ഇന്നത്തെ വിപണി വിശകലനം

സാമ്പത്തിക ഓഹരികൾ ശക്തമായ മുന്നറ്റം തുടർന്നതിന് പിന്നാലെ വിപണി നേട്ടത്തിൽ അടച്ചു.

തുടർച്ചയായി മൂന്നാം ദിവസവും ഗ്യാപ്പ് അപ്പിൽ 17707 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഉച്ചവരെ 70 പോയിന്റുകൾക്ക് ഉള്ളിലായി വ്യാപാരം നടത്തി. ഏറെ നേരം അസ്ഥിരമായി നിന്നതിന് പിന്നാലെ 17800ന് അടുത്തായി ദിവസത്തെ പുതിയ ഉയർന്ന നില സൂചിക  രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 203 പോയിന്റുകൾ/ 1.16 ശതമാനം മുകളിലായി 17780 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38752 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. 39000 എന്ന നിലമറികടന്ന സൂചിക പിന്നീട് അവിടെ സപ്പോർട്ട് രേഖപ്പെടുത്തി. പിന്നീട് താഴേക്ക് വ്യാപാരം നടത്തിയ സൂചിക 2 മണിയോടെ ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. സൂചിക നവംബറിലെ ഉയർന്ന നിലയിലാണുള്ളത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 825 പോയിന്റുകൾ/ 2.14 ശതമാനം മുകളിലായി 39330 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ(+0.14%) ഒഴികെ എല്ലാ മേഖലാ സൂചികകളും 1 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു. നിഫ്റ്റി പിഎസ്.യു ബാങ്ക്(+3.4%), നിഫ്റ്റി ബാങ്ക്(+2.1%), ഫിൻ നിഫ്റ്റി (+1.9%) എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

സാമ്പത്തിക ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. IndusInd Bank (+5.7%), Bajaj Finserv (+5%), Bajaj Finance (+3.3%), HDFC Life (+3.25) എന്നിവ കഴിഞ്ഞ മാസത്തെ നഷ്ടത്തിൽ നിന്നും കരകയറി.

Kotak Bank (+3.2%), HDFC Bank (+2.2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.  ഓഹരി ഒക്ടോബറിന് ശേഷം ശക്തമായ നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

National Aluminium (+2.2%), മൂന്നാം പാദ ഫലങ്ങൾക്ക് ഒപ്പം രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം ഫെബ്രുവരി ഏഴിന് കമ്പനി പരിഗണിക്കും. ഓഹരി എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു. Hindalco (+0.58%), NMDC (+3.4%) എന്നിവയും നേട്ടത്തിൽ അടച്ചു.

ഗെയിമിംഗിന്റെ ആഗോള കേന്ദ്രമായി മാറാൻ  ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ OnMobile (+15.2%), Nazara Tech (1.6%) എന്നിവ നേട്ടത്തിൽ അടച്ചു.

ഇന്നലത്തെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചില ഹെൽത്ത് കെയർ ഓഹരികൾ ഇന്ന് മുന്നേറ്റം കാഴ്ചവച്ചു. Lal PathLabs (+7.7%), Apollo Hospitals (3.4%), Metropolis (+3.4%) എന്നിവ നേട്ടത്തിൽ അടച്ചു.

മൂന്നാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ HDFC (+1.8%) ഓഹരി എക്കാലത്തെയും ഉയർന്ന നില കെെവരിച്ച് നേട്ടത്തിൽ അടച്ചു. അറ്റാദായം 10 ശതമാനം വർദ്ധിച്ച് 3260 കോടി രൂപയായി രേഖപ്പെടുത്തി.

മൂന്നാം പാദത്തിൽ പ്രതിവർഷ ഏകീകൃത അറ്റാദായം 10 ശതമാനം വർദ്ധിച്ച് 137 കോടി രൂപയായതിന് പിന്നാലെ Jubilant Foodworks (-4%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ബാങ്ക് നിഫ്റ്റി ശക്തമാണെന്ന് കാണാം. വെെകാതെ തന്നെ സൂചിക 40000 കെെവരിച്ചേക്കും. ബജറ്റിന്റെ പിന്തുണയിൽ മാസങ്ങളുടെ ഉയർന്ന നിലയാണ് സൂചിക കെെവരിച്ചത്. എസ്.ബിഐ ഓഹരി എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. ബ്രേക്ക് ഔട്ട് നടന്നാൽ ഇത് കൂടുതൽ മുന്നേറ്റം നടത്തിയേക്കാം.

ഫെബ്രുവരി മാസത്തെ ആദ്യ വീക്കിലി എക്സ്പെയറി ആണ് നാളെ ഉള്ളത്. വിക്സിൽ ഉണ്ടായ ഇടിവ് ഓപ്ഷൻ സെല്ലേഴ്സിന് ഇതിനോട് അകം തന്നെ നല്ല ലാഭം ഉണ്ടാക്കി നൽകിയിട്ടുണ്ട്. അതിനാൽ ഓപ്ഷൻ ബഴേയ്സ് നാളെ ശ്രദ്ധിക്കേണ്ടതാണ്.

ബാങ്ക് നിഫ്റ്റിയിലെ ഈ ബ്രേക്ക് ഔട്ട് സാധ്യത കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു.

ക്രൂഡ് ഓയിൽ വിലയിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇവ ബ്രേക്ക് ഔട്ട് സോണിന് അടുത്താണുള്ളത്. ഇത് ഇന്ത്യൻ വിപണിയിലെ നിരവധി ഓഹരികളെ നേരിട്ടും അല്ലാതെയും ബാധിച്ചേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement