും 15000നും ഇടയിലായി കോൾ റെെറ്റിംഗ് കൂടി വരുന്നതായി കാണാം.

14500നും 14900നും ഇടയിലായി നിഫ്റ്റി ഈ ആഴ്ച വ്യാപാരം അവസാനിപ്പിക്കുമെന്നാണ് പ്രതീതമാകുന്നത്.

ആർ.ബി.ഐ യോഗം 10 മണിക്ക് ആരംഭിക്കുന്നതിനാൽ വിപണിയിൽ ഉയർന്ന ചാഞ്ചാട്ടം അനുഭവപെട്ടേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement