പ്രധാനതലക്കെട്ടുകൾ
Gokul Agro: ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണത്ത് 1400 ടിപിഡി ശേഷിയുള്ള റിഫൈനറി യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങി കമ്പനി.
ഇതിനായി 200 കോടി രൂപ നിക്ഷേപിക്കും.
Max Ventures: അനുബന്ധ സ്ഥാപനമായ മാക്‌സ് സ്പെഷ്യാലിറ്റി ഫിലിംസിന്റെ ഓഹരി മൂലധനത്തിന്റെ 41% വരുന്ന 1, 71,89,601 ഓഹരികൾ ടോപ്പാൻ ഇൻകോർപ്പറേഷന് കമ്പനി കൈമാറി.
Bharat Dynamics: 3,131.82 കോടി രൂപയുടെ കോൺകൂർസ് – എം ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇന്ത്യൻ സൈന്യവുമായി കമ്പനി കരാർ ഒപ്പുവച്ചു.
CAMS: ലിക്വിഡ്, ഓവർനൈറ്റ് സ്കീം വിഭാഗങ്ങളിലെ നിക്ഷേപകരുടെ സേവന അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇൻസ്റ്റാ പർച്ചേസ് ആരംഭിച്ച് കമ്പനി.
Tata Consumer Products: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 21 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ:
ITC
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17708 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ സമ്മർദ്ദത്തിന് വിധേയമായി. ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക സാവധാനം തിരികെ കയറി. അസ്ഥിരമായി നിന്ന് കൊണ്ട് 17740ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക വീണ്ടും മുകളിലേക്ക് കയറി. തുടർന്ന് 203 പോയിന്റുകൾക്ക് മുകളിലായി 17780 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38752 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 38850 എന്ന നില ആദ്യ കാൻഡിലിൽ തന്നെ തകർത്ത് മുന്നേറി. ശേഷം 39150 എന്ന നില നിരവധി തവണ പരീക്ഷിച്ച ശേഷം ഇത് മറികടന്ന സൂചിക പിന്നീട് അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 825 പോയിന്റുകൾ/ 2.14 ശതമാനം മുകളിലായി 39331 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.
യൂഎസ്, വിപണികളും ഇന്നലെ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.
ഏഷ്യൻ വിപണികളിൽ നിക്കി നഷ്ടത്തിലും KOSPI ഇന്നലത്തെ അവധിക്ക് ശേഷം ഇന്ന് ലാഭത്തിലും കാണപ്പെടുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിൽ കാണപ്പെടുന്നു. നാസ്ഡാക് ഫ്യൂച്ചർ കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ ഫ്യൂച്ചേഴ്സ് കയറിയിറങ്ങി കാണപ്പെടുന്നു.
SGX NIFTY 17,789-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,770, 17,740, 17,700, 17,760, 17,650, 17,610 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,790, 17,820, 17,880, 17,950, 18,000, 18,050 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,120, 39,000, 38,850, 38,800, 38,650 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,400, 39,500, 39,780, 40,000, 40,150 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17200ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 17,700, 17,600, 17,500 എന്നിവിടെയും പുട്ട് ബിൽഡ് അപ്പ് ഉള്ളതായി കാണാം.
ബാങ്ക് നിഫ്റ്റിയിൽ 40,000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 18.65 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 184 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 426 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ആഗോള തലത്തിലേക്ക് നോക്കിയാൽ നിങ്ങൾ ആശങ്കയിൽ ആയക്കും. യുഎസ് വിപണി ശക്തമായ മുന്നേറ്റം കഴിഞ്ഞ ദിവസം ഉൾപ്പെടെ തുടർച്ചയായി നടത്തിവരികയാണ്. എന്നാൽ ഫേസ്ബുക്കിന്റെ മോശം ഫലങ്ങളെ തുടർന്ന് നാസ്ഡാക് ഫ്യൂച്ചേഴ്സ് വലിയ നഷ്ടത്തിലാണ് കാണപ്പെടുന്നത്. ഡൌ ഫ്യൂച്ചേഴ്സ് 0.1 ശതമാനം നഷ്ടത്തിലാണുള്ളത്. ഏഷ്യൻ വിപണികളിലേക്ക് നോക്കിയാൽ ചൈന, ഹോങ്കോങ് എന്നിവ അവധിയാണ്. എന്നാൽ KOSPI 2 ശതമാനത്തിന് മുകളിൽ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. നിക്കി 1 ശതമാനം നഷ്ടത്തിലാണ് കാണപ്പെടുന്നത്. സൂചിക കഴിഞ്ഞ ദിവസം മിന്നുംപ്രകടനം നടത്തിയിരുന്നു. ഇപ്പോൾ വീണ്ടെടുക്കലിനുള്ള ശ്രമത്തിലാണെന്ന് വിലയിരുത്താം.
ഒപെക് പ്ലസ് മാർച്ച് മുതൽ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചതിനാൽ ക്രൂഡ് ഓയിൽ വില ഏറ്റവും ഉയർന്ന നിലയിൽ നിന്ന് താഴേക്കിറങ്ങിയതിന് ശേഷം സ്ഥിരത കൈവരിച്ചു. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ചില അംഗങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും.
ഫെഡിന്റെ പലിശ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ തുടർന്ന് താഴേക്ക് വീണിരുന്ന യുഎസ് വിപണി മികച്ച കോർപ്പറേറ്റ് ഫലങ്ങളുടെ പിന്തുണയോടെ തിരികെ കയറുന്നതായി കാണാം. എന്നാൽ ചില സ്ഥാപനങ്ങൾ നിരാശപ്പെടുത്തി. S&P 500-ലെ 80 ശതമാനത്തിലധികം ഓഹരികളും പ്രതീക്ഷകൾ നിറവേറ്റുകയോ മറികടക്കുകയോ ചെയ്തിട്ടുണ്ട്.
ഒഐ കണക്കുകൾ പ്രകാരം വിപണി ബുള്ളിഷാണെന്ന് കാണാം. നിങ്ങൾ ബാങ്ക് നിഫ്റ്റിയിലേക്ക് നോക്കിയാൽ 39000ൽ ശക്തമായ ഒഐ ബിൽഡ്അപ്പ് ഉള്ളതായി കാണാം. പ്രൈസ് ആക്ഷനും ഒഐയും ഒരുമിപ്പിച്ച് കൊണ്ട് വ്യാപാരം നടത്താൻ ശ്രദ്ധിക്കുക.
വലിയ പ്രൈസ് ആക്ഷൻ നീക്കത്തിലൂടെ ബാങ്ക് നിഫറ്റിയിലെ വ്യാപാരികൾ ചിലപ്പോൾ കെണിയിൽ അകപ്പെട്ടിട്ടുണ്ടാകാം. എന്നാൽ അവസാന നിമിഷം തിരികെ കയറിയ സൂചിക 2 ശതമാനത്തിലേറെ നേട്ടം കൈവരിച്ചതായി കാണാം. ഇന്നോ നാളെയുമായി വിപണിയിൽ ഇതിന്റെ ബാക്കി നീക്കം ഉണ്ടായേക്കാം. 39,780 എന്ന നിലയും ശ്രദ്ധിക്കാവുന്നതാണ്. നിഫ്റ്റിക്ക് മുകളിലേക്ക് 17880 ശ്രദ്ധിക്കാവുന്നതാണ്. 17740ക്ക് താഴേക്ക് നീങ്ങിയാൽ സൂചിക ദുർബലമാണെന്ന് പറയാം. 17670 ക്ക് പോയാൽ ഇത് ഉറപ്പിക്കാവുന്നതാണ്.
എഫ്ഐഐ എന്ത് ചെയ്യുന്നു എന്നതാണ് വരും ദിവസങ്ങളിൽ വിപണി എങ്ങോട്ട് പോകും എന്ന് തീരുമാനിക്കുന്നത്. ഹെവിവെയിറ്റ് ഓഹരികളിലേക്ക് ഇന്ന് ശ്രദ്ധിക്കാവുന്നതാണ്. എച്ച്.ഡി.എഫ്.സി ഓഹരികൾ വിപണിക്ക് ഇന്നലെ ശക്തമായ പിന്തുണ നൽകിയിരുന്നു. എന്നാൽ റിലയൻസിന് ഇവർക്കൊപ്പം ചേരാൻ സാധിച്ചിരുന്നില്ല.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

