ഇന്നത്തെ വിപണി വിശകലനം 

വിപണി തുറന്നതിന് ശേഷം ഏതാനും മിനിറ്റുകൾ  താഴേക്ക് വീണ സൂചിക ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു.

നേരിയ ഗ്യാപ്പ് അപ്പിൽ 14738 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യത്തെ 5 മിനിറ്റ് കൊണ്ട് 160 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക ദിവസം മുഴുവൻ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 45 പോയിന്റുകൾ/ 0.31 ശതമാനം മുകളിലായി 14683 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

32920 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 580 പോയിന്റുകളുടെ വീഴ്ചയ്ക്കാണ് ആദ്യത്തെ  5 മിനിറ്റ് കൊണ്ട് സാക്ഷ്യം വഹിച്ചത്. എന്നാൽ അടുത്ത 10 മിനിറ്റിൽ 670 പോയിന്റുകളുടെ നേട്ടം കെെവരിച്ച സൂചിക രാവിലെ മുഴുവൻ ചാഞ്ചാട്ടം തുടർന്നു. പിന്നീട് താഴേക്ക് വീണ സൂചിക ദിവസം മുഴുവൻ അസ്ഥിരമായി നിന്നു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 177 പോയിന്റ്/ 0.54 ശതമാനം  താഴെയായി 32501 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി ഫാർമ ഇന്ന് 1.76 ശതമാനവും നിഫ്റ്റി മെറ്റൽ 1.43 ശതമാനവും നിഫ്റ്റി റിയൽറ്റി 1.17 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു എല്ലാ മേഖലാ സൂചികകളും ഒരു ശതമാനത്തിന്റെ നീക്കം മാത്രമാണ് കാഴ്ചവച്ചത്.

ജപ്പാൻ സൂചിക 1.3 ശതമാനം വീണതിനൊപ്പം ഏഷ്യൻ  വിപണികൾ എല്ലാം തന്നെ  ഇന്ന് കയറിയിറങ്ങിയാണ്  വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം ഇന്ന് ലാഭത്തിലാണ് കാണപ്പെടുന്നത്. 

നിർണായക വാർത്തകൾ 

നാലം പാദത്തിൽ 73 മില്യൺ കാർഗോ വോളിയം മെട്രിക് ടൺ കെെകാര്യം ചെയ്തതായി Adani Ports പറഞ്ഞു. പോയവർഷത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഓഹരി 14.3 ശതമാനം ഉയർന്ന്  എക്കാലത്തേയും ഉയർന്ന നില കെെവരിച്ചു.

മാർച്ചിലെ അവസാന പാദത്തിൽ 1,072 കോടി രൂപയുടെ 13.37 ലക്ഷം ചതുരശ്രയടി വിൽപ്പന രേഖപ്പെടുത്തി Sobha. ഓഹരി 15 ശതമാനം നേട്ടം കെെവരിച്ചു.

ഇന്ത്യയിൽ  100 ദശലക്ഷം ഡോസ് സ്പുട്നിക് വി വാക്സിൻ നിർമിക്കുന്നതിനായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി കരാർ ഒപ്പുവച്ചതിന് പിന്നാലെ Panacea Biotec 19.98 ശതമാനം നേട്ടം കെെവരിച്ചു. 

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വേഗത്തിൽ വിന്യസിക്കാൻ സഹായിക്കുന്നതിനായി ഫ്ലിപ്പ്കാർട്ടുമായി കെെകോർത്ത് Mahindra Logistics. 4 ശതമാനം നേട്ടം കെെവരിച്ചതിന് പിന്നാലെ ഓഹരി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഊർജ്ജ വിപണിയിലെ പ്രതിമാസ വോളിയം 92% ഉയർന്ന് മാർച്ചിൽ 8249 ദശലക്ഷം യൂണിറ്റായി.  IEX  ഓഹരി 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഇന്ത്യയിൽ മിസൈൽ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനായി സ്വകാര്യ സ്ഥാപനമായ  Bharat Forgeന് ഡി.ആർ.ഡി.ഒയുടെ അനുമതി ലഭിച്ചേക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഓഹരി വില 2 ശതമാനം ഉയർന്നു.

ഫാർമാ ഓഹരികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  Glenmark, CadilaHC, Laurus Labs, Granules എന്നീ ഓഹരികൾ 3 മുതൽ 7 ശതമാനം വരെ നേട്ടം കെെവരിച്ചു. നിഫ്റ്റി ഫാർമയിലെ ഓഹരികൾ ഒന്നും തന്നെ ഇന്ന് നഷ്ടത്തിൽ അടച്ചില്ല.

മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. HEG 18 ശതമാനവും Graphite 9 ശതമാനവും നേട്ടം കെെവരിച്ചു.

അടുത്തിടെ ഐ.പി.ഒ പൂർത്തിയാക്കിയ  Route Mobile, Happiest Minds, Likhitha Infra എന്നീ ഓഹരികൾ 5 മുതൽ 9 ശതമാനം വരെ നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും വളരെ വലിയ ഒരു നീക്കത്തിനായി തയ്യാറായിരിക്കുന്ന പ്രതീതിയാണ് ഉളവാകുന്നത്.

റിസർവ് ബാങ്ക് ഗവർണറുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന ധനകാര്യ നയ സമിതി യോഗം ഇതിനോട് അകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ അറിയിക്കാൻ അദ്ദേഹം ഉടൻ മാദ്ധ്യമങ്ങളെ കണ്ടേക്കും.

കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ധനകാര്യ നയ സമിതി പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല.

കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെ കർഫ്യു ഏർപ്പെടുത്തി ഡൽഹി സർക്കാർ. അതേസമയം രാത്രി കാല കർഫ്യു നടപ്പാക്കാൻ ഗുജറാത്ത് ഹെെക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 

ഗുജറാത്തിനും രാജസ്ഥാനും യുപിക്കും പിന്നാലെ മഹാരാഷ്ട്ര 80 ലക്ഷം വാക്സിൻ ഡോസുകൾ മറികടന്നു.

ആഗോള വിപണികൾ ഏറെയും ശുഭസൂചന നൽകിയിട്ടും ആർ.ബി.ഐ യോഗത്തിന്റെ പ്രഖ്യാപനം നാളെ വരുന്നതിനാൽ  നിഫ്റ്റി ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. ഏപ്രിൽ 7ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യാമന്ത്രിമാരുമായി ചർച്ച നടത്തും. അതേസമയം ഐ.എം.എയുടെ നിർദേശത്തെ തുടർന്ന് 18 വയസിന് മുകളിലുള്ള ഏവർക്കും വാക്സിൻ നൽകാൻ ആരംഭിച്ചതായും സൂചനകളുണ്ട്.

നാളെ വിപണി തല്ലത് പോലെ ശ്രദ്ധിക്കുക. നയപ്രഖ്യാപനം വരെ ഒരു ട്രെയിഡിലും  കയറാതെയിരിക്കുക. വിപണിയിൽ വലിയ ചാഞ്ചാട്ടം സംഭവിച്ചേക്കാം. പ്രത്യേകിച്ച് വിപണി ഇന്ന് അസ്ഥിരമായി കാണപെട്ട സ്ഥിതിക്ക്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement